Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പൊതുവെ നിങ്ങളുടെ സമയം എങ്ങനെ? വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 11 2022
Author
Trivandrum, First Published Aug 12, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ജീവിതവിജയങ്ങള്‍ക്കായി നിങ്ങള്‍ ചില പ്രതിജ്ഞളെടുക്കാം. ഒരേ മനസുള്ളവരുമായുള്ള ചങ്ങാത്തം കാഴ്ചപ്പാടുകളെ പോസിറ്റീവ് ആക്കും. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മത്സരബുദ്ധിയില്‍ വിശ്വസിക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും പെരുമാറ്റം ഉത്കണ്ഠയ്ക്ക് ഇടയാക്കാം. കടം വാങ്ങാതെ നോക്കുക. ഇത് ബന്ധങ്ങളെ നശിപ്പിക്കാം. ചെറുപ്പക്കാര്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ശരീരത്തിനും മനസിനും സുഖം പകരുന്ന രീതിയില്‍ മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കാം. വസ്തുസംബന്ധമായ ഇടപാടുകളില്‍ വിജയം. എതിരാളികളുടെ നീക്കം എപ്പോഴും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പ്രശ്നത്തിലകപ്പെടാം. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. ബിസിനസ് കാര്യങ്ങളില്‍ പോസിറ്റീവ് ആയ ഫലം കാണാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മനസില്‍ പുതിയ പദ്ധതികള്‍ രൂപപ്പെടാം. ജോലിയില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് നേരത്തെ പദ്ധതിയിട്ട് വച്ച് ചിലത് ചെയ്യാം. വീട്ടില്‍ അതിഥികളെത്തുന്നത് സന്തോഷം നല്‍കും. സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകാം. കുട്ടികളുടെ കൂട്ടുകെട്ടില്‍ ശ്രദ്ധ വേണം. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ വിജയത്തെ കുറിച്ച് നിങ്ങള്‍ കണ്ടിരുന്ന സ്വപ്നം സത്യമായി വരാം. മുഴുവൻ താല്‍പര്യത്തോടും കൂടി നിങ്ങളുടെ ജോലികള്‍ ചെയ്തുതീര്‍ക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും വൈവാഹികജീവിതത്തില്‍ പ്രശ്നങ്ങളുയരാം. നിങ്ങളുടെ ഉപദേശം അവര്‍ക്ക് ഗുണപ്പെടാം. വാഹനവുമായി ബന്ധപ്പെട്ട് ചെലവുകള്‍ വരാം. ഫീല്‍ഡ് വര്‍ക്കില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നത് ഗുണം നല്‍കാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുണം ലഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകാം. മറ്റുള്ളവരെ അവരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും സഹായിക്കുന്നത് സന്തോഷം നല്‍കാം. വീട്ടിലും സമൂഹത്തിലും വ്യക്തിത്വത്തിന് മാറ്റ് കൂടാം. വാഹനമോടിക്കുമ്പോള്‍ നിയമ അനുസരിക്കുക. അശ്രദ്ധകള്‍ നടപടികളിലേക്ക് നയിക്കാം.  സമയം പൊതുവില്‍ അത്ര അനുകൂലമല്ല. സാമ്പത്തികപ്രയാസങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്ന ചില ജോലികള്‍ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങാം. 

കന്നി രാശിയിൽ ജനിച്ചവര്‍...

