Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ബിസിനസില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശങ്ങള്‍ ഗുണം നല്‍കാം. ഒരുപാട് പ്രായോഗികമാകുന്നത് പ്രണയബന്ധത്തെ ബാധിക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for november 16 2022
Author
First Published Nov 16, 2022, 7:49 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

നിങ്ങളുടെ കരുണയും വൈകാരികമായ പ്രകൃതവും മറ്റുള്ളവരെ കീഴടക്കും. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കോണ്ടാക്ടുകള്‍ ഉണ്ടാക്കുക. സുഹൃത്തുക്കളെയും ഇടയ്ക്ക് ബന്ധപ്പെടുക. ഇവയെല്ലാം നിങ്ങള്‍ക്ക് ഗുണകരമായി വരാം. വീട്ടിലെ കാര്യങ്ങളില്‍ മുഴുകി മുന്നോട്ടുപോകാം. ബിസിനസില്‍ പുതിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. പങ്കാളിയുമായി സഹകരിച്ചും വൈകാരികമായി അടുത്തും മുന്നോട്ടുപോകാൻ സാധിക്കും. പാരിസ്ഥിതികപ്രശ്നങ്ങള്‍ ആരോഗ്യത്തെ ബാധിക്കാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നല്ലതുപോലെ പരിശ്രമിക്കേണ്ടി വരാം. നിങ്ങളുടെ സംസാരരീതി മറ്റുള്ളവരെ ആകര്‍ഷിക്കാം. ഇവയെല്ലാം നിങ്ങള്‍ക്ക് സാമ്പത്തികമായ നേട്ടം വരെ നല്‍കാം. കിട്ടാനുള്ള പണം തിരികെയെത്തിക്കാൻ പറ്റിയ സമയം. വീട്ടില്‍ അതിഥികള്‍ വരുന്നത് മൂലം സന്തോഷകരമായ അന്തരീക്ഷമായിരിക്കും. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ഷോപ്പിംഗ് അടക്കമുള്ള വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി സമയം ചെലവിടും. ഇതിന് അല്‍പം ചെലവ് നേരിടാം. എങ്കിലും കുടുംബാംഗങ്ങളുടെ സന്തോഷത്തിന് മുൻതൂക്കം നല്‍കിക്കൊണ്ട് ഇതില്‍ ആശങ്കപ്പെടാതിരിക്കാം. നിക്ഷേപത്തിനുള്ള ചില പദ്ധതികള്‍ രൂപീകരിക്കപ്പെടാം. വീട്ടിലെയും ബിസിനസിലെയും ഉത്തരവാദിത്തങ്ങള്‍ ഒരുപോലെ നോക്കാൻ സാധിക്കണം. പങ്കാളിയുടെ ആരോഗ്യനില ശ്രദ്ധിക്കുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
ചെലവുകള്‍ കൂടുതലായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം പോലുള്ളവ ഗുണകരമായി വരും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ നല്‍കും. ഒരുപാട് പ്രായോഗികമാകുന്നത് പ്രണയബന്ധത്തെ ബാധിക്കാം. ബിസിനസില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശങ്ങള്‍ ഗുണം നല്‍കാം. ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് നിസാരമായ തര്‍ക്കങ്ങളുണ്ടാകാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വസ്തു വില്‍പനയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുമായി മുന്നോട്ട് പോകാം. അപരിചിതരുമായുള്ള കൂടിക്കാഴ്ച ഗുണം നല്‍കാം. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശങ്ക വരാം. കോടതിരേഖകള്‍ നന്നായി സൂക്ഷിക്കുക. ചെറിയ അശ്രദ്ധ പോലും വലിയ ബുദ്ധിമുട്ടുണ്ടാക്കാം. ആശയക്കുഴപ്പങ്ങള്‍ തോന്നിയാലും മറ്റാരുമായും അത് ചര്‍ച്ച ചെയ്യാതിരിക്കുക. പ്രണയബന്ധമുണ്ടാകുന്നത് വീട്ടിലും സന്തോഷം സൃഷ്ടിക്കും. 

കന്നി രാശിയിൽ ജനിച്ചവര്‍... 

