Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം മോശമാകാം, സ്വാധീനിക്കാൻ കഴിവുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാം, തര്‍ക്കങ്ങള്‍ക്ക് പരിഹാരം... അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for july 26 2022
Author
Trivandrum, First Published Jul 26, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

വീട്ടിലെ മുതിര്‍ന്നവരെ നല്ലരീതിയിൽ നോക്കുന്നത് ഗുണമുണ്ടാക്കും. രാഷ്ട്രീയബന്ധങ്ങള്‍ പുതിയ അവസരങ്ങളുണ്ടാക്കും. സ്ത്രീകള്‍ക്ക് നല്ല ദിവസം. ഭൂതകാലത്തിലെ മോശം കാര്യങ്ങള്‍ ഇന്നിനെ തകര്‍ക്കാതെ ശ്രദ്ധിക്കുക. പണമിടപാടിന്‍റെ പേരില്‍ ചില വ്യക്തിബന്ധങ്ങള്‍ മോശമാകാം. ഭാര്യാ-ഭര്‍തൃബന്ധം സഹകരണത്തോടെ മുന്നോട്ട് പോകും. കാല് വേദന- കാലില്‍ നീര് എന്നിവയ്ക്ക് സാധ്യത.

ഇടവം രാശിയില്‍ ജനിച്ചവര്‍...

വികാരങ്ങള്‍ക്ക് അടിപ്പെടാതെ ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുക. അല്ലാത്തപക്ഷം തെറ്റുകള്‍ സംഭവിക്കാം. വസ്തുസംബന്ധമായി അടുത്ത ആളുകളുമായി ചര്‍ച്ചയുണ്ടാകാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് കുടുംബാംഗങ്ങളെ ബാധിക്കാം. സ്ട്രെസ് മൂലം ചില ജോലികള്‍ മുടങ്ങാം. ഫീല്‍ഡ് ജോലിയില്‍ പ്രധാനപ്പെട്ട തീരുമാനമെടുക്കും മുമ്പേ പരിചയസമ്പത്തുള്ളവരോട് ചോദിക്കാം. വീട്ടില്‍ നല്ല അന്തരീക്ഷം. ആരോഗ്യനിലയും തൃപ്തികരം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മതപരമായതും ആത്മീയപരമായതുമായ കാര്യങ്ങളില്‍ പങ്കുകൊള്ളും. വാഹനം വാങ്ങാൻ അനുയോജ്യമായ ദിനം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനപ്പെട്ട പ്രോജക്ട് സമര്‍പ്പിക്കുന്നത് മുഖാന്തരം സമ്മര്‍ദ്ദങ്ങള്‍ അകലും. വീട്ടിലെ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താൻ പുറത്തുള്ളവരെ അടുപ്പിക്കാതിരിക്കുക. കുട്ടികളോട് സൗഹൃദത്തോടെ പെരുമാറുക. അല്ലാത്തപക്ഷം അവരില്‍ വ്യക്തിത്വ പ്രശ്നങ്ങള്‍ രൂപപ്പെടാം. ബന്ധങ്ങള്‍ ബലപ്പെടുത്താൻ ശ്രമിക്കുക. ഭാര്യാ-ഭര്‍തൃബന്ധം സുശക്തമാകുന്നത് മൂലം വീട്ടിലെ അന്തരീക്ഷം നന്നാകും. ബിപിയുള്ളവര്‍ ശ്രദ്ധിക്കുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

രാഷ്ട്രീയ ബന്ധം ഗുണം കൊണ്ടുവരും. പിആര്‍ സാധ്യതയും വര്‍ധിക്കും. സമൂഹത്തിലും അടുത്ത ബന്ധുക്കള്‍ക്കിടയിലും ആദരവിന് സാധ്യത. നിങ്ങളുടെ സേവനത്തിലും സ്നേഹത്തിലും വീട്ടിലെ മുതിര്‍ന്നവര്‍ സന്തോഷിക്കും. അപരിചിതരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. മടി കാണിക്കാതിരിക്കുക. ബിസിനസ് കാര്യങ്ങള്‍ മന്ദഗതിയില്‍ പോകാം. ജോലിയും വീടും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കാം. സ്ട്രെസ്- വിഷാദം എന്നിവയ്ക്ക് സാധ്യത. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പതിവായി ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും താല്‍പര്യമുള്ള കാര്യങ്ങളില്‍ നിന്നും വിഭിന്നമായ ചിലത് ചെയ്യാം. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നല്ല ഫലം. കുടുംബത്തിലെ ആരെങ്കിലും വൈവാഹിക ജീവിതത്തില്‍ പരാജയപ്പെടുന്നത് വിഷമം നല്‍കാം. നിങ്ങളുടെ അറിവ് പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായകമാകാം. ബിസിനസില്‍ നല്ല ഓര്‍ഡറുകള്‍ സംഭവിക്കാം. വീട്ടില്‍ അച്ചടക്കമുള്ള അന്തരീക്ഷമായിരിക്കും. പനി - ചുമ പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത. 

കന്നി രാശിയിൽ ജനിച്ചവര്‍...

