Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ആരോഗ്യം മെച്ചപ്പെടും. മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരുമാനമാർഗ്ഗം കണ്ടെത്തും. യാത്രകൾ ഗുണകരമാകും.

Horoscope Today Astrological prediction for July 5 2022
Author
Trivandrum, First Published Jul 5, 2022, 9:17 AM IST

മേടം രാശി ജനിച്ചവർ...

മേടം രാശി ജനിച്ചവർക്ക് ഇന്ന് ​ഗുണകരമായ ദിവസമാണ്. കുടുംബാംഗങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ചിലപ്പോൾ അമിത ആത്മവിശ്വാസം നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാരണമാകാം. പുണ്യകർമ്മങ്ങളിൽ പങ്കുചേരും.കടം കൊടുത്ത പണം മടക്കി കിട്ടും. 

ഇടവം രാശി ജനിച്ചവർ....

അലസത ജോലിയെ തടസ്സപ്പെടുത്തും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം. അധിക ചെലവ് വരാം. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.

മിഥുനം രാശിയിൽ ജനിച്ചവർ...

അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചിലപ്പോൾ ചെറിയ അസ്വസ്ഥത അനുഭവപ്പെടാം. ലാഭ പ്രതീക്ഷയില്ലാത്തതിനാൽ യാത്രയുമായി ബന്ധപ്പെട്ട ജോലികൾ ഒഴിവാക്കുക. ഗൃഹാന്തരീക്ഷം പ്രസന്നമായിരിക്കും. 

കർക്കിടകം രാശിയിൽ ജനിച്ചവർ...

കഠിനശ്രമത്തിലൂടെ പലതും  നേടിയെടുക്കും. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും.വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. 

ചിങ്ങം രാശിയിൽ ജനിച്ചവർ...

സാമ്പത്തിക സ്ഥിതി അൽപ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വിദ്യാർത്ഥികൾ തെറ്റായ പ്രവർത്തനങ്ങളിൽ സമയം കളയരുത്.  ബിസിനസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം രാശിയിൽ ജനിച്ചവർ...

പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

കുംഭം രാശിയിൽ ജനിച്ചവർ...

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. 

മീനം രാശിയിൽ ജനിച്ചവർ...

പുതിയ വരുമാനം ലഭിക്കും. ആഗ്രഹിച്ച ചിലത് നേടാനാകും.കഴിയും.പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Latest Videos
Follow Us:
Download App:
  • android
  • ios