Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ബിസിനസില്‍ മെച്ചമോ? കുടുംബാന്തരീക്ഷം സമാധാനപരമോ? തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? അറിയാം നിങ്ങളുടെ ഈ ദിവസം എങ്ങനെ? 
 

horoscope today daily predictions for july 4 2022
Author
Trivandrum, First Published Jul 4, 2022, 4:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

പഴയൊരു പ്രശ്നം പരിഹരിക്കപ്പെടാം. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അര്‍ഹമായ ഫലം കാണും. ഇതിലൂടെ ശുഭാപ്തി വിശ്വാസം വര്‍ധിക്കും. അടുപ്പമുള്ളവരോട് അസൂയ ജനിക്കുന്നത് മൂലം ചില തെറ്റുകളും ധാരണാപ്രശ്നങ്ങളും വരാം. ബിസിനസില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ നേരിടാം. കുടുംബത്തില്‍ നല്ല അന്തരീക്ഷം. സീസണലായ അസുഖങ്ങള്‍ ശ്രദ്ധിക്കുക.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ഉള്ളിലുള്ള ശക്തിയെ ധ്യാനിക്കുന്നത് മൂലം മാനസികപ്രശ്നങ്ങളെ മറികടക്കാം. ധൃതിയിലെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിലേക്ക് നയിക്കാം. സാമ്പത്തികകാര്യങ്ങളില്‍ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ബിസിനസില്‍ കൂടുതല്‍ ജാഗ്രത വേണം. പ്രതിസന്ധികളില്‍ കുടുംബം കൂടെ നില്‍ക്കാം. എന്നാല്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാൻ സമയം വേണ്ടിവന്നേക്കാം. അലര്‍ജികള്‍, ദഹനപ്രശ്നങ്ങള്‍ എന്നിവ ബുദ്ധിമുട്ട് ഉണ്ടാക്കാം. 

മിഥുനം രാശിയില്‍ ജനിച്ചവര്‍...

വിജയസാധ്യതകളേറെ. മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഗുണകരമാകും. സങ്കല്‍പലോകം വിട്ട് യഥാര്‍ത്ഥലോകത്തെ കുറിച്ച് ചിന്തിക്കുക. സാമ്പത്തികകാര്യങ്ങളില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുക. പറ്റിക്കപ്പെടാൻ സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ രൂപപ്പെടാം. ബിസിനസില്‍ കാര്യങ്ങള്‍ അനുകൂലം. ആരോഗ്യപ്രശ്നങ്ങളില്‍ ആശ്വാസം കാണാം.

കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍...

സാമ്പത്തികകാര്യങ്ങളില്‍ ചിന്തിച്ച് തീരുമാനമെടുക്കുക. സമയത്തിന് ജോലി തീര്‍ക്കുന്നത് സമാധാനം നല്‍കാം. നേരത്തെ എളുപ്പത്തില്‍ ചെയ്ത് തീര്‍ത്തിരുന്ന ജോലികള്‍ പ്രയാസകരമായി മാറാം. മോശം ചിന്തകള്‍ പിന്നിലേക്ക് പിടിച്ചുവലിക്കാം. അതിനാല്‍ മനസിലെ സംശയങ്ങളും ആശങ്കകളും മാറ്റിവച്ച് യോഗ, ധ്യാനം എന്നിവയിലെല്ലാം ഏര്‍പ്പെടാം. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കോ ഗുരുക്കള്‍ക്കോ ഒപ്പം സമയം ചെലവിടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പുതിയ കാര്യങ്ങള്‍ ചെയ്തേക്കാം. ഇതില്‍ കുടുംബത്തിന്‍റെ പിന്തുണയും വരാം. സ്വത്ത് തര്‍ക്കത്തില്‍ പരിഹാരം വരാം. വീട്ടിലെ ആര്‍ക്കെങ്കിലും വിവാഹകാര്യം വരാം. ആരോടും കാര്യമില്ലാതെ തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. ദേഷ്യവും സംസാരവും നിയന്ത്രിക്കുക. അല്ലാത്തപക്ഷം വിവാദമോ പ്രശ്നങ്ങളോ വരാം. മറ്റുള്ളവരുടെ വാക്ക് കേള്‍ക്കാതെ സ്വന്തം തീരുമാനങ്ങളില്‍ മുന്നോട്ട് പോവുക. ബിസിനസില്‍ നല്ല സൂചന. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക.

കന്നി രാശിയില്‍ ജനിച്ചവര്‍...

