ഇന്ന് ( 20-1-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും. ഗർഭിണികൾ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രശസ്തി നേടാനാകും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകാൻ കഴിയും. സഹോദരനെ സഹായിക്കേണ്ടത് ആയി വരും.
മിഥുനം:- (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങും. വാതരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
പുതിയ വീട്ടിലേക്ക് താമസം മാറും. തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ നടത്തും .
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
മുൻപ് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് ശ്രമിക്കേണ്ടി വരും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ധനപരമായി സമയം ഒട്ടും അനുകൂലമല്ല . പൊതുവേ ദൈവാധീന മുള്ള കാലമാണ്.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാർഷിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
വൃശ്ചികം:- ( വിശാഖം 1/4, അനിഴം, തൃക്കേട്ട)
കടം കൊടുത്ത പണം മടക്കികിട്ടും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും..
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സഹപ്രവർത്തകർക്ക് സഹായം ഗുണകരമാവും. പഠനകാര്യങ്ങ ളിൽ ഉത്സാഹം വർദ്ധിക്കും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധാരാളം യാത്രകൾ ആവശ്യമായിവരും . സുഹൃത്തുക്കളുടെ സഹായം ഗുണപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ അലസ രാകും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റാനാകും.ബന്ധുക്കളെ സഹായിക്കാൻ സാധിക്കും. പ്രവർത്തന രംഗത്ത് ഗുണമുണ്ടാ കും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും .വീടുവിട്ട് കഴിയേണ്ടിവരും. എടുത്തു ചാടി ഒന്നും പ്രവർത്തിക്കാതിരിക്കുക.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
