ഇന്ന് (6-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

പേരും പെരുമയും വർദ്ധിക്കും. വീട് പുതുക്കി പണിയും. ആരോഗ്യം തൃപ്തികരമാണ്.പരീക്ഷയിൽ ഉന്നത വിജയം നേടും. 

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2) 

സഹോദരങ്ങളെ സഹായം ലഭിക്കും. വളർത്തുമൃഗങ്ങളെയോ പക്ഷികളെയോ വാങ്ങിക്കും. ഉല്ലാസ യാത്ര ചെയും.

മിഥുനം:- (മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

പുതിയ തൊഴിൽ ലഭിക്കാൻ ഇടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. യാത്ര ഗുണകരമാകും.

കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം) 

ധനസ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. 

ചിങ്ങം:- (മകം. പൂരം, ഉത്രം 1/4) 

കാർഷിക കാര്യങ്ങൾ താല്പര്യം വർദ്ധിക്കും. വീട് മോടിപിടിപ്പിക്കും ചിലർക്ക് പുതിയ വാഹനത്തിനും സാധ്യതയുണ്ട് . 

കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കും. കാർഷിക മേഖലയിൽ ശോഭിക്കും.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

പൂർവിക സ്വത്ത് കൈവശം വന്നുചേരും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഇഷ്ടപ്പെട്ട വിവാഹം ഗുരുജനങ്ങളെ ആശിർവാദത്തോടെ നടത്തും. ധാരാളം പണം സമ്പാദിക്കാൻ സാധിക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

ഗർഭിണികൾ ആരോഗ്യം ശ്രദ്ധിക്കുക. ഏർപ്പെടുന്ന കാര്യങ്ങൾ എല്ലാം വിജയിപ്പിക്കും. പുതിയ ബിസിനസ് ആരംഭിക്കും.

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

പൊതു ജനങ്ങളുടെ ആദരവിന് പാത്ര മാകും.ആരോഗ്യം പ്രത്യേക ശ്രദ്ധിക്കുക. പൂർവ്വികസ്വത്ത് ലഭിക്കും 

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വരുമാനം വർദ്ധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. 

മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി)

ഓഹരി ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)