Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. മറ്റുള്ളവരെ വിശ്വസിക്കുന്നത് വഴി പ്രയാസങ്ങള്‍ നേരിടാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for october 04 2022
Author
First Published Oct 4, 2022, 7:32 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

പ്രത്യേകമായ എന്തെങ്കിലും നേട്ടത്തിനായി പരിശ്രമം നടത്തും. വീട്ടിലേക്ക് പുതുതായെന്തെങ്കിലും വാങ്ങിക്കും. പ്രിയപ്പെട്ട ആരെയെങ്കിലും സഹായിക്കുന്നത് വഴി സന്തോഷം ലഭിക്കും. മോശം ആളുകളില്‍ നിന്നും അങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. അല്ലെങ്കില്‍ ചീത്തപ്പേരുണ്ടാകാം. പ്രതീക്ഷിക്കാത്ത ചെലവുകള്‍ വരാം. പ്രതിസന്ധികളില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടാം. സാമ്പത്തികനില ഭദ്രം. വീട്ടിലും നല്ല അന്തരീക്ഷം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

നിങ്ങളുടെ ഒരു തീരുമാനം മികച്ചതാണെന്ന് ബോധ്യപ്പെടും. വീട്ടിലുള്ളവരുടെ സഹകരണം നന്നായി വരും. ജോലിസ്ഥലത്തും സജീവപങ്കാളിത്തമുണ്ടാകാം. അമിത ആത്മവിശ്വാസം കുഴപ്പമുണ്ടാക്കാം. സാഹചര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യുക. സംസാരത്തില്‍ നെഗറ്റീവായ വാക്കുകള്‍ വരാതെ നോക്കുക. നിക്ഷേപത്തിന് യോജിച്ച സമയമല്ല. ബിസിനസ് സാധാരണനിലയില്‍ തുടരും. വിവാഹക്കാര്യങ്ങള്‍ നോക്കാവുന്നതാണ്. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ജോലിയില്‍ തിടുക്കം വേണ്ട. എല്ലാം കൃത്യമായി തെറ്റ് കൂടാതെ ചെയ്തുതീര്‍ക്കുക. നിങ്ങളുടെ കാഴ്ചപ്പാടും ചിന്താഗതിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകും. അമിത ചിന്ത നല്ലല്ല. എല്ലാ കാര്യങ്ങളും ചെയ്യും മുമ്പ് ഒന്നാലോചിച്ച് വയ്ക്കണമെന്ന് മാത്രം. സ്വയം വലുതാണെന്ന് ചിന്തിക്കുകയോ അഹങ്കാരം കാണിക്കുകയോ വേണ്ട. മാര്‍ക്കറ്റിംഗ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നല്ല സമയം. വീട്ടില്‍ നല്ല അന്തരീക്ഷം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കാം. ശുഭകരമായ ചില വിവരങ്ങള്‍ നിങ്ങളെ തേടിയെത്താം. വിദ്യാര്‍ത്ഥികള്‍ പഠനത്തിലും ചെറുപ്പക്കാര്‍ കരിയറിലും ശ്രദ്ധ പതിപ്പിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് സ്വയം വിഷമിക്കാൻ സാധ്യത. മനസില്‍ നെഗറ്റീവായ ചിന്തകള്‍ വരാം. ക്ഷമയോടെ തുടരുക. നിങ്ങളില്‍  വിശ്വസിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകാം. ജോലിയിലും പുരോഗതി. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

സ്ത്രീകള്‍ക്ക് ഒഴിവുസമയം കിട്ടാം. പുതിയ പദ്ധതികള്‍ ആലോചിക്കാം. ഇത് ഗുണകരവും ആകും. നിങ്ങളുടെ സംസാരരീതി മറ്റുള്ളവരെ ആകര്‍ഷിക്കാം. ജോലിഭാരം ആരോഗ്യത്തെ ബാധിക്കാം. പഴയ മോശം കാര്യങ്ങള്‍ വര്‍ത്തമാനകാലജീവിതത്തെ ബാധിക്കാതെ നോക്കാം. ജോലിസ്ഥലത്ത് സ്വാധീനം ചെലുത്താൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ശ്രമിക്കുന്നത് നന്നാകും. ആരോഗ്യനില തൃപ്തികരം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

