ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും നീങ്ങാം. ബന്ധുക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടിയെത്തുന്നത് വീട്ടില്‍ ഉത്സവസമാനമായ അന്തരീക്ഷമുണ്ടാക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കാണും. അസാധാരണമായ ആത്മവിശ്വാസം അനുഭവപ്പെടാം. മനശാന്തി ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നില്‍ തുറന്നുവരാം. നെഗറ്റീവായ കാര്യങ്ങള്‍ ബന്ധങ്ങളെ ബാധിക്കാം. മടി കൊണ്ട് ചില ജോലികള്‍ ചെയ്തുതീര്‍ക്കാൻ കഴിയാതെ വരാം. കുടുംബാംഗങ്ങള്‍ക്കൊപ്പം ഷോപ്പിംഗ് മറ്റ് വിനോദപരിപാടികള്‍ എന്നിവയില്‍ പങ്കാളിയാകാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

മനസിലുണ്ടായിരുന്ന ആശങ്കകള്‍ നീങ്ങാം. കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ശുഭവാര്‍ത്തകള്‍ വീട്ടില്‍ സന്തോഷം കൊണ്ടുവരാം. സാമ്പത്തികലാഭത്തിനായി ചെയ്യുന്ന പദ്ധതികള്‍ വിജയം കാണാം. നെഗറ്റീവ് ചിന്തകള്‍ മാറ്റിവയ്ക്കുന്നതോടെ നല്ല ഫലം ലഭിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം വെറുതെ കറങ്ങിനടന്ന് സമയം കളയാതിരിക്കുക. ജോലിക്കൊപ്പം തന്നെ കുടുംബാഗങ്ങളെ നോക്കുന്ന ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സാധിക്കണം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ജോലി നല്ലരീതിയില്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. നിങ്ങളില്‍ ഒളിഞ്ഞുകിടന്നിരുന്ന കഴിവുകള്‍ പുറത്തെടുക്കാനും അവയെ മിനുക്കാനും സാധിക്കും. പ്രധാനപ്പെട്ട ചില വിഷയങ്ങളില്‍ സഹോദരങ്ങളുമായി പോസിറ്റീവായ ചര്‍ച്ചകളുണ്ടാകാം. അശുഭവാര്‍ത്തകള്‍ മനസിന് അസ്വസ്ഥതയുണ്ടാക്കാം. എന്നാല്‍ ജോലി സമാധാനപൂര്‍വം ചെയ്യാൻ സാധിക്കും. ഭാര്യാ-ഭര്‍തൃബന്ധം നല്ല ധാരണയില്‍ മുന്നോട്ട് നീങ്ങാം. പേശീവേദനയ്ക്ക് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പെട്ടെന്ന് ചില ഗുണങ്ങള്‍ ലഭിക്കാൻ സാധ്യതയുള്ള സമയം. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും നീങ്ങാം. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം ഇന്ന് വേണ്ട. വീട്ടില്‍ അതിഥികളെത്തുന്നത് മൂലം ചില ജോലികള്‍ മുടങ്ങാം. ബന്ധുക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടിയെത്തുന്നത് വീട്ടില്‍ ഉത്സവസമാനമായ അന്തരീക്ഷമുണ്ടാക്കാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ ഗുണകരമായ ദിവസം. ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ജോലി കൂടുതലായിരിക്കും എന്നാല്‍ അനുകൂലമായ ഫലം തളര്‍ച്ചയെ അകറ്റും. അനുഭവപരിചയമുള്ളവരുടെ കൂടെ സമയം ചെലവിടുന്നത് ഗുണകരമാകും. പഴയ തര്‍ക്കങ്ങള്‍ വീണ്ടും പൊങ്ങിവരാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മടി തോന്നാം. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ട് പോകാം. പരുക്കുകളേല്‍ക്കാൻ സാധ്യത. 

കന്നി രാശിയിൽ ജനിച്ചവര്‍... 

