Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വെല്ലുവിളികള്‍ നിറഞ്ഞ സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താൻ പരിശ്രമം ആവശ്യം. ബിസിനസ് കാര്യങ്ങള്‍ മന്ദഗതിയില്‍. വസ്തുതര്‍ക്കം പരിഹരിക്കപ്പെടാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 06 2022
Author
Trivandrum, First Published Aug 6, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

വെല്ലുവിളികള്‍ നിറഞ്ഞ സമയം. എങ്കിലും നിങ്ങളുടെ പരിശ്രമത്താല്‍ പ്രതിസന്ധികളെ മറികടക്കാം. ഭാവികാര്യങ്ങളെ കുറിച്ച് വീട്ടുകാരുമായി ചര്‍ച്ചയുണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ വീട്ടുകാരുമായി അഭിപ്രായഭിന്നത വരാം. ബിസിനസ് മന്ദഗതിയിലായിരിക്കും. കുടുംബത്തിലെ അന്തരീക്ഷം സ്വസ്ഥം. ആരോഗ്യനിലയില്‍ ഉയര്‍ച്ചതാഴ്ചകള്‍ വരാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

പൊതുവേ അനുകൂലമായ സമയം. സവിശേഷമായ കഴിവുകളെ പരിപോഷിപ്പിക്കും. ഫോണിലോ ഇന്‍റര്‍നെറ്റ് മുഖാന്തരമോ ബന്ധുക്കളുമായി ആശയസംവാദം നടത്താം. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യങ്ങളിലെത്താൻ ഏറെ പരിശ്രമിക്കേണ്ടിവരാം. സാമ്പത്തികപ്രയാസങ്ങള്‍ വരാം. പണം ചെലവിട്ടാലും സമാധാനം ലഭിക്കണമെന്നില്ല. കുടുംബത്തിന് നിങ്ങളുടെ പിന്തുണ ഉണ്ടായിരിക്കും. ആരോഗ്യത്തില്‍ നേരിയ ക്ഷീണം വരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

തിരക്കുപിടിച്ച ദിവസമാകാം. ജോലികള്‍ വൈകാരികത മാറ്റിവച്ച് ചെയ്തുതീര്‍ക്കുക. ഇത് തീരുമാനങ്ങളെടുക്കാൻ സഹായിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഭൂതകാലത്തിലെ മോശം കാര്യങ്ങള്‍ വര്‍ത്തമാനകാലത്തെ ബാധിക്കാതെ നോക്കുക. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. വീട്ടുകാര്‍ക്കും പങ്കാളിക്കും നിങ്ങളുടെ പിന്തുണ ഉറപ്പാകും. ആരോഗ്യനില തൃപ്തികരം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

നിലവിലെ ചിട്ടകള്‍ പാലിച്ചുകൊണ്ടുപോകാൻ തന്നെ പ്രയാസമായിരിക്കും. എങ്കിലും വിജയം  നേടാം. ഏതെങ്കിലും സന്തോഷവാര്‍ത്ത മൂലം വീട്ടില്‍ സന്തോഷമുണ്ടാകാം. പുതിയ അറിവുകള്‍ തേടാൻ സമയം ചെലവിടാം. വീട്ടിലെ പ്രശ്നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കാൻ ശ്രമിക്കുക. വീട്ടിലെ അംഗങ്ങളെ വീട്ടുകാര്യത്തില്‍ സഹായിക്കുന്നത് സന്തോഷം നല്‍കാം. ചില മോശം ചിന്തകള്‍ മൂലം നിരാശ തോന്നാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പരിശ്രമത്തിലൂടെ സമയത്തിനെ അനുകൂലമാക്കാം. ഈ പരിശ്രമത്തിന് ഫലം കിട്ടാം. നിക്ഷേപങ്ങള്‍ക്ക് ധൃതി കൂട്ടരുത്. മതപരമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാം. പരമ്പരാഗത സ്വത്തിന്‍റെ പേരിലുള്ള തര്‍ക്കം കൂടാം. പതറുന്ന മനസിനെ നിയന്ത്രിച്ചുനിര്‍ത്തുക. തീരുമാനങ്ങളെടുക്കുമ്പോള്‍ മനസിനെ ബലപ്പെടുത്തുക. ആരോഗ്യനില സുഖകരം. 

