ഇന്ന് (5-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭൂമി വാങ്ങാൻ കഴിയും. മക്കളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
മറ്റുളളവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയും. യാത്രകൾക്ക് ഗുണകരമായ സമയമാണ്.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
സാമ്പത്തിക നില തൃപ്തികരം ആണ്. പണി പൂർത്തിയാക്കിയ പുതിയ വീട്ടിലേക്ക് താമസം മാറും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പുതിയ ഉദ്യോഗത്തിന് നിയമനം ലഭിക്കും. വാഹനം മാറ്റി പുതിയത് വാങ്ങും. പൂർവിക സ്വത്ത് ലഭിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
ഗൃഹനിർമ്മാണത്തിനായി ഭൂമി വാങ്ങും. വ്യവഹാരത്തിൽ വിജയം ഉണ്ടാകും. കാര്യ നിർവഹണ ശേഷി വർദ്ധിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
സൗഹൃദങ്ങൾ പുതുക്കും. കൃഷി ആദായകരമാകും. വിദേശത്തു നിന്നും ഒരു സന്തോഷവാർത്ത എത്തി ചേരും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. പ്രവൃത്തിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വാഹനത്തിന് കേടുപാടുകൾ വരും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പുണ്യകർമങ്ങൾ മുടങ്ങാതെ നടത്തുക. വീട് നിർമ്മിക്കാനായി ഭൂമി വാങ്ങും. പല കാര്യങ്ങളും ലക്ഷ്യം പ്രാപിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
അവിവാഹിതരുടെ വിവാഹം നടക്കും. ആരോഗ്യം ശ്രദ്ധിക്കുക. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കേൾക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
ഗൃഹ നിർമ്മാണം ഏറക്കുറെ പൂർത്തിയാക്കും. കാർഷികാദായം വർദ്ധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
