Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 
 

horoscope today astrological prediction for September 25 2022
Author
First Published Sep 25, 2022, 7:59 AM IST

മേടം രാശി...

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടവും സൽകീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭാഗികമായി നടപ്പിൽ വരും. 

ഇടവം രാശി...

പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. 

മിഥുനം രാശി...

പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. കലാപരമായി പ്രവർത്തിക്കുന്നവർക്ക് ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. 

കർക്കിടകം രാശി...

സാമ്പത്തികനേട്ടം ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യത. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. 

ചിങ്ങം രാശി...

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യനിലയും തൃപ്തികരം. ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്.  

കന്നി രാശി...

ഒരേ സമയം ഒന്നിലധികം പ്രവർത്തികളിലേർപ്പെടുന്നതിനാൽ മനഃസമാധാനം നഷ്ടപ്പെടും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം മനസ്സ് അസ്വസ്ഥപ്പെടും. ദീർഘനാളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശമനമുണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയ ബാധിക്കാം. 

വൃശ്ചികം രാശി...

ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. 

മകരം രാശി...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. തൊഴിൽ പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശി...

ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസ്സങ്ങൾ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 

 

Follow Us:
Download App:
  • android
  • ios