Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

പുതിയ പ്രണയ ബന്ധം ഉടലെടുക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കുചേരും.കടം കൊടുത്ത പണം മടക്കി കിട്ടും. 

Horoscope Today Astrological prediction for June 30 2022
Author
Trivandrum, First Published Jun 30, 2022, 8:45 AM IST

മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)

യാത്രകൾ ഗുണകരമാകും.ഭാഗ്യമുള്ള ദിവസമാണിന്ന്.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.വീട് മോടിപിടിപ്പിക്കും.എതിരാളിക ളെ വശത്താക്കാൻ കഴിയും. തീർത്ഥ യാത്രയി ൽ പങ്കു ചേരും. 

ഇടവം:(കാർത്തിക3/4രോഹിണി,മകയിരം 1/2) 

നേരത്തെ തീരുമാനിച്ച യാത്ര നടക്കും.വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊ ഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

മിഥുനം:(മകയിര്യം1/2, തിരുവാതിര, പുണർതം3/4)  

ആരോഗ്യം മെച്ചപ്പെടും.മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരു മാനമാർഗ്ഗം കണ്ടെത്തും.യാത്രകൾ ഗുണകരമാകും.

കർക്കിടകം:(പുണർതം1/4, പൂയ്യം,ആയില്യം) 

പുതിയ പ്രണയ ബന്ധം ഉടലെടുക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.കടം കൊടുത്ത പണം മടക്കി കിട്ടും. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

കഠിനശ്രമത്തിലൂടെ പലതും  നേടിയെടുക്കും. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും.വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർ ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. 

കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)    

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)   

അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

പുതിയ വരുമാനം ലഭിക്കും.ആഗ്രഹിച്ച ചിലത് നേടാനാകും.കഴിയും.പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

വസ്തുവിൽ നിന്നുള്ള ആദായം വർദ്ധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും.നിയമ പ്രശ് നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും .ആരോഗ്യസ്ഥിതി മെച്ചമായിരി ക്കും കുടുംബജീവിതം സന്തോഷകരമായി മാറും. 

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. ചിലവുകൾ നിയന്ത്രിക്കും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios