ഇന്ന് (24-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

സ്ഥലംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് സ്ഥാനക്കയറ്റവും ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. 

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2) 

കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. ആരോഗ്യം മെച്ചപ്പെടും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും .

മിഥുനം:- ( മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം തെളിയും. സാമ്പത്തിക നില മെച്ചപ്പെടും. കലാരംഗത്ത് ശോഭിക്കും.

കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)

അവിവാഹിതരുടെവിവാഹംനിശ്ചയിക്കും. പങ്ക് കച്ചവടം ലാഭകരമാകും. പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമാണ്. 

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

വരുമാനം വർദ്ധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

കന്നി:- ( ഉത്രം 3/4, അത്തം, ചിത്തിര 1/2) 

പുതിയ പ്രണയം ഉടലെടുക്കും. വരുമാനം വർദ്ധിക്കും. പിണങ്ങി കഴിഞ്ഞിരുന്നവരുമായി സൗഹൃദം പുനഃസ്ഥാപിക്കും.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

വരുമാനം മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. 

വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.കുടുംബ ജീവിതം ഊഷ്മളമായിരിക്കും .

ധനു:-( മൂലം, പൂരാടം, ഉത്രാടം1/4) 

പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. കല രംഗത്ത് ശോഭിക്കും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറും. 

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

ഉപരി പഠനത്തിന്അവസരം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി3/4)

പൊതുവേ സമാധാനപരമായ കാലമാണ് . പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. പരീക്ഷയിൽ ഉന്നത വിജയം നേടും 

മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)

മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ അധികമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)