പൊതുവെ അനുകൂലസമയം. ഇതിനെ നിങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. വീട്ടില്‍ മതപരമായ പരിപാടികള്‍ക്ക് പദ്ധതിയുണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ വ്യത്യസ്തമായ സ്വഭാവം മറ്റുള്ളവരെ പ്രശ്നത്തിലാക്കാം. ഗ്രാമങ്ങളില്‍ ബിസിനസ് മെച്ചപ്പെടും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. വാഹനവുമായി ബന്ധപ്പെട്ട് പരുക്കിന് സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകാം. നിങ്ങള്‍ സ്ട്രെസില്‍ നിന്ന് അകലാം. രാഷ്ട്രീയ-സാമൂഹികരംഗത്ത് നിങ്ങളുടെ പേര് വര്‍ധിക്കാം. ചെറുപ്പക്കാര്‍ മോശം ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് പ്ലാനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വീട്ടിലെ അന്തരീക്ഷം സന്തോഷകരമായിരിക്കും. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വസ്തുസംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാം. പുതിയ ചില കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്തുതീര്‍ക്കാൻ സാധിക്കും. സഹോദരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക. ഫീല്‍ഡ് ജോലിയില്‍ കൂടുതല്‍ വിജയമുണ്ടാകാം. പങ്കാളിയുമായുള്ള വൈകാരികബന്ധം ശക്തിപ്പെടും. 

ധനു രാശിയിൽ ജനിച്ചവര്‍...

മതപരവും ആത്മീയവുമായ കാര്യങ്ങള്‍ നിത്യജീവിതത്തിലെ സ്ട്രെസ് അകറ്റും. ഇതില്‍ നിങ്ങള്‍ക്കുള്ള താല്‍പര്യവും വര്‍ധിക്കും. വസ്തുവോ വാഹനമോ വാങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെങ്കില്‍ അതിന് യോജിച്ച സമയം. ഒപ്പ് വയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. ബിസിനസ് പങ്കാളിത്തത്തില്‍ സുതാര്യത പാലിക്കുക. വീട്ടിലെ അന്തരീക്ഷം നന്നായി പോകും. 

മകരം രാശിയിൽ ജനിച്ചവര്‍...

അടുത്ത സുഹൃത്തിനെ സഹായിക്കുന്നത് മൂലം സന്തോഷം അനുഭവപ്പെടാം. ബന്ധുക്കളെല്ലാം പരസ്പം കാണുന്നത് മൂലം വീട്ടില്‍ ആഹ്ളാദകരമായ അന്തരീക്ഷമുണ്ടായിരിക്കും. കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട മോശം കാര്യങ്ങള്‍ മനസിനെ അലട്ടാം. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാൻ ശ്രമിക്കുക. ഇതെല്ലാം നിങ്ങളെ വ്യക്തിപരമായി ബാധിക്കാം. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പുറത്തുനിന്ന് ഒരാളുടെ ഇടപെടലുണ്ടാകുമ്പോള്‍ അത് മോശമായി വരാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ദയയോ വൈകാരികതയോ മറ്റാരെങ്കിലും ചൂഷണം ചെയ്യാം. ഓരോ കാര്യവും ശ്രദ്ധയോടെ ചെയ്തുതീര്‍ക്കാൻ ശ്രമിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ലഭിക്കും. എന്നാല്‍ പരിശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലം കിട്ടില്ല. ഇതില്‍ ദുഖിച്ചിട്ട് കാര്യമില്ല. പാരമ്പര്യമായ ബിസിനസില്‍ മെച്ചമുണ്ടാകാം. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ നിസാരമായ പ്രശ്നങ്ങളുണ്ടാകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ബന്ധുക്കളുമായും അയല്‍ക്കാരുമായുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകാം. ദൈവാനുഗ്രഹം അനുഭവപ്പെടാം. നിങ്ങളുടെ കഴിവ് പ്രകീര്‍ത്തിക്കപ്പെടാം. ക്രിയാത്മകമായ ജോലികളില്‍ മുഴുകി സമയം നീങ്ങാം. വീട്ടിലെ ആരുടെയെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകാം. നിങ്ങള്‍ തിരക്കിലാകുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ പങ്കാളി ശ്രദ്ധിക്കും. നിങ്ങള്‍ക്ക് ഉന്മേഷമില്ലായ്മയും ആത്മവിശ്വാസമില്ലായ്മയും അനുഭവപ്പെടാം. 

Follow Us:
Download App:
  • android
  • ios