കന്നി രാശിയിൽ ജനിച്ചവര്‍...

സ്ത്രീകള്‍ക്ക് നല്ല സമയം. സ്വന്തം കഴിവ് കൊണ്ട് വിജയം നേടാം. വസ്തു തര്‍ക്കത്തില്‍ ചര്‍ച്ച വരാം. ഇതിന്‍റെ ഫലം നല്ലതായിരിക്കും. വൈകാരികമായി തീരുമാനങ്ങളെടുക്കാതിരിക്കുക. പൊതുവേ അൻുകൂലസമയം. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടുപോകും. 

തുലാം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ചിട്ടയായ ജീവിതരീതി കാര്യങ്ങള്‍ നല്ലതായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുകയും അതുവഴി ഗുണങ്ങള്‍ കൈവരികയും ചെയ്യാം. കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിലൂടെ സമാധാനം അനുഭവപ്പെടാം. ചില സമയങ്ങളില്‍ അസ്വസ്ഥതയോ നിരാശയോ തോന്നാം. വീട്ടിലെ അന്തരീക്ഷം സുഖകരം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ആത്മീയകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവിടാം. മനസമാധാനം ലഭിക്കാം. വീട്ടിലെ അന്തരീക്ഷം സുഖകരമാക്കി നിലനിര്‍ത്തുന്നതിന് നിങ്ങളും എന്തെങ്കിലും ചെയ്തിരിക്കും. പ്രത്യേകമായ ഏതെങ്കിലും വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരാം. കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നത് ദോഷമാകാം. സൗഹൃദം പ്രണയമായി മാറാൻ സാധ്യത. 

ധനു രാശിയിൽ ജനിച്ചവര്‍...

കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹക്കാര്യം ചര്‍ച്ചയില്‍ വരാം. കുടുംബത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടാകാതെ നോക്കുക. അമിത ആത്മവിശ്വാസം വേണ്ട. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നുള്ള തിരക്കുകൊണ്ട് ജോലിക്കാര്യങ്ങള്‍ വീട്ടില്‍ നിന്നുകൊണ്ട് തന്നെ പൂര്‍ത്തിയാക്കേണ്ടിവരാം. ആരോഗ്യനില സുഖകരം. 

മകരം രാശിയിൽ ജനിച്ചവര്‍...

താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യും. ഇത് ഉന്മേഷം നല്‍കാം. ഏത് സാഹചര്യത്തിലും നിയന്ത്രണത്തോടെ മുന്നോട്ടുപോകാം. ബന്ധുക്കളുടെയോ മറ്റ് പ്രിയപ്പെട്ടവരുടെയോ എന്തെങ്കിലും കാര്യങ്ങള്‍ മനസിനെ അലട്ടാം. ബിസിനസ് ഫോണ്‍- ഇന്‍റര്‍നെറ്റ് മുഖാന്തരം ശക്തിപ്പെടുത്തുക. ചുമ, പനി പോലുള്ള പ്രശ്നങ്ങളുണ്ടാകാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മോശം കാര്യങ്ങള്‍ സംഭവിക്കാം. സാമൂഹിക കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിലൂടെ സംതൃപ്തിയും സമാധാനവും കൈവരാം. അടുപ്പമുള്ളവരുടെ അസൂയ നിങ്ങളെ പ്രശ്നത്തിലാക്കാം. ബിസിനസില്‍ സാമ്പത്തികകാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിവരാം. 

മീനം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ ബന്ധുവുമായി ചര്‍ച്ചയുണ്ടാകാം. ഇതിന് നല്ല ഫലമുണ്ടാകാം. ബില്‍ഡിംഗ് ജോലിയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ യോജിച്ച സമയം. തെറ്റിദ്ധാരണകള്‍ മൂലം മനസില്‍ അസ്വസ്ഥതയുണ്ടാകാം. ഫീല്‍ഡ് ജോലിയില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ടുപോവുക. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Follow Us:
Download App:
  • android
  • ios