ഇന്ന് (18-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബാംഗങ്ങളുടെ ആശിർവാദത്തോടെ വിവാഹം നിശ്ചയിക്കും. ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
അസുഖങ്ങൾ പിടിപെടാൻ ഇടയുള്ള ഒരു ദിവസം ആണിന്ന്. വിരസതയും മടിയുമൊക്കെ വർധിക്കാൻ ഇടയുണ്ട്.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. മക്കൾ പരീക്ഷയിൽ മികച്ച വിജയം നേടും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പുതുതായി പല കാര്യങ്ങളും സ്വയം ചെയ്ത് വിജയിപ്പിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
സാമ്പത്തിക പുരോഗതി കൈവരിക്കും. പല കാര്യങ്ങൾക്കും തുടക്കത്തിൽ തടസ്സങ്ങൾ നേരിടും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
കൂടുതൽ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്. വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യമില്ലാത്ത ഒരു ദിവസമാണിന്ന്. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. ചിലവുകൾ വർദ്ധിക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പല നേട്ടങ്ങളും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. വരുമാനം വർദ്ധിക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. ഔദ്യോഗിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. സ്വർണാഭരണങ്ങൾ വാങ്ങും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പല രീതിയിലും ഭാഗ്യമുള്ള ദിവസമായി അനുഭവപ്പെടും. സാമ്പത്തിക നില ഭദ്രമാണ്. വീട്ടിൽ സന്തോഷം നിലനിൽക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ടു പോവില്ല. പല തടസ്സങ്ങളും നേരിടേണ്ടി വരും. പ്രാർത്ഥന മുടങ്ങാതെ നടത്തുക.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