മുടങ്ങിക്കിടന്ന സര്‍ക്കാര്‍ സംബന്ധമായ ജോലി പൂര്‍ത്തിയാക്കാൻ യോജിച്ച സമയം. എല്ലാ തരത്തിലുള്ള ബന്ധങ്ങളും മെച്ചപ്പെടുന്നുണ്ടെങ്കില്‍ അതുവഴി സന്തോഷം തോന്നാം. വീട്ടില്‍ പുതുക്കിപ്പണിയലുണ്ടാകാം. പഴയ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പിന്നെയും ഉയര്‍ന്നുവരാം. ഫീല‍ഡില്‍ പണമുണ്ടാക്കുന്നതിനായി പുതിയ കരാറുകള്‍ ഉണ്ടാക്കാം. ദാമ്പത്യബന്ധം മധുരതരമായി പോകാം. അമിതമായ ജോലിഭാരം ക്ഷീണം -തളര്‍ച്ച എന്നിവയ്ക്ക് ഇടയാക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ജോലികള്‍ കൃത്യമായി പദ്ധതിയിട്ടത് പ്രകാരം ചെയ്തുതീര്‍ക്കുക. സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കുന്നതിന് അനുയോജ്യമായ സമയം. ജോലിസ്ഥലത്തെ ഇടപെടലുകളില്‍ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുക. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാം. ആരോഗ്യനിലയും തൃപ്തികരം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ചിന്തകള്‍ക്ക് വേഗത നേടാം. ഇത് പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കാം. സാമ്പത്തികമായ നിക്ഷേപത്തിന്‍റെ കാര്യം വരുമ്പോള്‍ അത് ഗുണകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ജോലിയില്‍ കൂടുതല്‍ മുഴുകാം. വീട്ടില്‍ ന്തോഷകരമായ അന്തരീക്ഷമായിരിക്കും. വയറുവേദന ഉണ്ടാകാം. 

ധനു രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട കാര്യങ്ങളില്‍ വീട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക. വീട്ടുകാരുടെ ഉപദേശം തേടുന്നത് വഴി വിജയം ഉറപ്പാക്കാം. വിനോദകാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം ചെലവിടാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് ദോഷമായി വരാം. സാമ്പത്തികകാര്യങ്ങള്‍ക്ക് എപ്പോഴും പരമാവധി ശ്രദ്ധ നല്‍കുക. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. സ്കിൻ അലര്‍ജിക്ക് സാധ്യത. 

മകരം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ചില ആഘോഷകാര്യങ്ങള്‍ പദ്ധതിയിടും. അനാവശ്യമായ പ്രശ്നങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക. നല്ല ചിന്തകളില്‍ ഭാവിയിലേക്ക് ഗുണം കൊണ്ടുവരാം. പദ്ധതിയിടുന്നത് മാത്രം പോര, പ്രവര്‍ത്തനങ്ങളിലേക്ക് കൂടി കടക്കുക. ഫീല്‍ഡില്‍ പുതിയ നയങ്ങള്‍ കൊണ്ടുവരിക. വീട്ടില്‍ സന്തോഷവും സ്നേഹവും നിറയും. സ്ട്രെസിനും നെഗറ്റീവ് ആയ ചിന്തകള്‍ക്കും സാധ്യത.

കുംഭം രാശിയിൽ ജനിച്ചവര്‍...

ജോലിയോടുള്ള താല്‍പര്യവും സമര്‍പ്പണബോധവും വിജയം നല്‍കാം. അതിനാല്‍ പരിശ്രമങ്ങള്‍ തുടരാം. അഭിരുചിക്ക് അനുസരിച്ചുള്ള വായനയ്ക്ക് അവസരം ലഭിക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം. ബിസിനസില്‍ എല്ലാ കാര്യങ്ങളും നന്നായി പോകാം. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടാം. തൊണ്ടവേദനയ്ക്കും പനിക്കും സാധ്യത. 

മീനം രാശിയിൽ ജനിച്ചവര്‍...

വരുമാനം മെച്ചപ്പെടാം. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. വീട്ടുകാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമങ്ങള്‍ പാലിക്കുക. ജോലിസ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുക. പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സഹകരണം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.