Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ദീര്‍ഘനാളായി കുടുംബത്തെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും.മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാൻ അനുകൂലസമയം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 20 2022
Author
Trivandrum, First Published Aug 20, 2022, 5:30 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ദീര്‍ഘനാളായി ചെയ്യാൻ വച്ച ജോലിക്ക് അനുയോജ്യമായ സമയം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സ്ഥിരമുള്ള ചര്യകളില്‍ വ്യത്യാസം വരുത്തും. സാഹസികകാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ബിസിനസില്‍ മാന്യമായ വിജയം. നിങ്ങളുടെ ഭാവി പദ്ധതികള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. പങ്കാളിക്കും കുടുംബത്തിനുമൊപ്പം വിനോദപരിപാടികളില്‍ ഏര്‍പ്പെടാം. ചിട്ടകളും ഡയറ്റും ആരോഗ്യം മെച്ചപ്പെടുത്തും. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

പദ്ധതിയിട്ട കാര്യങ്ങള്‍ ചെയ്യൂ, തീര്‍ച്ചയായും ഫലം കാണും. ബന്ധുക്കളുമായി നടക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാൻ നിങ്ങള്‍ കാരണമാകും. മോശം കാര്യങ്ങള്‍ക്ക് വേണ്ടി സമയം കളയാതിരിക്കുക. ചെലവ് കൂടാം. ബിസിനസില്‍ ചില വെല്ലുവിളികളുയരാം, അത് നിങ്ങള്‍ വിജയകരമായി നേരിടും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷം. രോഗങ്ങള്‍ വരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

സാമൂഹികമായ കാര്യങ്ങളിലും പരിപാടികളിലും സംബന്ധിക്കുന്നത് മുഖേന സന്തോഷമുണ്ടാകാം. വസ്തുതര്‍ക്കത്തില്‍ ശുഭകരമായ ചര്‍ച്ചകള്‍ വരാം. ദിവസത്തിന്‍റെ രണ്ടാം പകുതി സ്ഥിതിഗതികള്‍ മാറആം. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കാതെ വരാം. ഫീല്‍ഡ് ജോലിയിൽ സുഹൃത്തിന്‍റെ സഹായം പിന്തുണയാകും. കുടുംബാന്തരീക്ഷം നല്ലത്. മലിനീകരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നും സ്വയം സംരക്ഷിക്കുക.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പൊതുവെ നല്ല ദിനം. നിയമപ്രശ്നങ്ങളില്‍ വിദഗ്ധരെ ബന്ധപ്പെടുന്നത് നല്ലതായിരിക്കും. സാമ്പത്തികനില മെച്ചപ്പെടാൻ സാധ്യത. മനശക്തി വര്‍ധിക്കാം. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കുക. ഏകാന്തത തോന്നാം. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചുകടക്കുന്നതിനെക്കാള്‍ അതിനുള്ള പരിഹാരം തേടാം. ബിസിനസ് സാധാരണനിലയില്‍ തുടരാം. വീട്ടില്‍ ആവശ്യത്തിന് സമയം ചെലവിടാത്തത് ചെറിയ വഴക്കിന് കാരണമാകാം. സ്ട്രെസ് മൂലമുള്ള തലവേദനയുണ്ടാകാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കുടുംബവുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ തേടിയെത്താം. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കാം. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏറെ നാളായി തുടര്‍ന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. വൈകാരികത വിട്ട് ബുദ്ധിയിലുറച്ച് നില്‍ക്കുക. ഇല്ലെങ്കില്‍ മറ്റുള്ളവരാല്‍ മുതലെടുക്കപ്പെടാം. ബിസിനസ് കാര്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുക. മറ്റൊരാളുടെ പേരില്‍ ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ തര്‍ക്കമുണ്ടാകാം. ജോലിഭാരം മൂലം ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാൻ കഴിയാതെ വാരം. 

കന്നി രാശിയിൽ ജനിച്ചവര്‍...

ചില വെല്ലുവിളികള്‍ നേരിടാം. കാര്യങ്ങള്‍ പൊതുവെ അനുകൂലമാകാം. ഏറെ നാളായി മനസിലുള്ള പദ്ധതികളിലേക്ക് കടക്കാം. സാമ്പത്തികപ്രശ്നങ്ങള്‍ വരാം, എന്നാല്‍ പരിഹരിക്കപ്പെടാം. ഭാവിയെ കുറിച്ച് ആശങ്ക തോന്നാം. കുടുംബത്തിലെ ആരുടെയെങ്കിലും  ആരോഗ്യത്തെ കുറിച്ചോര്‍ത്ത് വേവലാതിയുണ്ടാകാം. ജോലിസ്ഥലത്ത് തൊഴിലാളികളുടെ സഹകരണമുണ്ടാകും. ദാമ്പത്യവും നന്നായി പോകാം. ആരോഗ്യനില സുഖകരം.

