ഇന്ന് (8-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- ( അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ നിന്നുള്ള പിന്തുണ ഉണ്ടാവും. സാമ്പത്തിക നില ഭദ്രമാണ്. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.
ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
വരുമാനം മെച്ചപ്പെടും . പങ്കാളിയുടെ പിന്തുണ എപ്പോഴും ഉണ്ടാകും. തർക്കങ്ങളും കലഹങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
എതിരാളികളെ നേരിട്ട് പരാജയപ്പെടുത്തും.എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ കഴിയും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
പണച്ചിലവ് വർദ്ധിക്കും. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4)
സാമ്പത്തികമായി മികച്ച ദിവസമാണിന്ന്. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ നേട്ടം പ്രതീക്ഷിക്കാം.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
കർമ്മരംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. പലരീതിയിൽ പണം കൈവശം വന്നുചേരും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. പുതിയ ജോലി തേടുന്നവർക്ക് അത് നേടാനാകും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. വിചാരിക്കാത്ത പല തടസ്സങ്ങളും നേരിടേ ണ്ടി വരാം.
ധനു:-( മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ പ്രണയ ബന്ധങ്ങൾഉടലെടുക്കാം. ദീർഘ യാത്രകൾക്കായി തയ്യാറെടുപ്പുകൾ നടത്തും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
മനസമാധാനം കുറഞ്ഞ ദിവസമാണ് ഇന്ന്. പങ്കാളിയുമായി കലഹിക്കാതെ നോക്കുക. അലസത വർദ്ധിക്കും.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തിക നേട്ടത്തിനും സ്ഥാനക്കയറ്റത്തിലും ഇടയുണ്ട്. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ ചെയ്യാൻ കഴിയും.
മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി , രേവതി)
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. യാത്രകൾക്കും സാധ്യത കാണുന്നു. സമാധാനമുള്ള ദിവസമാണിന്ന്.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
