Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് സാധ്യതയോ? നിക്ഷേപങ്ങള്‍ക്ക് അനുകൂലസമയമോ? വീട്ടിലെ അന്തരീക്ഷം - ദാമ്പത്യബന്ധം എന്നിവ സുഖകരമോ? അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for july 23 2022
Author
Trivandrum, First Published Jul 23, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

പല കാര്യങ്ങളില്‍ ഇടപെടാം. എങ്കിലും അതിര്‍വരമ്പുകളുണ്ടാകാം. കിട്ടാനുള്ള പണം കിട്ടുന്നത് ആശ്വാസം നല്‍കും. അപരിചിതരെ വിശ്വസിക്കുന്നത് മുഖാന്തരം ബുദ്ധിമുട്ടുണ്ടാകാം. കച്ചവടത്തില്‍ സ്ഥലമാറ്റം വരാം. വീട്ടില്‍ അതിഥികള്‍ വരാം. ആരോഗ്യനില തൃപ്തികരം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

ചെയ്യാനുള്ള ജോലി ചെയ്തുതീര്‍ക്കുന്നത് മൂലം മനസിന് സന്തോഷം ലഭിക്കാം. മറ്റുള്ളവരെ നോക്കാതെ സ്വന്തം തീരുമാനപ്രകാരം മുന്നേറുന്നത് വിജയം നല്‍കാം. നമ്മുടെ മൂല്യം മറ്റുള്ളവര്‍ മനസിലാക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വരുത്താതിരിക്കുക. കച്ചവടത്തില്‍ മുടങ്ങിക്കിടന്ന ചില കാര്യങ്ങള്‍ പൂര്‍ത്തിയാകാം. പഴയൊരു സുഹൃത്തിനെ കാണുന്നത് മൂലം ഓര്‍മ്മകള്‍ സന്തോഷം നല്‍കാം. ആരോഗ്യനില തൃപ്തികരം.

മിഥുനം രാശിയിൽ ജനിച്ചവര്‍...

മറ്റുള്ളവരെ സഹായിക്കാം. സമൂഹത്തില്‍ ആദരവിന് സാധ്യത. ബന്ധങ്ങള്‍ വിശാലമാകുന്നത് വഴി ഭാവിയില്‍ സാമ്പത്തികനേട്ടമുണ്ടാകാം. വസ്തു- വാഹനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാം. സാമ്പത്തിക ഭദ്രതയുണ്ടാകാം. ദാമ്പത്യബന്ധം നന്നായി പോകാം. തലവേദന, ക്ഷീണം എന്നിവയ്ക്ക് സാധ്യത. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പ്രത്യേകമായ ജോലികളേതെങ്കിലും ചെയ്യാനുദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിന് പറ്റിയ സമയം. വീട്ടില്‍ പുതിയത് എന്തെങ്കിലും വാങ്ങാൻ അനുകൂല സമയം. വിജയങ്ങള്‍ മനസിന് സന്തോഷം നല്‍കാം. അടുത്ത ബന്ധുവുമായോ സുഹൃത്തുമായോ അഭിപ്രായവ്യത്യാസമുണ്ടാകാം. ബിസിനസിലോ ഓഫീസിലോ മാറ്റങ്ങള്‍ സംഭവിക്കാം. പങ്കാളിയുടെ അച്ചടക്കമുള്ള ജീവിതരീതി വീട്ടിലെ അന്തരീക്ഷം നന്നായി കൊണ്ടുപോകാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ചെറുപ്പക്കാര്‍ക്ക് ആശ്വാസകരമായ സമയം. വലിയ തീരുമാനങ്ങളെടുക്കാൻ ധൈര്യം കാണിക്കും. അപരിചിതനുമായുള്ള സംഭാഷണം പുതിയ മേഖലകളിലേക്ക് വാതില്‍ തുറക്കാം. മൂര്‍ച്ചയേറിയ വാക്കുകള്‍ മറ്റുള്ളവരെ നോവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തെറ്റായ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. ബിസിനസ് ശക്തിപ്പെടാം. തിരക്കുകള്‍ക്കിടെ പങ്കാളിക്ക് ആവശ്യത്തിന് സമയം നല്‍കാൻ സാധിച്ചേക്കില്ല. ചൂട് സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത.

കന്നി രാശിയിൽ ജനിച്ചവര്‍...

