Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

തളര്‍ച്ചയില്‍ നിന്നും സ്ട്രെസില്‍ നിന്നും അല്‍പം ആശ്വാസം ലഭിക്കുന്ന ദിവസം. പൊതുവെ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കാണം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 13 2022
Author
Trivandrum, First Published Aug 13, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് നിങ്ങളെടുക്കുന്ന പരിശ്രമം വിജയം കാണാം. വീട്ടില്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുന്നത് മനസിന് ആശ്വാസം നല്‍കാം. സുഹൃത്തുമായി പ്രധാനപ്പെട്ടൊരു വിഷയം സംസാരിക്കാം. മറ്റുള്ളവരുടെ സംസാരം കേട്ട് തെറ്റായ തീരുമാനങ്ങളെടുക്കാതിരിക്കാൻ ശ്രമിക്കുക. പുറത്തുനിന്ന് ബിസിനസ് ഓര്‍ഡര്‍ ലഭിക്കാം. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടുപോകാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

വീട്ടുകാര്യങ്ങള്‍ ചിട്ടയായി കൊണ്ടുപോകാൻ സാധിക്കും. താല്‍പര്യമുള്ള വിഷയങ്ങള്‍ക്കായി സമയം െലവിടുന്നത് മൂലം സ്വന്തം കഴിവുകള്‍ പരിപോഷിപ്പിക്കപ്പെടാം. പ്രതിസന്ധികളില്‍ താങ്ങായി സുഹൃത്തുക്കളെ ആശ്രയിക്കാം. ബിസിനസില്‍ പൊതുവേ അനുകൂലസമയം. ഭാര്യാ-ഭര്‍തൃ തര്‍ക്കത്തിന് സാധ്യത. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ മോശം അവസ്ഥ പോലും നിങ്ങളുടെ കഴിവിലും ആത്മവിശ്വാസത്തിലും നല്ലരീതിയില്‍ പരിഹരിക്കപ്പെടാം. കടം നല്‍കിയ പണം തിരികെ കിട്ടാം. മീഡിയ സംബന്ധിച്ച കാര്യങ്ങളില്‍ ഉള്‍പ്പെടാം. ചില ജോലികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാം. ഇക്കാര്യത്തില്‍ പരിചയസമ്പത്തുള്ളവരുമായി സംസാരിക്കാം. കുടുംബകാര്യങ്ങളില്‍ ഒരുപാട് ഇടപെടാതിരിക്കുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ആരോഗ്യം വളരെ നല്ലരീതിയില്‍ മെച്ചപ്പെടും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിക്കും. കുട്ടികളുടെ ചില കാര്യങ്ങള്‍ മനസിനെ അസ്വസ്ഥതപ്പെടുത്താം. ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ശ്രമിക്കുക. ബിസിനസില്‍ തീരുമാനമെടുക്കും മുമ്പ് നന്നായി ആലോചിക്കുക. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

മനസിന് അസ്വസ്ഥത തോന്നിയാല്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ സംസാരിച്ചുനോക്കുക. താല്‍പര്യമുള്ള വിഷയങ്ങള്‍ക്കായി അല്‍പസമയം മാറ്റിവയ്ക്കുക. ചില കാര്യങ്ങളിലെ ഉറച്ച നിലപാട് ബന്ധുക്കളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയിലേക്ക് നയിക്കാം. ആശയക്കുഴപ്പം നേരിടുമ്പോള്‍ അനുഭവമുള്ളവരുമായി സംസാരിച്ച് പരിഹാരം തേടാം. ബിസിനസ് മാറ്റമില്ലാതെ പോകാം. 

കന്നി രാശിയിൽ ജനിച്ചവര്‍...

പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ കടന്നുപോകാം. മോശം അവസരങ്ങള്‍ വന്നാലും നിങ്ങളുടെ ആത്മവിശ്വാസം രക്ഷയാകാം. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായി വരാം. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടാം. ദേഷ്യത്താല്‍ മോശം വാക്കുകള്‍ പറയാതിരിക്കാൻ ശ്രമിക്കാം. ഇ്ത ബന്ധങ്ങളെ ബാധിക്കാം. ബിസിനസ് മന്ദഗതിയില്‍ നീങ്ങാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഭാഗ്യമുള്ള ദിവസം. അച്ഛനില്‍ നിന്നോ അച്ഛന് തുല്യമായവരില്‍ നിന്നോ പിന്തുണ ലഭിക്കാം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ വിശ്വാസം കൂടാം. സംശയ മനോഭാവം ചില ബുദ്ധിമുട്ടുകളുണ്ടാക്കാം. ഇത് നിയന്ത്രിക്കുക. സ്ട്രെസ് മൂലം ചില ജോലികള്‍ മുടങ്ങാം. ബിസിനസില്‍ ഉയര്‍ച്ചതാഴ്ചകള്‍ കാണാം. കുടുംബാന്തരീക്ഷം സ്വസ്ഥം. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം. ഇതുവഴി മനസിന് ആശ്വാസവും വ്യക്തിത്വത്തിന് സമൂഹത്തില്‍ മൂല്യവും ലഭിക്കാം. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാകും. വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധ വേണം. എന്നാലത് വീട്ടിലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ നോക്കണം. മോശം ശീലങ്ങളുപേക്ഷിക്കാനും ബന്ധങ്ങളില്‍ വീഴല്‍ വിള്ളാതിരിക്കാനും ശ്രദ്ധിക്കുക. 

ധനു രാശിയിൽ ജനിച്ചവര്‍...

അനുഭവപരിചയുമുള്ളവരുടെ ഉപദേശത്താല്‍ ജോലികള്‍ ഫലപ്രദമായി ചെയ്യാൻ സാധിക്കും. ചെറുപ്പക്കാര്‍ കൂടുതല്‍ അറിവ് ശേഖരിക്കും. ഇത് ഭാവിയിലേക്കുള്ള ചില തീരുമാനങ്ങളെ സ്വാധീനിക്കാം. ജോലിഭാരം സ്ട്രെസ് ഉണ്ടാക്കാം. ജോലിഭാരം മറ്റുള്ളവരുമായി പങ്കിടാൻ സാധിക്കുമെങ്കില്‍ അത് ചെയ്യുക. അവരവര്‍ക്ക് വേണ്ടി അല്‍പസമയം ചെലവിടാൻ ശ്രദ്ധിക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കാണം. വരുാമനം കൂട്ടാൻ കണ്ടെത്തിയ മാര്‍ഗങ്ങളില്‍ വിജയം വരാം. വീട്ടില്‍ പങ്കാളിയില്ലാതെ തുടര്‍ന്നിരുന്ന ഒരാള്‍ക്ക് നല്ലൊരു ബന്ധം ലഭിക്കാം. വരവിന് അനുസരിച്ച് ചെലവും ഉയരാം. മറ്റുള്ളവര്‍ മുഖാന്തരം എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാം. വീട്ടുകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരെ ഇടപെടുത്താതിരിക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

തളര്‍ച്ചയില്‍ നിന്നും സ്ട്രെസില്‍ നിന്നും അല്‍പം ആശ്വാസം ലഭിക്കുന്ന ദിവസം. താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവിടുന്നത് സന്തോഷം നല്‍കും. പ്രതീക്ഷിക്കാതെ ചില ജോലികള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. മുതിര്‍ന്നവരുമായി സംസാരിക്കുമ്പോള്‍ മോശം വാക്കുകള്‍ പറയാതിരിക്കാൻ ശ്രദ്ധിക്കുക. മടി പിടിക്കാതെ നോക്കുക. ഫീല്‍ഡ് ജോലി മന്ദഗതിയില്‍ പോകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

അനുകൂലസമയം. കടം നല്‍കിയ പണമോ മുടങ്ങിക്കിടന്ന പണമോ തിരികെ കിട്ടാം. ഇതിനായി ശ്രമിക്കുക. പരിചയസമ്പത്തുള്ള ആളുകളുമായി സമ്പര്‍ക്കത്തിലാകാം. മനസില്‍ വിചാരിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാൻ സാധിക്കാത്തത് അസ്വസ്ഥതയുണ്ടാക്കാം. സ്വയം മൂല്യമില്ലാത്തയാളായി വിലയിരുത്താതിരിക്കുക. സമയം മാറുന്നതിന് അനുസരിച്ച് സാഹചര്യം മെച്ചപ്പെടാം. 

Follow Us:
Download App:
  • android
  • ios