തുലാം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാൻ അനുകൂലസമയം. ശ്രദ്ധയോടെ മുന്നോട്ടുനീങ്ങുക. എതിരാളികളുടെ ശത്രുത വളര്‍ത്താതിരിക്കുക. ബിസിനസ് ബന്ധങ്ങള്‍ വിപുലമാക്കുക. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാം. ആരോഗ്യനിലയില്‍ ചെറിയ അവശത വരാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും നന്നായി പരിശ്രമിച്ചാല്‍ അവരുടെ പ്രോജക്ടുകളില്‍ വിജയം കൈവരാം. നിയമകാര്യങ്ങളില്‍ അനുകൂലവിധി വരാം. ഫാമിലി എഗ്രിമെന്‍റുകളിലെ തടസങ്ങള്‍ നീങ്ങാം. ഏത് പേപ്പറും ഒപ്പിടും മുമ്പ് ശ്രദ്ധയോടെ വായിക്കുകയും പരിശോധിക്കുകയും ചെയ്യുക. പണം വരും, എന്നാല്‍ സമ്പാദ്യമാവുകയില്ല. പ്രധാനപ്പെട്ട സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക. ബിസിനസ്-കരിയര്‍ സംബന്ധമായ തടസങ്ങള്‍ നീങ്ങാം. ദാമ്പത്യബന്ധം മധുരതരമായിരിക്കും. ആരോഗ്യനില തൃപ്തികരം.

ധനു രാശിയിൽ ജനിച്ചവര്‍...

ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും. താല്‍പര്യമുള്ള കാര്യങ്ങളിലും പഠനത്തിലും സമയം ചെലവിടാം. ചില അടുപ്പമുള്ളവരില്‍ നിന്ന് ചതിയുണ്ടാകാം. കാരണങ്ങളറിയാതെ ഉത്കണ്ഠയുണ്ടാകാം. പുതിയ നിക്ഷേങ്ങള്‍ വേണ്ട. എല്ലാവരെയും വിശ്വസിക്കുന്നത് അബദ്ധമായി വരാം. ഫീല്‍ഡില്‍ ഏത് പ്രതിസന്ധി കടന്നും വിജയം നേടാം. ജോലിഭാരം മൂലം കുടുംബത്തില്‍ കൂടുതല്‍ സമയം ചെലവിടാൻ സാധിക്കാതിരിക്കാം. അമിതമായ ഓട്ടവും ജോലിയും ആരോഗ്യത്തെ ബാധിക്കാം. 

മകരം രാശിയിൽ ജനിച്ചവര്‍...

ദീര്‍ഘനാളായി കുടുംബത്തെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. പ്രതികൂലസമയത്തെ പരിശ്രമം കൊണ്ട് നിങ്ങള്‍ അനുകൂലമാക്കാം. സാമ്പത്തികകാര്യങ്ങളിലൂടെ ഉന്മേഷവും സന്തോഷവും ലഭിക്കാം. എതിരാളികള്‍ നിങ്ങളെ വെട്ടിലാക്കാൻ നോക്കാം. എന്നാല്‍ നിങ്ങള്‍ അതിജീവിക്കും. ബിസിനസില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി വരാം. നിങ്ങളുടെ പ്രതിസന്ധികളില്‍ പങ്കാളിയും കുടുംബവും കൂടെ നില്‍ക്കാം. ജോലിഭാരം മൂലം തലവേദനയുണ്ടാകാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ ചില കാര്യങ്ങള്‍ക്ക് പദ്ധതിയിടും. ജോലിത്തിരക്കുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഉള്ള പ്രശ്നങ്ങള്‍ നീങ്ങാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. ബിസിനസിലെ സാമ്പത്തികകാര്യങ്ങള്‍ ഗൗരവമായി എടുക്കുക. വീട്ടിലെ അന്തരീക്ഷം നല്ലരീതിയില്‍ പോകാം. ആരോഗ്യനില അല്‍പം അവശതയിലാകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ഫോണിലൂടെയോ ഇ-മെയിലിലൂടെയോ നല്ല വാര്‍ത്തകള്‍ തേടിയെത്താം. വലിയ നിലയിലുള്ള ആളുകളുമായി സമ്പര്‍ക്കത്തില്‍ വരാം. ധൈര്യവും സാഹസികതയും കൂടാം. വീട്ടിലേക്ക് പുതുതായി എന്തെങ്കിലും വാങ്ങിക്കും. രാഷ്ട്രീയകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. സ്റ്റോക്ക് മാര്‍ക്കറ്റ്, നിക്ഷേപം എന്നിവയിലേക്ക് ഇപ്പോള്‍ തലയിടേണ്ട. നിങ്ങളുടെ പണം എവിടെയെങ്കിലും തടഞ്ഞുകിടക്കാം. ഏതെങ്കിലും മോശം വാര്‍ത്ത നിങ്ങളുടെ കഴിവിനെ ബാധിക്കാം. കുട്ടികളുടെ സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കി വയ്ക്കാം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം കൂടാം. 

Latest Videos
Follow Us:
Download App:
  • android
  • ios