Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

കുടുംബത്തിലും സമൂഹത്തിലും നിങ്ങള്‍ക്ക് ആദരം കൂടുതലായി ലഭിക്കും. ഏത് കാര്യവും ചെയ്യുന്നതിന് മുമ്പ് നല്ലതുപോലെ ആലോചിക്കുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for november 12 2022
Author
First Published Nov 12, 2022, 7:38 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ജീവിതം മെച്ചപ്പെടുത്തുന്നതിനായി ചില പ്രതിജ്ഞകള്‍ നിങ്ങളെടുക്കാം. അതില്‍ വിജയിക്കുകയും ചെയ്യാം. ഒരേ മനസ്ഥിതിയുള്ളവരുമായി ഇടപഴകുന്നത് മൂലം പോസിറ്റീവ് കാഴ്ചപ്പാടുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവില്‍ വിശ്വസിക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും സ്വഭാവത്തില്‍ ഉത്കണ്ഠ തോന്നാം. കടം വാങ്ങാതിരിക്കുക. അല്ലെങ്കില്‍ ബന്ധങ്ങള്‍ വഷളാകാം. ചെറുപ്പക്കാര്‍ കരിയറിന് പ്രാധാന്യം നല്‍കുക. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

മതപരമായ കാര്യങ്ങളില്‍ പങ്കാളിയാകും. ഇത് മനശാന്തി നല്‍കും. വസ്തു ഇടപാടുകള്‍ വിജയകരമാകും. എതിരാളികളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അപകടം സംഭവിക്കാം. നിക്ഷേപകാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കുക. ബിസിനസില്‍ ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മനസില്‍ പുതിയ പദ്ധതികള്‍ രൂപം കൊള്ളും. ജോലി രീതി മാറ്റുന്നതിനായി നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കാം. വീട്ടില്‍ അതിഥികളെത്താം. സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകാം. മറ്റാരുടെയെങ്കിലും മധ്യസ്ഥതയില്‍ ഈ തര്‍ക്കം ഒത്തുതീര്‍പ്പാകും. കുട്ടികളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കുക. തീരുമാനങ്ങള്‍ കൃത്യസമയത്ത് തന്നെ എടുക്കുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
നിങ്ങളുടെ വിജയത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ സത്യമായി വരാം. ഇതിന് വേണ്ടി നല്ലതുപോലെ പരിശ്രമിക്കണം. കുടുംബത്തിലെ ആരുടെയെങ്കിലും ദാമ്പത്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടാം. നിങ്ങളുടെ ഉപദേശം സാഹചര്യങ്ങളെ നല്ലരീതിയില്‍ സ്വാധീനിക്കാം. വാഹനം ബ്രേക്ക്ഡൗണാകുന്നത് ചെലവുണ്ടാക്കും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെച്ചപ്പെടുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണും. മറ്റുള്ളവരെ അവരുടെ ബുദ്ധിമുട്ടുകളില്‍ സഹായിക്കുന്നത് വഴി സന്തോഷം തോന്നാം. കുടുംബത്തിലും സമൂഹത്തിലും ആദരിക്കപ്പെടാം. ഡ്രൈവ് ചെയ്യുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുക. ചെറിയൊരു അശ്രദ്ധ പോലും പ്രശ്നം വിളിച്ചുവരുത്താം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

