Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അടുത്തൊരു സുഹൃത്തോ ബന്ധുവോ നിങ്ങള്‍ക്ക് പ്രശ്നമായി വരാം.  ഒരുപാട് വൈകാരികത നിങ്ങള്‍ക്ക് തന്നെ പ്രശ്നമായി വരാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for december 07 2022
Author
First Published Dec 7, 2022, 7:46 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

പുതിയ ചില കാര്യങ്ങള്‍ ആശ്വാസം നല്‍കും. നേരത്തെ മാറ്റിവച്ച ചില ജോലികള്‍ ചെയ്യാൻ സാധിക്കും. ചെറുപ്പക്കാര്‍ കരിയറിന് വേണ്ടി ചില പദ്ധതികളിലേക്ക് കടക്കും. പണമിടപാടിന്‍റെ കാര്യത്തില്‍ സംശയങ്ങളുണ്ടാകാം. ബിസിനസ് കാര്യങ്ങള്‍ മുമ്പത്തെപ്പോലെ തന്നെ തുടരാം. കുടുംബാംഗങ്ങള്‍ക്കൊപ്പം മതപരമായ പരിപാടികളില്‍ പങ്കാളിയാകാം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

വീട്ടിലെ കാര്യങ്ങളും സാമ്പത്തികാവസ്ഥയും സുരക്ഷിതമാക്കും വിധം ചില തീരുമാനങ്ങളെടുക്കാൻ നിങ്ങള്‍ക്ക് സാധിക്കും. മതപരമായ കാര്യങ്ങളിലും സാമൂഹികകാര്യങ്ങളിലും താല്‍പര്യം വര്‍ധിക്കും. നെഗറ്റീവാ ആയ ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അടുത്തൊരു സുഹൃത്തോ ബന്ധുവോ നിങ്ങള്‍ക്ക് പ്രശ്നമായി വരാം. ബിസിനസില്‍ ചില മാറ്റങ്ങള്‍ വരാം. ചിട്ടകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ തുടരുക.

മിഥുനം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി മറ്റാരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാൻ സാധിക്കും. ഇത് മനസിന് സമാധാനം നല്‍കാം. കുട്ടികളുടെ പ്രശ്നങ്ങളോ വീട്ടിലെ പ്രശ്നങ്ങളോ പരിഹരിക്കുന്നത് മൂലവും സന്തോഷം തോന്നാം. യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് ഉചിതം. ഭാര്യാ-ഭര്‍തൃബന്ധം നല്ലരീതിയില്‍ പോകാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
മുടങ്ങിക്കിടന്ന ചില ജോലികള്‍ മറ്റാരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ ഊര്‍ജ്ജം ശരിയായ രീതിയില്‍ ഉപയോഗിച്ച് ഫലം കണ്ടെത്താൻ ശ്രമിക്കുക. നിങ്ങളുടെ പോസിറ്റിവിറ്റി നിങ്ങള്‍ക്ക് ഗുണകരമായി വരാം. ഒരുപാട് ചര്‍ച്ചകള്‍ ചിലപ്പോള്‍ വിജയം ദൂരെയാക്കാൻ കാരണാമായേക്കും. ബിസിനസ് സാധാരണനിലയില്‍ തുടരും. ജീവിതപങ്കാളിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടാകാം. കായികാധ്വാനം കൂടുതലാകുന്നതിനാല്‍ പേശീവേദന അനുഭവപ്പെടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ അനുകൂലമായ ഗ്രഹനില. നിങ്ങളുടെ ചില പ്രവര്‍ത്തനങ്ങള്‍ വീട്ടിലും സമൂഹത്തിലും പ്രകീര്‍ത്തിക്കപ്പെടാം. കാര്യങ്ങള്‍ ചിട്ടയായി ചെയ്യുന്നത് മൂലം വിജയം കൈവരിക്കാം. ഒരുപാട് വൈകാരികത നിങ്ങള്‍ക്ക് തന്നെ പ്രശ്നമായി വരാം. ഹൃദയം കൊണ്ടല്ല തലച്ചോര്‍ കൊണ്ട് തീരുമാനങ്ങളെടുക്കുക. വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തടസം നേരിടാം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

സാമ്പത്തികകാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ പോസിറ്റീവായ ഫലം നല്‍കാം. ബന്ധുവിന്‍റെ ആരോഗ്യനില നല്ലരീതിയിലേക്ക് എത്തിയെന്ന വാര്‍ത്ത സമാധാനം നല്‍കാം. മുതിര്‍ന്നവരുടെ അനുഗ്രഹത്തോടെ മുന്നോട്ട് പോവുക. നിങ്ങളുടെ പദ്ധതികള്‍ രഹസ്യമായി ചിട്ടയായി നടത്താൻ ശ്രമിക്കുക. വീട്ടില്‍ സുഖരമായ- സന്തോഷകരമായ അന്തരീക്ഷമായിരിക്കും. ആരോഗ്യനിലയും തൃപ്തികരം. എന്നാല്‍ പൊതുവെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം.

