ഇന്ന് (25-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം . വാഹനം വാങ്ങാൻ സാധിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടാൻ സാധിക്കും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാവുന്ന ദിവസമാണിന്ന്. പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങാതിരിക്കുക.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

പുതിയ പ്രണയബന്ധം ഉടലെടുക്കും. സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സന്തോഷം നിറഞ്ഞ ദിവസമാണ്.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

പൊതുവെ അലസത തോന്നാൻ ഇടയുള്ള ഒരു ദിവസമാണ്. ആരോഗ്യകാര്യത്തിലും ശ്രദ്ധ ആവശ്യമാണ്.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. ബന്ധുക്കളുമായി ഒത്തുചേരും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ഔദ്യോഗിക പുരോഗതിയുണ്ടാകും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കാര്യങ്ങൾ ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പഠനകാര്യങ്ങളിൽ പുരോഗതി നേടും. സാഹിത്യ രംഗത്ത് ശോഭിക്കും. സാമ്പത്തിക നില ഭദ്രമായി തുടരും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

കാത്തിരുന്ന സാമ്പത്തിക നേട്ടം കൈവരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

വരുമാനം വർദ്ധിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)