പ്രതീക്ഷിക്കാത്ത വിജയം കൈവരാം. വീട്ടില്‍ വിചാരിക്കാത്ത അതിഥി വരികയും ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യാം. വരവും ചെലവും ഒത്തുപോകും. കുട്ടികളെ സൗഹാര്‍ദ്ദപരമായി കൈകാര്യം ചെയ്യാം. അമിതമായ ചിട്ട വേണ്ട. നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരുമായി അധികം ചര്‍ച്ച ചെയ്യാതിരിക്കുക. ജോലിയില്‍ എപ്പോഴും മേല്‍നോട്ടം വേണം. ആരോഗ്യകാര്യങ്ങള്‍ നന്നായി പോകും. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഒരു കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നിടത്ത് നിങ്ങളുടെ സാന്നിധ്യം പ്രധാനമായി തീരാം. മതപരമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ നിങ്ങളുടെ സംഭാവന മതിക്കപ്പെടാം. ഉച്ച കഴിഞ്ഞ് പൊതുവെ പ്രതികൂല സമയം. മനസില്‍ നെഗറ്റീവ് ചിന്തകള്‍ വന്നുകൂടാം. വീട്ടിലെ മുതിര്‍ന്ന ആരുടെയെങ്കിലും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ എടുക്കേണ്ടതായി വരാം. ബിസിനസില്‍ ശ്രദ്ധ വേണം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വീട്ടുകാരുമൊത്ത് ഷോപ്പിംഗിന് പോകാം. വീടും ബിസിനസും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും. ജോലിഭാരം അധികമുണ്ടെങ്കിലും എല്ലാം കൃത്യമായി ചെയ്യാൻ സാധിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. പണമിടപാടുകളില്‍ നഷ്ടം വരാം. എതിരാളികളുടെ നീക്കം അറിയണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. പുതിയ ജോലികള്‍ ഇന്ന് തുടങ്ങേണ്ട. 

ധനു രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ വാക്ചാതുര്യവും കഴിവും മൂലം കുടുംബത്തിലും സമൂഹത്തിലും ആദരം കൂടുതലായി ലഭിക്കും. ബന്ധങ്ങള്‍ വര്‍ധിക്കും. താല്‍പര്യമുള്ള കാര്യങ്ങളില്‍ മുഴുകാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളുമായും സമയം ചെലവിടും. വിദി നമുക്കൊപ്പമല്ലെന്ന തോന്നലുണ്ടാകാം. എന്നാലിതൊരു തോന്നലായി മാത്രം കണ്ടാല്‍ മതി. 

മകരം രാശിയിൽ ജനിച്ചവര്‍...

ദിവസത്തിന്‍റെ തുടക്കം ശുഭകരം. ജോലികള്‍ ചിന്തിച്ചും സമാധാനപൂര്‍വവും ചെയ്യും. കുട്ടികളുമായി ബന്ധപ്പെട്ട് ഭാവിയിലേക്ക് പദ്ധതിയിടുന്ന ചില കാര്യങ്ങളില്‍ ഇപ്പോഴേ വളര്‍ച്ച കാണാം. ഹൃദയം കൊണ്ട് ചിന്തിക്കുന്നതിന് പകരം ബുദ്ധി കൊണ്ട് ചിന്തിക്കുക. വൈകാരികതയില്‍ നിന്നാല്‍ തീരുമാനങ്ങള്‍ തെറ്റായി വരാം. ഏതെങ്കിലും പ്രശ്നങ്ങളില്‍ പെടുമ്പോള്‍ മുതിര്‍ന്നവരുമായി ചര്‍ച്ച നടത്താം. മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ഏത് ജോലികളാണെങ്കിലും നിങ്ങളുടെ പ്രായോഗികബുദ്ധി ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. എന്താണെങ്കിലും ചെയ്യും മുമ്പ് നന്നായി ആലോചിക്കുക. മൊബൈല്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എന്തെങ്കിലും വരാം. ചില സമയങ്ങളില്‍ നിരാശയുടെ ഭാഗമായി നെഗറ്റീവ് ആയ ചിന്തകള്‍ വരാം. അനുഭവപരിചയമുള്ളവരുമായുള്ള സമ്പര്‍ക്കം ഗുണകരമാകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ നടക്കാം. കുട്ടികളുടെ കാര്യങ്ങളില്‍ താല്‍പര്യപൂര്‍വം ഇടപെടുന്നത് അവരില്‍ സന്തോഷമുണ്ടാക്കാം. നിങ്ങളുടെ വിജയത്തില്‍ ചിലരില്‍ അസൂയയുണ്ടാക്കാം. ഓഫീസിലെ ജോലിഭാരം മൂലം വീട്ടില്‍ സമയം ചെലവിടാൻ കഴിയാതെ പോകാം. ഫീല്‍ഡ് വര്‍ക്കില്‍ പരിശ്രമങ്ങള്‍ക്ക് ഗുണം കിട്ടും. 

Follow Us:
Download App:
  • android
  • ios