ഇന്ന് (23-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

എതിരാളികളെ നിയന്ത്രിക്കാൻ കഴിയും. എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുന്ന സമയമാണിത്.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

മനക്ലേശത്തിന് സാധ്യതയുണ്ട്. ചുമതലകൾ വർധിക്കും. പണം കടം കൊടുത്താൽ തിരിച്ചു കിട്ടാത്ത വാരമാണ്.

കർക്കടകം:- (പുണർതം1/4 പൂയം, ആയില്യം) 

പ്രതീക്ഷിച്ചതിലുപരി പണച്ചെലവുകൾ വന്നുചേരും. ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. 

ചിങ്ങം:-( മകം. പൂരം, ഉത്രം 1/4) 

കുടുംബാംഗങ്ങളുമായി ഒത്തു കൂടാൻ സാധിക്കും. വരുമാനം വർദ്ധിക്കും. സഹോദരസഹായം ലഭിക്കും. 

കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. യാത്ര കൊണ്ട് നേട്ടം ഉണ്ടാവും. ആരോഗ്യം പ്രത്യേക ശ്രദ്ധിക്കുക.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

വരുമാനം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് സമാധാനം നിലനിൽക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.

വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)

അന്യ നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്, അർഹമായ പൂർവിക സ്വത്ത് കൈവശം വന്നു ചേരും. 

ധനു:-(മൂലം, പൂരാടം,ഉത്രാടം 1/4) 

സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ അവസരം ഉണ്ടാകും .

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) 

പുതിയ സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിദേശത്ത് ജോലി കിട്ടും.

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബജീവിതം ഊഷ്മളായിരിക്കും. വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. 

മീനം:- ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)

വീട് പുതുക്കി പണിയാൻ സാധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ് .

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)