Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക.  ദേഷ്യവും നെഗറ്റീവ് ആയ ചിന്തകളും നിങ്ങളെ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for november 14 2022
Author
First Published Nov 14, 2022, 7:45 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ഭാവിയിലേക്കായുള്ള ചില പദ്ധതികള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കും. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. സാമൂഹികകാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകും. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ ജോലികള്‍ തുടങ്ങാം. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ആശയവിനിമയം നല്ലരീതിയില്‍ നടക്കും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കമാകും. ഇതിന് ചിലര്‍ സഹായിക്കുകയും ചെയ്യും. സ്വയം പരിശോധനയിലൂടെ സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഇൻഷൂറൻസ്- കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിക്കും. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ ഈഗോ പ്രശ്നങ്ങളുണ്ടാകാം. പനിയും ചുമയുമുണ്ടാകാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന സ്ട്രെസിന് ആശ്വാസം ലഭിക്കാം. പ്രദാനപ്പെട്ട ഏതെങ്കിലും കാര്യത്തിലേക്ക് കടക്കും മുമ്പ് വീട്ടുകാരുമായി ആലോചിക്കുക. കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്തോഷം നല്‍കാം. നിക്ഷേപങ്ങള്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കുക. വീട്ടില്‍ എല്ലാവരും പരസ്പരം തമ്മിലുള്ള സഹകരണവും സമര്‍പ്പണവും വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. ചില സമയം ചില നെഗറ്റീവ് ചിന്തകള്‍ വരാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
വരുമാനം കൂടാം. ഏത് പ്രതിസന്ധിയും സ്വന്തം കഴിവും ബുദ്ധിയുമുപയോഗിച്ച് തന്നെ മറികടക്കേണ്ടിവരും. സന്യാസികളുമായുള്ള അടുപ്പം ആത്മീയമായ സമാധാനം നല്‍കാം. ഫീല്‍ഡ് ജോലിയില്‍ തിളങ്ങാൻ സാധിക്കും. കുടുംബജീവിതത്തില്‍ ഒത്തൊരുമയുണ്ടാകും. ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന ആരോഗ്യപ്രശ്നങ്ങള്‍ മെച്ചപ്പെടാം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

മനശാന്തി ലഭിക്കും. ബന്ധുക്കളുമായും അയല്‍ക്കാരുമായുമുള്ള ബന്ധം മെച്ചപ്പെടും. ദേഷ്യവും നെഗറ്റീവ് ആയ ചിന്തകളും നിങ്ങളെ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വരുമാനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. പനി -ശരീരവേദന എന്നിവയ്ക്ക് സാധ്യത.

കന്നി രാശിയിൽ ജനിച്ചവര്‍... 

നിങ്ങളുടെ കര്‍മ്മഫലമായി ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. സാമ്പത്തികനില മെച്ചപ്പെടാം. ലക്ഷ്യത്തിന് വേണ്ടി മുഴുവൻ ശ്രദ്ധയും നല്‍കാം. അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കേണ്ട സമയമാണിത്. പ്രതിസന്ധികളില്‍ ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകാം. ഏറെ നാളായി തുടര്‍ന്നിരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

സ്വയം മെച്ചപ്പെടുത്തുന്നതിനായി അല്‍പസമയം നീക്കിവയ്ക്കാം. വിശ്രമവും സമാധാനവുമെല്ലാം ഇത്തരത്തില്‍ നേടണം. കുടുംബത്തിലെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്. അവരെ കരുതലോടെ കൊണ്ടുപോകണം. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. തൊണ്ടവേദന നേരിടാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ലക്ഷ്യബോധം വേണം. ഇത് ഭാവിയിലേക്ക് ഗുണകരമായി തീരും. വീട് പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്നെടുക്കാതിരിക്കുക. ബിസിനസില്‍ നിങ്ങളുടെ സാന്നിധ്യം വേണ്ടിവരും. വീട്ടില്‍ സന്തോഷവും സഹകരണവും ഉണ്ടായിരിക്കും. സ്ട്രെസ് നേരിടാം. 

ധനു രാശിയിൽ ജനിച്ചവര്‍...

പോസിറ്റീവ് ആയ ആളുകളുമായുള്ള അടുപ്പം സാമൂഹികമായ അതിര്‍ത്തികള്‍ ഭേദിക്കുന്നതിന് സഹായിക്കും. വൈകാരികമായി ശക്തിപ്പെടും. ഏത് പ്രശ്നങ്ങള്‍ക്കും ബുദ്ധിയുപയോഗിച്ച് പരിഹാരം കണ്ടെത്താൻ സാധിക്കണം. ബിസിനസില്‍ ആഗ്രഹിച്ച വിജയം കൈവരും. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടുപോകും. ജോലിഭാരം നിങ്ങളെ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

മകരം രാശിയിൽ ജനിച്ചവര്‍...

ഏതുതരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ യോജിച്ച സമയം. ഏതാനും വര്‍ഷങ്ങളായി പദ്ധതിയിടുന്ന ചില കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണ്. നിങ്ങളുടെ ദയയും സഹാനുഭൂതിയും ദുരുപയോഗിക്കപ്പെടാം. സാമ്പത്തികപ്രശ്നങ്ങള്‍ നേരിടാം. ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കുക. പങ്കാളിയുമായോ കുടുംബവുമായോ കൂടി സമയം ചെലവിടാം. ആരോഗ്യനില തൃപ്തികരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ല സമയം. അനാവശ്യമായി വിവാദങ്ങളില്‍ പെടാതിരിക്കുക. ഇത് അനാദരവിന് കാരണമാകാം. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടാം. ഇത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. ബിസിനസ് കാര്യങ്ങള്‍ നന്നായി പോകും.പങ്കാളിയുടെയും കുടുംബത്തിന്‍റെയും പിന്തുണ എപ്പോഴും ഉണ്ടായിരിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത. 

മീനം രാശിയിൽ ജനിച്ചവര്‍...

തടസങ്ങളെല്ലാം ഭേദിച്ചുകൊണ്ട് പ്രധാനപ്പെട്ട പല ജോലികളും ചെയ്തുതീര്‍ക്കാൻ സാധിക്കും. പോസിറ്റീവ് ആയ ആളുകള്‍ക്കൊപ്പം സമയം ചെലവിടുന്നത് നിങ്ങള്‍ക്ക് ഗുണകരമായി വരാം. ഫീല്‍ഡ് ജോലിയില്‍ തടസങ്ങള്‍ നേരിടാം. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ മൂലം പങ്കാളിയുമായി തെറ്റിദ്ധാരണകളുണ്ടാകാം. പനി, ചുമ എന്നിവയ്ക്ക് സാധ്യത. 

Follow Us:
Download App:
  • android
  • ios