Asianet News MalayalamAsianet News Malayalam

ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും.  സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും

horoscope today astrological prediction for september 1 2022
Author
First Published Sep 1, 2022, 2:20 AM IST

മേടം രാശി...

പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും.  സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും

ഇടവം രാശി...

വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

മിഥുനം രാശി...

ജോലിയിലെ വിരസത കുടുംബത്തെ ബാധിക്കാതിരിക്കാൻ കരുതുക. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 
ചില കാര്യങ്ങൾ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്ര സമയമാണ്. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും.

കർക്കിടകം രാശി...

കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക.

ചിങ്ങം രാശി...

ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ മോശം അനുഭവങ്ങൾ വരാം. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്.  തൊഴിൽപരമായി വളരെ ഉയർച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വർദ്ധിക്കുകയും ചെയ്യും.

കന്നി രാശി...

ബിസിനസ് പാർട്ണർഷിപ്പ് ആലോചിച്ച് മതി. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 
അലച്ചിലും യാത്രാക്ലേശവും ഉണ്ടായേക്കാം. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടാകാം. മുതിർന്നവരുമായി നല്ല ബന്ധമുണ്ടാക്കുക. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലർജി സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. 

വൃശ്ചികം രാശി...

അവിചാരിത തടസ്സങ്ങൾ പലകാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടരുന്നതിനു ശ്രമിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും.  കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശി...

പൊതുവേ സന്തോഷകരമായ സമയം. ചെറുപ്പക്കാരിൽ വിജയം ആത്മവിശ്വാസം വർധിപ്പിക്കാം. തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

മകരം രാശി...

അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശി...

ബിസിനസ്‌ കാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും, ധനനഷ്ടങ്ങൾ, മനക്ലേശം, നൂതനസംരംഭങ്ങൾക്ക് തകർച്ച ഇവയൊക്കെ ഉണ്ടാകാം. ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. 

മീനം രാശി...

വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിലെ ആരെങ്കിലും കൂടെ പിന്തുണയായി നിൽക്കാം. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. 

 

Follow Us:
Download App:
  • android
  • ios