Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വസ്തു- വാഹന ഇടപാടുകളില്‍ മെച്ചം. പരുക്കിന് സാധ്യതയുള്ളതിനാല്‍  ശ്രദ്ധയോടെ മുന്നോട്ടുനീങ്ങുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for november 17 2022
Author
First Published Nov 17, 2022, 7:48 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

നല്ല മനുഷ്യരുമായി ഇടപഴകുന്നത് വൈകാരികമായ ശക്തി പകരാം. സാമൂഹികമായ അതിര്‍ത്തികള്‍ വര്‍ധിക്കാം. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഷോപ്പിംഗിന് പോകാം. അനുയോജ്യമായ പ്രണയബന്ധം ഉണ്ടാകാം. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ മാറ്റേണ്ടിവരാം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം ലഭിക്കാതെ വരുന്നത് മനസിന് അസ്വസ്ഥതയുണ്ടാക്കാം. ദാമ്പത്യം മധുരതരമായി പോകാം. സ്ട്രെസ് അനുഭവിക്കാം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ സജീവമാകാം. ഭാവിയിലേക്ക് പദ്ധതിയിട്ട കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി വരാം. പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ ചുമതലകളെ കുറിച്ച് ബോധ്യമുള്ളവരാവുകയും വിജയം കൈവരിക്കുകയും ചെയ്യും. നിസാരകാര്യങ്ങള്‍ക്ക് ദേഷ്യം വരുന്നത് വീട്ടിലെ അന്തരീക്ഷത്തെ ബാധിക്കാം. അതിനാല്‍ പെരുമാറ്റം ശ്രദ്ധിക്കുക. അനാവശ്യമായ ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് സാമ്പത്തികപ്രയാസം ഉണ്ടാക്കാം. ജോലിസ്ഥലത്ത് ജോലി കൂടുതലുണ്ടാകാം. ഗ്യാസ്- അസിഡിറ്റി എന്നിവ നിയന്ത്രിക്കാൻ ഭക്ഷണം ശ്രദ്ധിക്കുക. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

തീരുമാനങ്ങളെടുക്കുന്നതിന് നിങ്ങളുചെ ചിന്താശേഷി നിങ്ങളെ സഹായിക്കും.  നല്ല മനുഷ്യരുമായുള്ള ബന്ധം സ്വയം പഠനത്തിന് തന്നെ ഉപകരിക്കും. ഉത്കണ്ഠകള്‍ അകലും. തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കാം. ചില വിമര്‍ശനങ്ങള്‍ മോശമായി വരാം. ആത്മീയമായ ഇടങ്ങള്‍ മനശാന്തി നല്‍കാം. ബിസിനസില്‍ വിജയമില്ല. ആരോഗ്യനില തൃപ്തികരം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
ഓട്ടം കൂടുതലായിരിക്കും. ജോലിയിലെ വിജയം തളര്‍ച്ചയകറ്റും. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക. പൊതുവെ ഗ്രഹനില അനുകൂലം. പരുക്കിന് സാധ്യതയുള്ളതിനാല്‍  വാഹനമോ മറ്റ് ഉപകരണങ്ങളോ ശ്രദ്ധയോടെ ഉപയോഗിക്കുക. വിദ്യാര്‍ത്ഥികളുടെ അശ്രദ്ധ പഠനത്തെ ബാധിക്കാം. ജോലിസ്ഥലത്ത് പുതി ഉത്തരവാദിത്തങ്ങള്‍ കിട്ടാം. ഇത് വിജയകരമായി പൂര്‍ത്തിയാക്കാനും സാധിക്കും. ജോലിഭാരം കൂടുതലായിരിക്കും എങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സാധിക്കും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

മതപരമായ കാര്യങ്ങളില്‍ താല്‍പര്യം കൂടും. മുടങ്ങിക്കിടന്ന ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാൻ സാധിക്കും. വീട്ടിലെ കാര്യങ്ങള്‍ ചിട്ടയായി കൊണ്ടുപോകാൻ മാറ്റങ്ങള്‍ വരുത്താം. സാമ്പത്തികകാര്യങ്ങള്‍ ബുദ്ധിപരമായി തീരുമാനിക്കുക. തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോവുക. നിങ്ങളുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും എല്ലാവരോടും തുറന്ന് പങ്കുവയ്ക്കാതിരിക്കുക. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ആരോഗ്യത്തെ ബാധിക്കാതെ നോക്കുക. 

കന്നി രാശിയിൽ ജനിച്ചവര്‍... 

