Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. 

horoscope today astrological prediction for october 27 2022
Author
First Published Oct 27, 2022, 8:03 AM IST

മേടം രാശി...

വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. വിദേശത്തുനിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം.

ഇടവം രാശി...

കർമ്മ രംഗത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും, ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പുണ്യക്ഷേത്ര ദർശനം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. 

മിഥുനം രാശി...

ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. 

​​​​കർക്കടകം രാശി...

പുതിയ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങും. മറ്റുള്ളവരിൽ നിന്നു സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കൾ കുറയും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് തടസം നേരിടും.

ചിങ്ങം രാശി...

ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യനിലയും തൃപ്തികരം. വാഹനസംബന്ധമായി ചിലവുകൾ വർദ്ധിക്കും. ധാരാളം ചെറുയാത്രകൾ ആവശ്യമായി വരും. 

കന്നി രാശി...

കുടുംബത്തിൽ നിന്നും നല്ല അനുഭവങ്ങൾ വർധിക്കും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

വൃശ്ചികം രാശി...

പുതിയ പഠനാവസരങ്ങൾ തേടിയെത്തും.  വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

തുലാം രാശി...

ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. വിദേശത്ത് നിന്നും ധനലാഭം.

വൃശ്ചികം രാശി...

വിദേശത്ത് പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ കഴിയും. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശി...

വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കുന്നതിനു സാധിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.

മകരം രാശി...

ദുഃഖകരമായ വാർത്തകൾ കേൾക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കും. യാത്രാക്ലേശം, അലച്ചിൽ തുടങ്ങിയവ ഇന്ന് ഉണ്ടാകാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. 

കുംഭം രാശി...

യാത്രാഗുണം ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 

സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസം ; ഗ്രഹണം നൽകുന്ന പാഠം

 

Latest Videos
Follow Us:
Download App:
  • android
  • ios