ഇന്ന് ( 7-2-2025 ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- ( അശ്വതി, ഭരണി, കാർത്തിക 1/4)
സാമ്പത്തിക നേട്ടമുണ്ടാകും. സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഇന്ന് ബുദ്ധിപരമായ പല തീരുമാനങ്ങളുംഎടുക്കാൻ സാധിക്കും. ബാങ്കിംഗ് രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും.
മിഥുനം:-( മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പഠനവുമായി ബന്ധപ്പെട്ട നേട്ടങ്ങളുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാണ്. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
ചെയ്യുന്ന പ്രവർത്തികൾക്ക് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഭാഗ്യം അനുകൂലമായി മാറും.
ചിങ്ങം:-(മകം. പൂരം, ഉത്രം1/4)
പുതിയ ജോലിക്കുള്ള സാധ്യത തെളിയും. ഔദ്യോഗിക യാത്രകൾക്കും ഇടയാകും. നിയമകാര്യങ്ങൾ അനുകൂലമായി മാറും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പങ്കുകച്ചവടം ലാഭകരമായി മാറും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല. അപകട സാധ്യതയുള്ള കാര്യങ്ളിൽ നിന്നും വിട്ടുനിൽക്കുക.
വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തികനില ഭദ്രമാണ്.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
ആരോഗ്യം നന്നായി ശ്രദ്ധിക്കുക. മന ക്ലേശത്തിനും ഇടയുണ്ട്. അലസത ഒഴിവാക്കാൻ നോക്കുക.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണിന്ന്. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
കുംഭം:-( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്.
മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി )
ദമ്പതികൾ തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കും.ഉപരി പഠനം സാധ്യമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)