Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

horoscope today astrological prediction for october 5 2022
Author
First Published Oct 5, 2022, 7:56 AM IST

മേടം രാശി...

ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. വിദേശത്തുനിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം.

ഇടവം രാശി...

പുണ്യക്ഷേത്ര ദർശനം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

മിഥുനം രാശി...

മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സമയം നന്നല്ല. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. കൂട്ടുകച്ചവടത്തിൽ ആദായം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 

കർക്കിടകം രാശി...

വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. സാമ്പത്തികമായി നേട്ടം ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ശാരീരിക വിഷമതകൾ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യത. 

ചിങ്ങം രാശി...

ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യനിലയും തൃപ്തികരം. വാഹനസംബന്ധമായി ചിലവുകൾ വർദ്ധിക്കും. ധാരാളം ചെറുയാത്രകൾ ആവശ്യമായി വരും. 

കന്നി രാശി...

കുടുംബത്തിൽ നിന്നും നല്ല അനുഭവങ്ങൾ വർധിക്കും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കൻ സാധിക്കും. വിശേഷവസ്ത്രാഭരണങ്ങൾ ലഭിക്കും. കുടുംബപരമായ ബാധ്യതകൾ വർധിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. 

വൃശ്ചികം രാശി...

പുതിയ പഠനാവസരങ്ങൾ തേടിയെത്തും.  വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

തുലാം രാശി...

ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. വിദേശത്ത് നിന്നും ധനലാഭം.

വൃശ്ചികം രാശി...

പുതിയ പഠനാവസരങ്ങൾ തേടിയെത്തും.  വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശി...

വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കുന്നതിനു സാധിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.

മകരം രാശി...

ഗൃഹത്തിൽ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കാർഷികവിളകൾക്ക് നല്ല വില ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കുക വഴി മനഃസന്തോഷം വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. 

കുംഭം രാശി...

യാത്രാഗുണം ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളിൽ വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. 

 

Follow Us:
Download App:
  • android
  • ios