ഇന്ന് (11-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

വീട്ടിൽ ഒരു മംഗള കർമ്മമോ ഒത്തുചേരലോ ഒക്കെ നടക്കാൻ സാധ്യതയുണ്ട്. ചിലർ വീട് മോടി പിടിപ്പിക്കാനും ഇടയുണ്ട്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

സഹോദരനിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. മനസ്സമാധാനം ഉള്ള ഒരു ദിവസമാണ് ഇന്ന്.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. സാഹിത്യകാരന്മാർക്ക് മികച്ച ദിവസമാണ് ഇന്ന്.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

ചെറിയ യാത്രകൾക്ക് സാധ്യത കാണുന്നു. ചിലവുകൾ വർധിക്കാനും ഇടയുണ്ട്. ദീർഘ യാത്രയ്ക്ക് തയ്യാറെടുപ്പ് നടത്തും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. മൂത്ത സഹോദരനെ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

പ്രവർത്തന മണ്ഡലത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഭാഗ്യമുള്ള ദിവസമാണിന്ന്. മനസ്സമാധാ നം നിലനിൽക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും കഴിയും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പലവിധ പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. പുതിയ സംരംഭങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമല്ല.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് വലിയ നേട്ടം ഉണ്ടാകും.പാർട്ടണർഷിപ്പ് ബിസിനസ് ലാഭകരമാകും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ജലദോഷം പനി മുതലായ അസുഖങ്ങൾ പിടിപെടാനും ഇടയുണ്ട്. എതിരാളികൾ കൂടുതൽ പ്രബലരാകും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

മനസ്സമാധാനം ഉള്ള ദിവസം ആണിന്ന്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. സാമ്പത്തിക നില മെച്ചപ്പെടും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)