പരിശ്രമത്തിലൂടെ മോശം സമയം അനുകൂലമാക്കും. എതിരാളികള്‍ പരാജയപ്പെടും. സര്‍ക്കാര്‍- കോടതി കാര്യങ്ങളില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. വിചാരിച്ച കാര്യങ്ങള്‍ നടത്താൻ അനാവശ്യമായതൊന്നും ചെയ്യരുത്. ഇത് ചീത്തപ്പേര് നല്‍കാം. അടുപ്പമുള്ള ഒരാളുമായി ബന്ധപ്പെട്ട് മോശം സംഭവത്തിന് സാധ്യത. ബിസിനസില്‍ ഗൗരവമായി ഇടപെടുക. ഭാര്യാ-ഭര്‍തൃബന്ധത്തിലെ സഹകരണം വീട് മെച്ചപ്പെടുത്തും. സീസണലായ ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോവുക. പല പ്രശ്നങ്ങളും ഇന്ന് പരിഹരിക്കപ്പെടാം. ബന്ധുക്കളുമായുള്ള അഭിപ്രായഭിന്നത മാറി ബന്ധങ്ങള്‍ മെച്ചപ്പെടാം. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് ഉചിതം. അനാവശ്യമായ തര്‍ക്കങ്ങള്‍ വരാം. ദേഷ്യം നിയന്ത്രിക്കുക. പരമ്പരാഗതമായ ബിസിനസില്‍ ഗുണം. സ്ട്രെസ് ജോലിയെയോ കുടുംബജീവിതത്തെയോ ബാധിക്കാതെ നോക്കുക. ആരോഗ്യനില മികച്ചതായിരിക്കും. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ശുഭാപ്തിവിശ്വാസം വിജയങ്ങള്‍ നല്‍കും. പുതിയ സുഹൃത്തുക്കള്‍ ചിന്തകളെ നല്ലരീതിയില്‍ സ്വാധീനിക്കാം. അടുപ്പമുള്ളവരുടെ വിമര്‍ശനം നിരാശയുണ്ടാക്കാം. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ മനസിലുള്ള പദ്ധതികള്‍ വെളിപ്പെടുത്താതിരിക്കുക. ബിസിനസില്‍ കാര്യമായി പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതം സുഖകരം. ആരോഗ്യനിലയും മികച്ചത്. 

ധനു രാശിയിൽ ജനിച്ചവര്‍...

ബുദ്ധിപരമായ തീരുമാനങ്ങള്‍ സാമ്പത്തിക ഭദ്രത നല്‍കും. അടുത്ത ബന്ധുക്കളെ കാണുന്നത് സന്തോഷം നല്‍കും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകും. വിനോദത്തിനൊപ്പം തന്നെ വ്യക്തിപരമായ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുക. ആരെയെങ്കിലും സഹായിക്കുമ്പോള്‍ സ്വന്തം ബഡ്ജറ്റ് ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായി പ്രധാനപ്പെട്ട തീരുമാനങ്ങളെടുത്ത് മുന്നേറുക. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. പാരമ്പര്യമായി കിട്ടിയ രോഗങ്ങള്‍ ബുദ്ധിമുട്ടിക്കാം. 

മകരം രാശിയിൽ ജനിച്ചവര്‍...

കാര്യങ്ങള്‍ ക്രമത്തിലും സമഗ്രമായും ചെയ്യുന്നത് മൂലം നല്ല ഫലം കിട്ടാം. നിക്ഷേപകാര്യങ്ങളില്‍ ശ്രദ്ധ വേണം. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടാകാം. ഇതുമൂലം ചില ജോലികള്‍ മുടങ്ങാം. ജീവിതചര്യങ്ങള്‍ ഒന്നുകൂടി ചിട്ടപ്പെടുത്തുന്നത് നല്ല ഫലം നല്‍കാം. ഫീല്‍ഡ് വര്‍ക്കില്‍ ആളുകളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ഭാര്യാ-ഭര്‍തൃബന്ധത്തിലുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ശുഭാപ്തിയോടുള്ള ജീവിതരീതി, കര്‍മ്മത്തിലുള്ള വിശ്വാസം എന്നിവ നിങ്ങളെ മെച്ചപ്പെടുത്താം. രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളില്‍ ഇടപെടാം. വീട്ടില്‍ നിസാരമായ കാര്യങ്ങള്‍ പെരുകി വലുതാകാം. വീട്ടില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്ന് വയ്ക്കണം. ചിട്ടകള്‍ അധികമാകുന്നത് വീട്ടുകാരെ ബാധിക്കാം. ബിസിനസ്സംബന്ധമായി മാര്‍ക്കറ്റിംഗ്- മീഡിയ കാര്യങ്ങളില്‍ ഇടപെടാം. ഭാര്യാ-ഭര്‍തൃബന്ധം മോശമാകാതെ നോക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. 

മീനം രാശിയിൽ ജനിച്ചവര്‍...

പൊതുവേ അനുകൂലസമയം. ലാഭങ്ങള്‍ക്കുള്ള പുതിയ മാര്‍ഗങ്ങള്‍ വരാം. ഏറെ നാളായി തുടരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. നിങ്ങളെ സ്വാധീനിക്കാവുന്ന ഒരാളുമായി കൂടിക്കാഴ്ചയുണ്ടാകാം. അമിതമായ ആത്മവിശ്വാസം വിനയാകാം. അടുത്ത സുഹൃത്തുമായോ ബന്ധുവുമായോ ബന്ധപ്പെട്ട് ദുഖമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ അധികാരം മുന്നിട്ട് നില്‍ക്കും. പങ്കാളിയുടെ പിന്തുണയും ആത്മവിശ്വാസവും നിങ്ങളെ ശക്തിപ്പെടുത്താം. ഭക്ഷണം ഉദരസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Follow Us:
Download App:
  • android
  • ios