ഇന്ന് (13-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഉന്നതനായ ഒരു വ്യക്തിയെ കണ്ട് മുട്ടും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
മറ്റുള്ളവരോട് പുതിയ പദ്ധതികളെ കുറിച്ച് ഒന്നും പറയാതിരിക്കുക. ബിസിനസില്‍ ഇപ്പോൾ ഒരു മാറ്റവും വരുത്തരുത്.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
മുൻകാല പരിശ്രമങ്ങൾക്ക് ഫലം കിട്ടും. വീട് പുതുക്കി പണിയാൻ തുടങ്ങും. സാമ്പത്തിക കാര്യത്തിൽ ഭയപ്പെടാനില്ല.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ഒരു പ്രത്യേക കാര്യത്തിനായി ചെയ്ത പ്രയത്നങ്ങള്‍ വിജയം തരും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ബിസിനസിലെടുക്കുന്ന തീരുമാനങ്ങൾ വിജയിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
സാമ്പത്തിക നില ഭദ്രമാകും. വെല്ലുവിളികള്‍ അതിജീവിക്കും. സഹോദരങ്ങളുമായുള്ള തർക്കം പരിഹരിക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പങ്കാളിയില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. ഉല്ലാസ യാത്ര നടത്തും. മുടങ്ങിക്കിടന്നിരുന്ന പണി പൂർത്തിയാക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോള്‍ സാമ്പത്തികനില കൂടി കണക്കിലെടുക്കുക. പണം കടം നല്‍കാതിരിക്കുക.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ദൈവാധീനം ഉള്ള കാലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
മുടങ്ങിക്കിടന്ന പ്രവർത്തികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കും. തീർത്ഥയാത്ര നടത്തും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
എല്ലാ ജോലിയും ആഗ്രഹപ്രകാരം ചെയ്യാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. സാമ്പത്തിക കാര്യത്തിൽ ഭയപ്പെടാനില്ല.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
