Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.
 

horoscope today astrological prediction for october 7 2022
Author
First Published Oct 7, 2022, 8:06 AM IST

മേടം രാശി...

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുംകലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഇവർക്ക് ഇന്ന് മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും.ഇവർക്ക് ഇന്ന് മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.

ഇടവം രാശി...

ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും.

മിഥുനം രാശി...

പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം.

കർക്കിടകം രാശി...

ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

ചിങ്ങം രാശി...

വാഹനസംബന്ധമായി ചിലവുകൾ വർദ്ധിക്കും. ഗൃഹനിർമ്മാണപ്രവർത്തനങ്ങൾക്ക് ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. വസ്തുവകകൾ വിൽക്കുവാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല.

കന്നി രാശി...

സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വകും. സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാൻ കഴിയുന്നതാണ്. 

തുലാം രാശി...

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ അനുകൂലസമയം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത പ്രകടമാകും. സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. 

വൃശ്ചികം രാശി...

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൃദ്ധി വർദ്ധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

മാനസികമായി സന്തോഷം അനുഭവപ്പെടാം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം കൂടും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് പണം ചിലവിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. 

മകരം രാശി...

മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും.

കുംഭം രാശി...

ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.
ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. ആരോ​ഗ്യം തൃപ്തികരം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴിൽ രഹിതർക്ക് പുതിയ അവസരങ്ങൾ സാദ്ധ്യമാകും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.

മീനം രാശി...

സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകൾ വർദ്ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. 

 

Follow Us:
Download App:
  • android
  • ios