ഇന്ന് (27 - 4- 2025  ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. കടബാധ്യതകൾ പരിഹരിക്കും.

ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2) 

മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരി പഠനത്തിനു ചേരും. 

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അപകടം തരണം ചെയ്യും. ബന്ധുവിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും.

കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം) 

ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കളൂടെ സഹായം ലഭിക്കും.

ചിങ്ങം:-(മകം, പൂരം, ഉത്രം1/4) 

ഉപരി പഠനത്തിന് അവസരം ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും .

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

പുതിയ വീട് വാങ്ങി താമസിക്കാൻ സാധിക്കും. മനസമാധാനം നില നിൽക്കും. അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. 

തുലാം:-( ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പല പല ശ്രോതസിലൂടെ വരുമാനം ഉണ്ടാവും.

വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)

മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ കിട്ടും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

ആരോഗ്യം മെച്ചപ്പെടും .വീട് പുതുക്കി പണിയും. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) 

വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. 

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. 

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

പരീക്ഷയിൽ മികച്ച വിജയം നേടും. ഗൃഹോപകരണങ്ങൾ വാങ്ങാൻ ആയി ധാ രാളം പണം ചിലവഴിക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)