ഇന്ന് (29-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ദീർഘ യാത്രകൾക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
വിവാഹകാര്യത്തിൽ തീരുമാനമാകും. പുതിയ ജോലിയിൽ പ്രവേശിക്കും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
ഭൂമി വിൽക്കാനുള്ളവർക്ക് അത് നടക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. അംഗീകാരങ്ങൾ ലഭിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ഭാഗ്യമുള്ള കാലമാണ്.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. വ്യവഹാരം മധ്യസ്ഥസഹായത്തോടെ പരിഹരിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. ജീവിതം സമാധാനപരമാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ബന്ധുക്കളുടെ സഹായം കിട്ടും. പങ്കുകച്ചവടത്തിൽ നേട്ടം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പരീക്ഷകളിൽ ഉന്നത വിജയം നേടും. ആരോഗ്യം തൃപ്തികരമാണ്. സന്താന ഭാഗ്യത്തിനും യോഗം കാണുന്നു.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പ്രവർത്തന രംഗത്ത് ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കരാറിൽ ഒപ്പു വെക്കുന്നത് ശ്രദ്ധയോടെ വേണം.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)