അനാവശ്യമായ ചില വിജയം ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങളെ തേടിയെത്താം. എന്തെങ്കിലും പ്രശ്നം ചര്‍ച്ചയില്‍ വയ്ക്കാനായി ഒരു ബന്ധു വീട്ടിലെത്താം. എത്ര വലിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. കുട്ടികളെ അധികം ചിട്ടയോടെ കൈകാര്യം ചെയ്യാതെ അവര്‍ക്ക് അല്‍പം സ്വാതന്ത്ര്യം നല്‍കാം. നിങ്ങളുടെ പദ്ധതികളെ കുറിച്ച് മറ്റുള്ളവരോട് തുറന്ന് പങ്കുവയ്ക്കാതിരിക്കാം. ആരോഗ്യനില തൃപ്തികരം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഏതെങ്കിലും കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നിടത്ത് നിങ്ങളുടെ സാന്നിധ്യം പ്രധാനമായി തീരും. മതപരമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന സംഭാവന നിങ്ങളുടെ വ്യക്തിമൂല്യം ഉയര്‍ത്തും. നെഗറ്റീവ് ആയ ചില ചിന്തകള്‍ മനസില്‍ വരാം. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ബിസിനസില്‍ കരുതല്‍ സൂക്ഷിക്കുക.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വീട്ടുകാരുമൊത്ത് ഷോപ്പിംഗിന് പോകാം. വീടും ബിസിനസും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും. ജോലിഭാരം ഉണ്ടാകാമെങ്കിലും എല്ലാം പൂര്‍ത്തിയാക്കാൻ സാധിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തികനഷ്ടത്തിന് സാധ്യത. എതിരാളിയുടെ നീക്കം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടാം. പുതിയ ജോലികള്‍ക്ക് ഇന്ന് തുടക്കം കുറിക്കേണ്ട. 

ധനു രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ കഴിവും പ്രാപ്തിയും മൂലം വീട്ടിലും സമൂഹത്തിലും നിങ്ങളുടെ വ്യക്തിമൂല്യം ഉയരാം. ബന്ധങ്ങള്‍ കൂടാം. താല്‍പര്യമുള്ള ചില കാര്യങ്ങളില്‍ സജീവമാകാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം തന്നെ കുടുംബത്തിലെ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുക. വിധി അനുകൂലമല്ലെന്ന് തോന്നാം. എന്നാലിത് തോന്നല്‍ മാത്രമാണെന്ന് മനസിലാക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

ദിവസത്തിന്‍റെ തുടക്കം വളരെ നല്ലത്. ശാന്തമായും ചിന്തയോടും കൂടി ജോലി ചെയ്യുക. കുട്ടികളുമായി ബന്ധപ്പെട്ട ചില ഭാവികാര്യങ്ങള്‍ക്ക് തുടക്കമാകാം. ഹൃദയത്തിന് പകരം ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുക. വൈകാരികമായിരിക്കുന്നത് മറ്റുള്ളവര്‍ മുതലെടുക്കാം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അത് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുക. മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍- പണം കിട്ടാനുള്ളത് വാങ്ങിക്കാൻ എന്നിവയ്ക്കായി ശ്രമം നടത്തുക. 

കുംഭം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ പ്രായോഗിക ബുദ്ധിയാല്‍ ജോലികള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. എന്ത് കാര്യവും ചെയ്യുന്നതിന് മുമ്പായി അല്‍പം ആലോചിക്കുക. ഫോണിലൂടെയോ ഇ-മെയിലിലൂടെയോ പ്രധാനപ്പെട്ട ഒരു സന്ദേശം തേടിയെത്താം. നിരാശ മൂലം നെഗറ്റീവ് ആയ ചില ചിന്തകള്‍ വാരം. അനുഭവപരിചയമുള്ള ആളുകളുടെ കൂടെയും പ്രകൃതിയുടെ കൂടെയും സമയം ചെലവിടുന്നത് മനസിന് ആശ്വാസം പകരാം. 

മീനം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ പുതുക്കിപ്പണികള്‍ക്ക് പിന്തുണ ലഭിക്കാം. വീട്ടിലോ സമൂഹത്തിലോ നിങ്ങള്‍ക്ക് കിട്ടാനുള്ളൊരു വിജയത്തിന് മുകളില്‍ ചര്‍ച്ച വരാം. കുട്ടികളുടെ കാര്യങ്ങളില്‍ കൂടതല്‍ താല്‍പര്യം കാണിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാം. നിങ്ങളുടെ വിജയത്തില്‍ ചിലര്‍ക്ക് അസൂയയുണ്ടാകാം. ഓഫീസിലെ ജോലിഭാരം മൂലം വീട്ടില്‍ ആവശ്യത്തിന് സമയം ചെലവിടാൻ സാധിച്ചേക്കില്ല. ഫീല്‍ഡില്‍ ജോലി ചെയ്തതിന് അനുസരിച്ച ഫലം ലഭിക്കാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Follow Us:
Download App:
  • android
  • ios