സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തിലെ ആരെങ്കിലും കൂടെ പിന്തുണയായി നില്‍ക്കാം. ജലദോഷം, ചുമ, അലര്‍ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

മേടം രാശി...

സാമ്പത്തിക ചെലവുകളുടെ കാര്യം ശ്രദ്ധിക്കുക. കോടതി കേസുകളിൽ ബുദ്ധിമുട്ടുകൾ നേരിടാം. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ഇടവം രാശി...

സാമ്പത്തിക ചെലവുണ്ടാകാം. ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുക്കാം. വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

മിഥുനം രാശി...

കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ജോലിയിലെ വിരസത കുടുംബത്തെ ബാധിക്കാതിരിക്കാൻ കരുതുക. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

കർക്കിടകം രാശി...

അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും.

ചിങ്ങം രാശി...

കുട്ടികളുടെ പഠനം, വിവാഹം എന്നീ കാര്യങ്ങളിൽ അനുകൂലമായ സമയം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ മോശം അനുഭവങ്ങൾ വരാം. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. 

കന്നി രാശി...

സാമ്പത്തിക ചെലവുകൾ വരാം. അറിയാതെ പറയുന്ന കാര്യങ്ങൾ മൂലം ബന്ധങ്ങളിൽ വിള്ളൽ വരാം. ബിസിനസ് പാർട്ണർഷിപ്പ് ആലോചിച്ച് മതി. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

തുലാം രാശി...

മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടാകാം. മുതിർന്നവരുമായി നല്ല ബന്ധമുണ്ടാക്കുക. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലർജി സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. 

വൃശ്ചികം രാശി...

പൊതുവേ അനുകൂലമായ അന്തരീക്ഷം. സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 
സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പർക്കം പുലർത്തും.

ധനു രാശി...

പൊതുവേ സന്തോഷകരമായ സമയം. ചെറുപ്പക്കാരിൽ വിജയം ആത്മവിശ്വാസം വർധിപ്പിക്കാം. തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

മകരം രാശി...

മാനസികമായി സന്തോഷം അനുഭവപ്പെടാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

Read more കര്‍ക്കടക വാവുബലി വീട്ടില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുംഭം രാശി...

കലാപ്രവർത്തനങ്ങളോട് ആഭിമുഖ്യം കൂടും. ബിസിനസ്‌ കാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

മീനം രാശി...

സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിലെ ആരെങ്കിലും കൂടെ പിന്തുണയായി നിൽക്കാം. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Read more ആചാരങ്ങള്‍ക്കും ആയുര്‍വേദത്തിനും പ്രാധാന്യമുള്ള കര്‍ക്കടമാസം