ജോലിസ്ഥലത്തെ അന്തരീക്ഷം എങ്ങനെ? ഭാര്യാ-ഭര്‍തൃബന്ധത്തില്‍ അഭിപ്രായഭിന്നതയോ? എന്തെല്ലാം കരുതലും ശ്രദ്ധയും വേണം? അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

പൊതുവേ അനുകൂല സമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. ആത്മവിശ്വാസം വര്‍ധിക്കും. മോശമായ ചില കാര്യങ്ങള്‍ ബന്ധങ്ങളെ വഷളാക്കാം. മടി കൊണ്ട് ജോലികള്‍ മാറ്റിവയ്ക്കാം. കുടുംബത്തിനൊപ്പം സിനിമ- ഷോപ്പിംഗ് പോലുള്ള കാര്യങ്ങളില്‍ പോകാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

മനസിലുണ്ടായിരുന്നൊരു ആശയക്കുഴപ്പം നീങ്ങാം. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നല്ല വാര്‍ത്ത വീട്ടില്‍ സന്തോഷം കൊണ്ടുവരാം. പണമുണ്ടാക്കാൻ നടത്തുന്ന ചില ശ്രമങ്ങള്‍ വിജയം കാണാം. 'നെഗറ്റീവ്' ചിന്തകളെ മാറ്റിവയ്ക്കുന്നതിലൂടെ നല്ല ഫലം കിട്ടാം. സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി വെറുതെ സമയം ചെലവിടാതിരിക്കുക. കുടുംബാംഗങ്ങളെയും ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരെയും നന്നായി ശ്രദ്ധിക്കുക.

മിഥുനം രാശിയിൽ ജനിച്ചവര്‍...

ജോലി നന്നായി പോകാം. രഹസ്യമായി കിടന്നിരുന്ന സ്വന്തം കഴിവുകള്‍ വെളിപ്പെടാം. സഹോദരങ്ങളുമായി പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനങ്ങളുണ്ടാകാം. ഭാര്യാ-ഭര്‍തൃബന്ധം നല്ലരീതിയില്‍ മുന്നോട്ട് പോകാം. ഉച്ചയ്ക്ക് ശേഷം വരുന്ന മോശമായൊരു വാര്‍ത്ത അസ്വസ്ഥത സൃഷ്ടിക്കാം. ശരീരവേദനയ്ക്ക് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പെട്ടെന്നുള്ള ചില ഗുണങ്ങള്‍ വരാം. ദീര്‍ഘകാലമായി ഉണ്ടായിരുന്ന ഉത്കണ്ഠ- സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കും. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കാം. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിന് മോശം സമയം. അതിഥികള്‍ മൂലം ജോലി തടസപ്പെടാം. തൊഴിലിടത്തില്‍ പുതിയ കരാര്‍ കിട്ടാം. ബന്ധുക്കളെ സംബന്ധിച്ച് എന്തെങ്കിലും നല്ല വാര്‍ത്തകള്‍ വീട്ടില്‍ സന്തോഷം കൊണ്ടുവരും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഗുണം ലഭ്യമാകുന്ന ദിനം. ലക്ഷ്യങ്ങളില്‍ തന്നെ ശ്രദ്ധ പതിപ്പിക്കുക. പരിശ്രമത്താല്‍ ക്ഷീണിതരാകാം എന്നാല്‍ ഫലം സന്തോഷം നല്‍കാം. അനുഭവപരിചയമുള്ള ആളുകളുമായുള്ളസമ്പര്‍ക്കം പുതിയ പാഠങ്ങള്‍ പഠിപ്പിക്കും. പഴയ ചില തര്‍ക്കങ്ങള്‍ വീണ്ടുമുണ്ടാകാം. കുട്ടികള്‍ പഠനകാര്യങ്ങളില്‍ ഉഴപ്പാം. ഭാര്യാ-ഭര്‍തൃബന്ധം ഊഷ്മളമായി പോകാം.പരുക്കുകള്‍ക്ക് സാധ്യത. 

കന്നി രാശിയിൽ ജനിച്ചവര്‍...

സര്‍ക്കാര്‍ സംബന്ധമായി മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാകാം. ബന്ധങ്ങള്‍ മെച്ചപ്പെടുന്നത് വഴി സന്തോഷം വരാം. വീട്ടില്‍ ചെറിയ മിനുക്കുപണികള്‍ ഉണ്ടാകാം. പഴയ വസ്തുവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാം. ജോലിയില്‍ പണം വരാൻ വേണ്ടി പുതിയ കരാറിലേര്‍പ്പെടാം. ദാമ്പത്യബന്ധം നന്നായി പോകും.അധികജോലി തളര്‍ച്ചയുണ്ടാക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഉത്തരവാദിത്തത്തോടെ ജോലികള്‍ ചെയ്തുതീര്‍ക്കുക. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാൻ സാധിച്ചേക്കാം. തൊഴിലിടത്തില്‍ ആളുകളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ഏറെ നാളായി നീണ്ടുനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാം. ആരോഗ്യനില തൃപ്തികരം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഉന്മേഷവും ആത്മവിശ്വാസവും വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ജോലി ചെയ്യുന്നവര്‍ അക്കാര്യത്തില്‍ വ്യാപൃതരാവുക. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. വയറുവേദനയ്ക്ക് സാധ്യത. 

ധനു രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ മുതിര്‍ന്നവര്‍ ചില പ്രധാനപ്പെട്ട ജോലികളില്‍ നിങ്ങള്‍ക്കൊപ്പം ചേര്‍ന്നേക്കാം. അവരുടെ ഉപദേശം നല്ല ഫലം നല്‍കാം. വിനോദകാര്യങ്ങള്‍ക്കായി സമയം ചെലവിടാം. അമിതമായ ദേഷ്യം മോശം അന്തരീക്ഷം സൃഷ്ടിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ശ്രദ്ധ പുലര്‍ത്തുക. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സ്കിൻ അലര്‍ജികള്‍ക്ക് സാധ്യത. 

മകരം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ആഘോഷപരിപാടികള്‍ക്കുള്ള പദ്ധതിയൊരുങ്ങാം. അനാവശ്യമായ പ്രശ്നങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക. ഇന്നത്തെ നല്ല ചിന്തകള്‍ ഭാവിയിൽ നല്ല ഫലം നല്‍കാം. ആശയങ്ങളുടെ ലോകത്ത് നിന്ന് ഇറങ്ങിവരണം. എല്ലാം പ്രായോഗികമാക്കാൻ ശ്രമിക്കുക. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മാനസിക സമ്മര്‍ദ്ദവും 'നെഗറ്റീവ്' ചിന്തകളും അലട്ടാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ജോലിയോടുള്ള അഭിനിവേശം വിജയം നല്‍കാം. അതിനാല്‍ പരിശ്രമങ്ങള്‍ ഉപേക്ഷിക്കരുത്. സാഹിത്യവായനയിലൂടെ ചിന്തകളില്‍ പുതുവെളിച്ചം വരാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ നല്‍കുക. ബിസിനസ് കാര്യങ്ങള്‍ നല്ലരീതിയില്‍ പോകും. ഭാര്യാ-ഭര്‍തൃബന്ധം സുദൃഢമായിരിക്കും. തൊണ്ടവേദന, പനി എന്നിവയ്ക്ക് സാധ്യത. 

മീനം രാശിയിൽ ജനിച്ചവര്‍...

വരുമാനത്തില്‍ സന്തോഷം വരാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വരും. വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കുക. ജോലിസ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ജോലി സമയത്തിന് തീര്‍ക്കുക. പങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണ മാനസിധൈര്യം പകരും. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല