Asianet News MalayalamAsianet News Malayalam

ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം.

horoscope today astrological prediction for august 24 2022
Author
Trivandrum, First Published Aug 24, 2022, 6:21 AM IST

മേടം രാശി...

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം..

ഇടവം രാശി...

സന്താനങ്ങൾ പഠനപുരോഗതി കൈവരിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യം തൃപ്തികരം. വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

മിഥുനം രാശി...

ആഘോഷവേളകളിൽ പങ്കെടുക്കും. അപകീർത്തിക്ക് സാദ്ധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും. കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേങ്ങൾ തേടി എത്താം.

കർക്കിടകം രാശി...

കുടുംബത്തിൽ ചില മംഗളകാര്യം നടക്കാനിടയുണ്ട്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. വിവാഹാദികാര്യങ്ങളിൽ തീരുമാനമാകും. ഏത് കാര്യത്തിലും പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. അസുഖങ്ങൾ പിടിപെടാൻ ഇടയാകും. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും.

ചിങ്ങം രാശി...

വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. പുതിയ ഉത്തരവാദിത്തങ്ങൾ ചിങ്ങം രാശിക്കാർ ഏറ്റെടുക്കാം.

കന്നി രാശി...

ബിസിനസ്സുകാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഗുണകരമായ മാറ്റങ്ങൾ പലതുമുണ്ടാകും. പുതിയ ജോലി ലഭിയ്ക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. 

തുലാം രാശി...

പൊതുവേ ​ഗുണകരമായ ദിവസമാണിന്ന്. സന്തോഷവാർത്തകൾ നിങ്ങളെ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.  അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. 

വൃശ്ചികം രാശി...

ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങൾ വന്നുചേരും. വിവാഹകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു.

ധനു രാശി...

തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. 
ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോ​ഗ്യം തൃപ്തികരം.

മകരം രാശി...

വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. 

കുംഭം രാശി...

ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.

മീനം രാശി...

സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അനാവശ്യ ചെലവുകൾ വർധിക്കും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർത്ഥികൾ പഠന കാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

പുതിയ വാഹനം വാങ്ങാൻ ഉത്തമ ദിവസം ഏതാണ് ?

Latest Videos
Follow Us:
Download App:
  • android
  • ios