തുലാം രാശിയിൽ ജനിച്ചവര്‍...

വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തി ഭാവി പദ്ധതികളാവിഷ്കരിക്കുക. കുടുംബത്തില്‍ തുടരുന്ന ചില പ്രശ്നങ്ങളൊഴിവാക്കാൻ നല്ല തീരുമാനങ്ങളെടുക്കുക. ഉച്ചയ്ക്ക് ശേഷം പൊതുവെ നല്ല സമയം. ചെലവ് വരുമ്പോള്‍ ബഡ്ജറ്റ് മറന്നുപോകാതിരിക്കുക. അല്ലെങ്കില്‍ പശ്ചാത്താപം വരാം. ബിസിനസ് കാര്യങ്ങള്‍ സാധാരണനിലയില്‍ തന്നെ തുടരും. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

തിരക്കുള്ള ദിവസമായിരിക്കാം. ബന്ധുക്കളുമായോ അടുപ്പമുള്ളവരുമായോ ഫോണിലൂടെ ബന്ധം സൂക്ഷിക്കാം. ആശയങ്ങള്‍ ഇവരുമായെല്ലാം ചര്‍ച്ച ചെയ്യുന്നത് സന്തോഷം നല്‍കാം. സാമ്പത്തികനില നന്നായി പോകാം.  സഹായമാവശ്യമുള്ള ഒരു സുഹൃത്തിന് നിങ്ങള്‍ സഹായം നല്‍കാം. ചിലപ്പോള്‍ ടെൻഷനോ അസ്വസ്ഥതയോ നിങ്ങളെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കാം. ബിസിനസ് കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് നന്നായി ആലോചിക്കുക. 

ധനു രാശിയിൽ ജനിച്ചവര്‍...

സ്വപ്നസാക്ഷാത്കാരത്തിലേക്ക് നീങ്ങാം. പൊതുവെ ഉച്ചയ്ക്ക് ശേഷമുള്ള സമയം അനുകൂലം. അടുപ്പമുള്ള ഒരാള്‍ മൂലം നിങ്ങള്‍ക്ക് പ്രശ്നം രാം. കാര്യങ്ങളെ വൈകാരികമായി കാണാതെ പ്രായോഗികമായി കാണാൻ ശ്രമിക്കുക. മെഷീൻ- ഫാക്ടറി- ബിസിനസുകളില്‍ ലാഭം. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ തര്‍ക്കമുണ്ടാകാം. 

മകരം രാശിയിൽ ജനിച്ചവര്‍...

വസ്തുസംബന്ധമായ കച്ചവടത്തില്‍ തീരുമാനമുണ്ടാകും.വീട്ടിലേക്കായി ആരോഗ്യകാര്യങ്ങള്‍ നോക്കാനുപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാം. കടം നല്‍കേണ്ട.  കുട്ടികള്‍ ചിലപ്പോള്‍ ദുഖത്തിലായേക്കാം. ബിസിനസില്‍ മത്സരമുണ്ടാകാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

പോസിറ്റീവായി ദിവസം തുടങ്ങാനായാല്‍ ദിവസം മുഴുവനും ഈ രീതിയില്‍ തുടരാം. കുടുംബത്തോടൊപ്പമുള്ള ചില ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഗുണകരമായി വരാം. ഏറെ നാളായി തുടര്‍ന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. ബിസിനസ് സാധാരണനിലയില്‍ തുടരുന്നതിനാല്‍ സാമ്പത്തികനില മെച്ചപ്പെടാതിരിക്കാം, ആരോഗ്യനിലയിലും നേരിയ അതൃപ്തി നേരിടാം. 

മീനം രാശിയിൽ ജനിച്ചവര്‍...

താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മൂലം വിരസത മാറിക്കിട്ടാം. മറഞ്ഞിരിക്കുന്ന കഴിവുകളെല്ലാം പ്രയോജനത്തില്‍ പെടുത്താനും സാധിച്ചേക്കാം. ഇത് ആത്മവിശ്വാസവും വര്‍ധിപ്പിക്കാം. സാമ്പത്തികനില മോശമാകുന്നത് നിങ്ങള്‍ നെഗറ്റീവായ കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് കാരണമായേക്കാം. വീട്ടിലെ നിസാരകാര്യങ്ങള്‍ വല്ലാതെ വലിച്ച് നീട്ടേണ്ടതില്ല. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പ്. 

Follow Us:
Download App:
  • android
  • ios