Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 

horoscope today astrological prediction for October 16 2022
Author
First Published Oct 16, 2022, 8:05 AM IST

മേടം രാശി...

അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ ഇന്ന് നടപ്പിലാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഇവ കാണുന്നു. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം.

ഇടവം രാശി...

ഗൃഹനിർമ്മാണ കാര്യങ്ങൾ അനുകൂലമാവും. വിവാഹ കാര്യങ്ങൾക്കായി ശ്രമിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. 

മിഥുനം രാശി...

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 

കർക്കിടകം രാശി...

പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. വ്യക്തിപരമായും അനുഭവപരമായും നിങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും.
ശാരീരിക വിഷമതകൾ ഉണ്ടായേക്കാം. 

ചിങ്ങം രാശി...

അവിചാരിത തടസ്സങ്ങൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടായേക്കും. അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ വിഷമങ്ങൾ ഉണ്ടാകും. 

കന്നി രാശി...

വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാൻ കഴിയുന്നതാണ്. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

തുലാം രാശി...

ധനപരമായ നേട്ടങ്ങൾ കൈവരിക്കും. യാത്രകൾ കൊണ്ട് വിവിധ നേട്ടങ്ങൾ. കാര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയ ബാധിക്കാം. 

വൃശ്ചികം രാശി...

വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

തുലാം രാശി...

കുടുംബപരമായ ചില നേട്ടങ്ങൾ കൈവരിക്കും. അപൂർവ്വ നേട്ടങ്ങൾ കൈവരിക്കും. ധനപരമായ പുതിയ മാർഗ്ഗങ്ങൾ തുറക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. 

വൃശ്ചികം രാശി...

വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കുന്നതിനു സാധിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.

മകരം രാശി...

സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. 

കുംഭം രാശി...

യാത്രാഗുണം ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

ഭൂമിസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. മാതാപിതാക്കളിൽ നിന്ന് പ്രോത്സാഹനം വർധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. 

Read more കാർത്തിക വ്രതം എടുക്കുന്നത് എന്തിന്?

 

Latest Videos
Follow Us:
Download App:
  • android
  • ios