വിദ്യാഭ്യാസ സംബന്ധമായ തടസങ്ങള്‍ നീങ്ങിക്കിട്ടും. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. ബന്ധുവുമായോ സുഹത്തുമായോ ഉള്ള സംഭാഷണത്തില്‍ നിന്ന് ഉടലെടുക്കുന്ന സംശയങ്ങള്‍ സ്വസ്ഥത നശിപ്പിക്കാം. നെഗറ്റീവ് ചിന്തകള്‍ ബിസിനസിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യാൻ സാധിച്ചാല്‍ നല്ലത്. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി ബിസിനസ് സംബന്ധമായി തുടരുന്ന പ്രശ്നങ്ങളാലുള്ള തളര്‍ച്ച നീക്കാൻ അല്‍പം വിശ്രമിക്കാം. തീരുമാനങ്ങളെടുക്കും മുമ്പേ ആലോചിക്കുക. വീട്ടിലെ മുതിര്‍ന്നവരുടെ വാക്കുകള്‍ തള്ളാതിരിക്കുക. ബിസിനസിന് അനുകൂല സമയം. ദാമ്പത്യബന്ധം സുഖകരം. ശാരീരികമായും മാനസികമായും വിശ്രമം ആവശ്യം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

മതപരമായ ചടങ്ങില്‍ കണ്ടുമുട്ടുന്ന ഒരാളുമായുള്ള ആശയവിനിമയം നിങ്ങളില്‍ മാറ്റം കൊണ്ടുവരാം. മതപരമായ ആത്മീയമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാം. ബിസിനസില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ തന്നെ. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുക. ചുമ, പനി എന്നിവയ്ക്ക് സാധ്യത.

ധനു രാശിയിൽ ജനിച്ചവര്‍...

കഴിവു ഫിറ്റ്നസും വര്‍ധിക്കാം. ഭാഗ്യത്തിന്‍റെ വാതില്‍ തുറക്കാം. അടുപ്പമുള്ള ചിലരെ കാണാം. ശുഭകരമായ കാര്യങ്ങള്‍ക്ക് യാത്ര വേണ്ടിവരാം. സമ്പാദ്യത്തില്‍ നേരിയ കുറവ് വരാം. ബിിനസില്‍ തീരുമാനങ്ങളെടുക്കാൻ പ്രതികൂല സമയം. തീരുമാനങ്ങളെടുക്കുമ്പോള്‍ പങ്കാളിയുടെ അഭിപ്രായം തേടുക. ഭക്ഷണം നിയന്ത്രിക്കുക.

മകരം രാശിയിൽ ജനിച്ചവര്‍...

മാനസികമായി നല്ല ദിനം. ശാന്തമായി ജോലി ചെയ്യാൻ സാധിക്കാം. കാര്യങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ വരുന്നത് സാഹചര്യം കയ്യില്‍ നിന്ന് പോകാൻ കാരണമാകാം. ബിസിനസില്‍ കടമെടുപ്പ് നടക്കാം. പങ്കാളിയുടെ സഹകരണം കുടുംബത്തില്‍ നല്ല അന്തരീക്ഷം രൂപപ്പെടുത്താം. തൊണ്ടയില്‍ അണുബാധയ്ക്ക് സാധ്യത. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ജീവിതത്തോടുള്ള ശുഭാപ്തിവിശ്വാസം കാര്യങ്ങള്‍ എളുപ്പമാക്കാം. പ്രതിസന്ധി ഘട്ടങ്ങള്‍ പരിഹരിക്കപ്പെടാം. വീട്ടിലെ കാര്യങ്ങള്‍ നടത്തിക്കൊടുക്കാൻ സാധിക്കും. സഹോദരങ്ങളുമായുള്ള വസ്തു തര്‍ക്കം മദ്ധ്യസ്ഥതയില്‍ പരിഹരിക്കപ്പെടാം. കുടുംബ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

മീനം രാശിയിൽ ജനിച്ചവര്‍...

ചെറുപ്പക്കാര്‍ക്ക് കരിയറില്‍ വിജയസാധ്യത. ക്രിയാത്മകമായ കാര്യങ്ങളിലും മുന്നേറാം. മാനസിക സന്തോഷത്തിന് വേണ്ടി മതപരമായ സ്ഥലങ്ങളിലേക്കോ മറ്റോ പോകാം. ഉന്മേഷം വീണ്ടെടുക്കാം. ചില ജോലികളില്‍ വിചാരിച്ച ഫലം കിട്ടാത്തതിനാല്‍ നേരിയ നിരാശയുണ്ടാകാം. ജോലിഭാരം മൂലം കുടുംബത്തെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ പോകാം. 


തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Follow Us:
Download App:
  • android
  • ios