Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 
 

horoscope today astrological prediction for october 26 2022
Author
First Published Oct 26, 2022, 7:50 AM IST

മേടം രാശി...

വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ വരേണ്ട സ്ഥിതിയുണ്ടാകും. 

ഇടവം രാശി...

കർമ്മ രംഗത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. ഗൃഹനിർമ്മാണ കാര്യങ്ങൾ അനുകൂലമാവും. വിവാഹ കാര്യങ്ങൾക്കായി ശ്രമിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. 

മിഥുനം രാശി...

സർക്കാർ ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 

കർക്കിടകം രാശി...

വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. വ്യക്തിപരമായും അനുഭവപരമായും നിങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. 

ചിങ്ങം രാശി...

അവിചാരിത തടസ്സങ്ങൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടായേക്കും. അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ വിഷമങ്ങൾ ഉണ്ടാകും. 

കന്നി രാശി...

കിട്ടാനുള്ള ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധികൾ പതിയെ നീങ്ങി തുടങ്ങും. ചില യാത്രകൾ ആവശ്യമായി വന്നേക്കാം. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

തുലാം രാശി...

ധനപരമായ നേട്ടങ്ങൾ കൈവരിക്കും. കാര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

വൃശ്ചികം രാശി...

വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

തുലാം രാശി...

അധികജോലി ഏറ്റെടുക്കേണ്ടിവരും. ലഘുവായ തടസ്സങ്ങൾ അഭിമുഖീകരിക്കും. വിദേശത്ത് പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ കഴിയും. ധനപരമായ പുതിയ മാർഗ്ഗങ്ങൾ തുറക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. 

വൃശ്ചികം രാശി...

വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. പ്രർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കുന്നതിനു സാധിക്കും. 

മകരം രാശി...

ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകൾ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാർത്തകൾ കേൾക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കും. യാത്രാക്ലേശം, അലച്ചിൽ തുടങ്ങിയവ ഇന്ന് ഉണ്ടാകാം.

കുംഭം രാശി...

പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

ഭൂമിസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. മാതാപിതാക്കളിൽ നിന്ന് പ്രോത്സാഹനം വർധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.

Read more ആര്യവേപ്പ് - വിശ്വാസവും ഗുണങ്ങളും

 

Latest Videos
Follow Us:
Download App:
  • android
  • ios