ഇന്ന് (29-1-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ആരോഗ്യരക്ഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടി പിടിപ്പിക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. യാത്ര കൊണ്ട് നേട്ടം. വരുമാനം വർദ്ധിക്കും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രശസ്തി ആർജ്ജിക്കും. പുതിയ വാഹനം വാങ്ങും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
ആരോഗ്യം തൃപ്തികരമായിരിക്കും ഉദ്യോഗ ത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. വരുമാനം വർദ്ധിക്കും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. ഭൂമി ക്രയവിക്രയങ്ങളിൽ ലാഭം ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാസാഹിത്യ മത്സരങ്ങളിൽ വിജയിക്കും. വീട് പുതുക്കി പണിയും. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.
തുലാം:- ( ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ ജീവിതം സന്തോഷകരമാകും. എല്ലാത്തിനും ഉത്സാഹം വർദ്ധിക്കും. യാത്രകൾ ഗുണകരമാകും.
വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും. സർക്കാരിൽ നിന്നും സഹായം ലഭിക്കും . വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തർക്കങ്ങളും കലഹങ്ങളും പരിഹരിക്കും സന്താനങ്ങൾക്ക് അസുഖങ്ങൾ വന്നുചേരാം. പരീക്ഷയിൽ മികച്ച വിജയം നേടും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഔദ്യോഗികമായി ആഗ്രഹിച്ച സ്ഥലത്ത് എത്തിച്ചേരും. ഉപരിപഠനത്തിന് അവസരം ലഭിക്കും സാമ്പത്തിക നില പുരോഗമിക്കും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
ബന്ധുവിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