ഭൂതകാലത്തിലെ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്താൻ പഠിക്കും. സാമ്പത്തിക നില മുമ്പത്തെക്കാള്‍ മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നതിലൂടെ സന്തോഷം അനുഭവപ്പെടാം. എന്നാല്‍ ചില തര്‍ക്കങ്ങള്‍ക്ക് സാധ്യത. ദേഷ്യം നിയന്ത്രിക്കുക. ഓണ്‍ലൈനില്‍ സമയം ചെലവിടുന്നത് ഗുണകരമായി വരാം. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ ഒത്തൊരുമയുണ്ടാകും. തിരക്ക് തളര്‍ച്ചയ്ക്ക് ഇടയാക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഗ്രഹനില അനുകൂലം. പുതിയ പദ്ധതികള്‍ തുടങ്ങാം. വീട്ടിലെ മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാം. ചെറുപ്പക്കാര്‍ക്കും ചില വിജയങ്ങള്‍ക്ക് സാധ്യത. വികാരങ്ങള്‍ നിയന്ത്രിച്ച് മുന്നോട്ടുപോവുക. പ്രത്യേകമായ ചിലത് കിട്ടിയില്ലെന്നതിന്‍റെ പേരില്‍ ഉത്കണ്ഠ തോന്നാം. വസ്തു- വാഹന ഇടപാടുകളില്‍ മെച്ചം. ദാമ്പത്യം മധുരതരമായി പോകാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ലക്ഷ്യത്തിന് വേണ്ടി പരമാവധി പ്രവര്‍ത്തിക്കുക. ഇതില്‍ വിജയം നേടാൻ സാധിക്കും. പ്രധാനപ്പെട്ട ചില പ്രശ്നങ്ങള്‍ ബന്ധുക്കളുമായി ചര്‍ച്ച ചെയ്യാം. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. അനാവശ്യമായ കാര്യങ്ങള്‍ക്കായി സമയം വെറുതെ കളയാതിരിക്കുക. രാഷ്ട്രീയത്തില്‍ മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നവരില്‍ നിന്ന് അകലം പാലിക്കുക. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ നേരിടാം. 

ധനു രാശിയിൽ ജനിച്ചവര്‍...

വസ്തുതര്‍ക്കം ആരുടെയെങ്കിലും മധ്യസ്ഥതയില്‍ പരിഹരിക്കാൻ സാധിക്കും. നിത്യജീവിതത്തിലെ പ്രശ്നങ്ങളുടെ സ്ട്രെസ് അകറ്റാൻ അടുത്തൊരു ബന്ധുവുമായുള്ള കൂടിക്കാഴ്ച സഹായിക്കും. മടിയും ദേഷ്യവും ജീവിതത്തെ മോശമാക്കി തീര്‍ക്കും. ഉന്മേഷമായിട്ടിരിക്കാൻ ശ്രദ്ധിക്കുക. പണം നോക്കി ചെലവിടുക. ബസിനസില്‍ തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കുക. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും. ഉദരരോഗങ്ങള്‍ക്ക് സാധ്യത. 

മകരം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. രാഷ്ട്രീയ- സാമൂഹികകാര്യങ്ങളില്‍ നിങ്ങള്‍ക്ക് മേല്‍ക്കൈ നേടാൻ സാധിക്കും. കുട്ടികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും ശ്രമിക്കുക. സാമൂഹികകാര്യങ്ങള്‍ക്കൊപ്പം തന്നെ വീട്ടുകാര്യങ്ങള്‍ക്കും സമയം കണ്ടെത്തുക. കോടതി കേസ് മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അനുഭവപരിചയമുള്ള ആളുകളെ കൂട്ടി അത് തീര്‍ക്കാൻ ശ്രമിക്കുക. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ നിസാരകാര്യങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകാം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ആരോഗ്യത്തെ ബാധിക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

വിദ്യാര്‍ത്ഥികള്‍ പഠനത്തിലും കരിയറിലും പൂര്‍ണ ശ്രദ്ധ പതിപ്പിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് മേലുണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് അനുകൂലസമയം. പുറത്തുനിന്നുള്ള ആരെങ്കിലുമായി തര്‍ക്കത്തിന് സാധ്യത. ജോലി നന്നായി ചെയ്യുക, എന്നാല്‍ ഭാരം വരാതെ ശ്രദ്ധിക്കുക. വൈകാരികത സ്വന്തം ദൗര്‍ബല്യമാണെന്ന് തിരിച്ചറിയുക. ഇത് നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യാം. എതിരാളികള്‍ ഫീല്‍ഡില്‍ സജീവമായിരിക്കും. 

മീനം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തിന് വേണ്ടി സമയം ചെലവിടാൻ സാധിക്കും. ഇതുമൂലം തിരക്കിലുമാകാം. നല്ലവരുമായുള്ള ചങ്ങാത്തം നിങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കാം. ഏത് പ്രശ്നത്തിലും വീട്ടുകാരുടെ പിന്തുണ ലഭിക്കാം. ചില അശുഭകരമായ വാര്‍ത്തകള്‍ മനസിനെ അലോസരപ്പെടുത്താം. മനശക്തി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത് ജോലിയെ ബാധിക്കാം. വീട് ചിട്ടയായി കൊണ്ടുപോകാൻ നിങ്ങള്‍ ശ്രമിക്കേണ്ടി വരാം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ആരോഗ്യത്തെ ബാധിക്കാം. 

Follow Us:
Download App:
  • android
  • ios