ജോലിഭാരം മൂലം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയമില്ലാതെ വരാം. വാശി മാറ്റിവയ്ക്കുന്നത് കൊണ്ട് പ്രണയബന്ധം മെച്ചപ്പെടാം. ഇത് വ്യക്തിജീവിതത്തിലും ജോലിയിലും സന്തോഷം കൊണ്ടുവരാം. യാത്രകള്‍ കഴിവതും മാറ്റിവയ്ക്കുക. വാഗ്വാദങ്ങള്‍ ഒഴിവാക്കുക. ഇത് നെഗറ്റിവിറ്റി നല്‍കാം. ബിസിനസില്‍ നല്ല സൂചന. കുടുംബത്തിലും നല്ല അന്തരീക്ഷം. മുറിവുകളോ ചെറിയ പരുക്കുകളോ പറ്റാൻ സാധ്യത. 

തുലാം രാശിയില്‍ ജനിച്ചവര്‍...

വീട്ടില്‍ ചെറിയ ജോലികള്‍ വരാം. വാസ്തു ശ്രദ്ധിക്കുക. മതത്തിലോ ദൈവത്തിലോ ഉള്ള വിശ്വാസം വര്‍ധിക്കാം. ആത്മീയകാര്യങ്ങളിലെല്ലാം വിശ്വാസവര്‍ധനയുണ്ടാകാം. ഇതുവഴി സമാധാനമുണ്ടാകാം. മുതിര്‍ന്നവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കാം. അവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് ഇടപെടാതിരിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് ജോലിയില്‍ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കാം. കുടുംബത്തില്‍ നല്ല അന്തരീക്ഷം. കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തെ ബാധിക്കാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

കുറച്ചുകാലമായി നീണ്ടുനിന്നിരുന്ന കുടുംബപ്രശ്നങ്ങളില്‍ പരിഹാരം വരാം. മുടങ്ങിക്കിടന്ന പണം കയ്യില്‍ വരാം. ഇതുവഴി സാമ്പത്തികമായി മെച്ചപ്പെടും. അയല്‍ക്കാരുമായി തര്‍ക്കമുണ്ടായാല്‍ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക. പ്രണയബന്ധം നന്നായി മുന്നോട്ട് പോകും. ജോലി സമ്മര്‍ദ്ദം വരാം. പങ്കാളിയുടെയും കുടുംബത്തിന്‍റെയും പിന്തുണയുണ്ടാകും. സമ്മര്‍ദ്ദവും തളര്‍ച്ചയും ആരോഗ്യത്തെ ബാധിക്കാം. 

ധനു രാശിയിൽ ജനിച്ചവര്‍...

സാമൂഹിക- രാഷ്ട്രീയ കാര്യങ്ങളിലെ താല്‍പര്യം വര്‍ധിക്കും. ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ധിക്കാം. സന്തോഷമുണ്ടാകാം. സാമ്പത്തികം മെച്ചപ്പെടുന്നത് മൂലം വാഹനം, വസ്തു എന്നിവ അടവിന് വാങ്ങാൻ ആലോചിക്കും. ഭാര്യാ-ഭര്‍തൃബന്ധം നന്നായി പോകും. സീസണലായ രോഗങ്ങളെ കരുതുക.

മകരം രാശിയിൽ ജനിച്ചവര്‍...

പൊതുവേ നല്ല സമയം. ജോലിയും പഠനവും മെച്ചപ്പെടാം. പുതിയ വിവരങ്ങള്‍ തേടിയെത്താം. മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് അത് ചെയ്യുക. അപിരിചതരോട് സംസാരിക്കുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ പറയാതിരിക്കുക. സാഹസികകാര്യങ്ങള്‍ ചെയ്യാതിരിക്കുക. ബിസിനസ് സാധാരണ പോലെ മുന്നോട്ടുപോകും. ആരോഗ്യവും നല്ല രീതിയില്‍ പോകും.

കുംഭം രാശിയിൽ ജനിച്ചവര്‍...

മീഡിയയുമായി കൂടുതല്‍ ബന്ധപ്പെടാം. ഫോണ്‍ കോളുകള്‍ ഒഴിവാക്കാതിരിക്കുക. ഇതുവഴി നല്ലത് വരാം. ആത്മീയ കാര്യങ്ങളിലെ ശ്രദ്ധ സമാധാനം നല്‍കും. അടുത്ത ആളുകളുമായി തര്‍ക്കമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവിടാം. ബിസിനസില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരാം. ഭാര്യാ-ഭര്‍തൃബന്ധം നന്നായി മുന്നോട്ട് പോകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

സ്വന്തമായി വിലയിരുത്തി മുന്നേറേണ്ടത് ആവശ്യം. ഇതുവഴി സമാധാനം വരാം. സാമ്പത്തികകാര്യങ്ങള്‍ക്ക് നല്ല സമയം. യാത്രകള്‍ വെറുതെയാകാം. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വന്തം തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. മാനേജ്മെന്‍റുമായി ജീവനക്കാര്‍ സഹകരിക്കുന്നത് വഴി ജോലി എളുപ്പമാകാം. കുടുംബാന്തരീക്ഷം മികച്ചതാകാം. അണുബാധകള്‍ക്ക് സാധ്യത.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

Latest Videos
Follow Us:
Download App:
  • android
  • ios