ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം. ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
വീട്ടിൽ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാവാൻ ഇടയുണ്ട്. യാത്രകൾ മാറ്റി വയ്ക്കേണ്ടി വരും. സാമ്പത്തിക നില ഭദ്രമാണ്.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
വരുമാനം മെച്ചപ്പെടും. തുടർപഠനത്തിന് അവസരം ലഭിക്കും. മാധ്യമപ്രവർത്തകർക്ക് മികച്ച ദിവസമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. സൽക്കാരങ്ങളിൽ പങ്കെടുക്കും. തൊഴിലിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. നേരത്തെ നടത്തിയ നിക്ഷേപങ്ങൾ ലാഭകരമാകും. ആരോഗ്യം തൃപ്തികരമാണ്.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ഭാഗ്യമനുകൂലമായ ദിവസമായി അനുഭവപ്പെടും. ഔദ്യോഗിക ആവശ്യത്തിനായി യാത്രകൾ ചെയ്യേണ്ടിവരും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾ തുടങ്ങാതിരിക്കുക.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പങ്കുകച്ചവടം ലാഭകരമാകും. അകന്നു കഴിഞ്ഞിട്ട് അവർ തമ്മിൽ ഒന്നിച്ചു ചേരും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പൊതുവേ അലസത തോന്നുന്ന ദിവസമാണ്. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
സന്തോഷകരമായ ഒരു ദിവസമാണ്. ബന്ധുക്കളോടൊപ്പം ഒത്തുകൂടാൻ കഴിയും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി തൃപ്തികരമാണ്.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
Also read: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ
