ഇന്ന് (17-1-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

വരുമാനം വർദ്ധിക്കും. പ്രവർത്തന രംഗത്ത് സമാധാനം ഉണ്ടാകും. കാർഷിക കാര്യങ്ങളിൽ പുരോഗതി നേടും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

വിദ്യാർത്ഥികൾ മികച്ച വിജയം നേടും. ദീർഘ യാത്ര വേണ്ടി വരും. ആഭരണങ്ങൾ സമ്മാനമായി ലഭിക്കും. സന്താനയോഗം തെളിയും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പ്രാർത്ഥനകളും മുടങ്ങാതെ നടത്തുക . പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ ഉണ്ടാകും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

വസ്തു ഇടപാടുകൾ നീണ്ടു പോകും. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. ഒത്തിരി തവണ ശ്രമിച്ചാൽ മാത്രമാകും ചില കാ ര്യങ്ങൾ നടക്കുക

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കാം. മക്കളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) 

ആഗ്രഹിക്കുന്ന പോലെ എല്ലാം നടക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. വീട് മാറി താമസിക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

പുതിയ വരുമാനമാർഗം കണ്ടെത്തും. സമയം നല്ലതാണ്. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. ചില ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിക്കും. 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ആരോഗ്യം മെച്ചപ്പെടും.ഒരു പുതിയ വാ ഹനം സ്വന്തമാക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തിക ക്ലേശം തുടരും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കോടതി കാര്യങ്ങളിൽ തീരുമാനം നീളും. ചെറിയ സംരംഭങ്ങൾ ആരംഭിക്കും. 

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പുതിയ പദവിയിൽ പ്രവേശിക്കും. അവിചാരിതമായ ഒരു യാത്ര ആവശ്യമായി വരും. വരുമാനം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വിദേശ യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

ബന്ധുക്കളുടെ സഹായം ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. യാത്ര ഗുണം ചെയ്യും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)