ഇന്ന് (26-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

ചെറിയ യാത്രകൾ ആവശ്യമായി വരും. കുടുംബത്തിനു വേണ്ടിയുള്ള ചിലവുകൾ വർദ്ധിക്കും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.

മിഥുനം:-(മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

സ്വന്തം പ്രയത്നങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ ഉണ്ടാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാൻ ആകും.

ചിങ്ങം:-(മകം, പൂരം, ഉത്രം1/4) 

പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. 

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

സുഹൃത്തുക്കളെ കൊന്ന നേട്ടമുണ്ടാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.

തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

മനക്ളേശം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

വൃശ്ചികം:- ( വിശാഖം 1/4 , അനിഴം, തൃക്കേട്ട)

പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) 

കുടുംബാംഗങ്ങളോടൊത്തു ഒരു യാത്ര ചെയ്യും. ചിലർക്ക് പുതിയ വാഹനം വാങ്ങാനും സാധ്യത തെളിയും.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) 

പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാവും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും സാധ്യതയുണ്ട്.

കുംഭം:-(അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4)

പരീക്ഷയിൽ ഉന്നത വിജയം നേടും. അധ്യാപകർക്കും ഇന്നത്തെ ദിവസം ഗുണകരമാണ്.

മീനം:- ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്.

 (ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)