Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; തൊഴിൽ രം​ഗത്ത് പുരോ​ഗതി, സാമ്പത്തിക നില മെച്ചപ്പെടും

കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.അയൽക്കാരുമായി തർക്കങ്ങളുണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്. 

Horoscope Today Astrological prediction for June 16 2022
Author
Trivandrum, First Published Jun 16, 2022, 8:49 AM IST

മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)

ബന്ധുക്കളെ സന്ദർശിക്കും. ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.യാത്രകൾ ഗുണകരമാകും.സാമ്പത്തിക നില  മെച്ചപ്പെടും. 

ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.അയൽക്കാരുമായി തർക്കങ്ങളു ണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാ തെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്. 

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്.വരുമാനം വർദ്ധിക്കും.പരീക്ഷയി ൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും.

കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിൽ സമാധാനവും ഐശ്വര്യവുമുണ്ടാകും.സാഹിത്യകാരന്മാർക്ക്  അംഗീകാരങ്ങൾ ലഭിക്കും.എല്ലാ കാര്യങ്ങളിലും  ഉന്മേഷ ത്തോടെ പൂർത്തിയാക്കും.പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. 

ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )

തീർത്ഥയാത്ര ചെയ്യാനുള്ള യോഗമുണ്ട്. സഹ പ്രവർത്തകരുടെ പ്രശംസ നേടും.ഈശ്വരാധീനം കുറഞ്ഞ സമയമാണ്. മരുന്നുകൾ കഴിക്കേണ്ടി വരാം.

കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര1/2 )

ആഡംബരങ്ങൾക്കായി കൂടുതൽ പണം മുടക്കും.പുതിയ വാഹനം സ്വന്തമാക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. രോഗങ്ങൾ പിടിപെടും. 

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഉല്ലാസയാത്രയിൽ പങ്ക് ചേരും.ഉപരി പഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും. 

വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )

പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.വരുമാനം വർദ്ധിക്കും.പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.എതിരാളികളെ നിഷ് പ്രഭരാക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)

പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നടക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.ഭാഗ്യമുളള ദിവസമാണിന്ന്. 

മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.ഭാഗ്യംകൊണ്ട് പലതും നേടും.വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.സഹോദര സഹായം  ലഭിക്കും. 

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും .ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും .സാമ്പത്തിക നിലമെച്ചപ്പെടും. പൊ തുവേ ഗുണകരമായ ദിവസമാണിന്ന്. 

മീനം(പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)  

തീർത്ഥയാത്രയിൽ പങ്ക് ചേരും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.പുതിയ പ്രണയ ബന്ധം ഉടലെടുക്കും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Read more  നിര്‍ജല ഏകാദശി ; ഈ വ്രതം ഒരു വർഷത്തെ ഫലം

Follow Us:
Download App:
  • android
  • ios