ഇന്ന് (18-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

അനാവശ്യചിന്തകള്‍ വര്‍ധിക്കും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യ നില തൃപ്തികരമാണ്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ജോലിയിൽ ഉത്തരവാദിത്വം വര്‍ധിക്കും. 

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

കൃഷിയിൽ നിന്നു നേട്ടം ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

ഗൃഹനിർമാണത്തില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നില നിൽക്കും. യാത്രകൾ ഗുണകരമാകും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യ ങ്ങൾക്ക് ഇടയുണ്ട്. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. വരുമാനം വർദ്ധിക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

കാർഷിക മേഖലയിൽ അദായം വർദ്ധിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നില ഭദ്രമാണ്.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണിത്. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി നേടും. പുണ്യ സ്ഥലം സന്ദർശിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. ജോലിഭാരം കൂടും. സാമ്പത്തിക നില മെച്ചപ്പെടും. പഠനം പുരോഗമിക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവും. പഠനകാര്യങ്ങളിൽ പുരോഗതിനേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഒരു കാര്യം ചെയ്തു തീർക്കാൻ കഴിയും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്. ബന്ധു സഹായം ലഭിക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)