പൊതുവെ അനുകൂല സമയം. പ്രതീക്ഷിച്ചതിനെക്കാള്‍ ഭംഗിയായി കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ഏറെ നാളായി തുടര്‍ന്നിരുന്ന ചിട്ടകളില്‍ നിന്ന് ചില പോസിറ്റീവായ മാറ്റങ്ങളുണ്ടാകും. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകും. കുട്ടികളുടെ അഡ്മിഷൻ കാര്യങ്ങളില്‍ ആശയക്കുഴപ്പം വരാം. യാത്രകള്‍ ഒഴിവാക്കാം. മടിയോ അനാവശ്യമായ ചര്‍ച്ചകളോ നിങ്ങളുടെ സമയം കവര്‍ന്നെടുക്കാം. ബിസിനസ് മെച്ചപ്പെടും. ദാമ്പത്യബന്ധം മധുരതരമായി പോകാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഭാവിയിലെ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഫലം വരാം. കുടുംബത്തില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. സഹോദരങ്ങളുമായി പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കുക. അമിതമായ കായികാധ്വാനം പ്രശ്നമായി വരാം. പുറത്തുനിന്നുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ചിലര്‍ അവരടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി നിങ്ങളെ ഉപയോഗപ്പെടുത്താം. വീട്ടുകാരുമൊത്ത് ഷോപ്പിംഗ് അടക്കമുള്ള വിനോദകാര്യങ്ങളില്‍ പങ്കാളിയാകാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പഴയ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും കഴിവും പ്രധാനപ്പെട്ട ചില ജോലികള്‍ തീര്‍ക്കുന്നതിന് സഹായകമാകാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വഴി മനസിന് സമാധാനം ലഭിക്കാം. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. സ്വപ്നലോകത്ത് നിന്നിറങ്ങി യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുക. മറ്റുള്ളവരെ വിശ്വസിക്കുന്നത് വഴി പ്രയാസങ്ങള്‍ നേരിടാം. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ വരാം. ജോലി അധികമാവുകയും ലാഭം കുറയുകയും ചെയ്യാം. ദാമ്പത്യം നന്നായി പോകാം. 

ധനു രാശിയിൽ ജനിച്ചവര്‍...

ട്രാൻസ്ഫറിന് പദ്ധതിയുണ്ടെങ്കില്‍ അനുയോജ്യസമയം. പഴയ സുഹൃത്തുക്കളുമായി യാത്ര പോകാം. ഇതുവഴി ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് മടങ്ങാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അടുത്ത ആളുകളുമായുള്ള തര്‍ക്കം വീട്ടിലെ നല്ല അന്തരീക്ഷം തകര്‍ക്കും. ബിസിനസില്‍ ചില പ്രതിബന്ധങ്ങള്‍ക്ക് സാധ്യത.

മകരം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ചില പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിച്ചില്ലെങ്കില്‍ അതില്‍ തന്നെ മുങ്ങിപ്പോകാം. കുട്ടികളുടെ മേല്‍ അമിതമായി ചിട്ടകള്‍ ഏര്‍പ്പെടുത്താതിരിക്കുക. ഇതവരെ മോശമായി ബാധിക്കും. നെഗറ്റീവായ കാര്യങ്ങള്‍ക്ക് മുൻഗണന നല്‍കാതിരിക്കുക. വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ വീട്ടുകാരുമൊത്ത് അല്‍പസമയം ചെലവിടുക. 

കുംഭം രാശിയിൽ ജനിച്ചവര്‍...

നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ മതിക്കപ്പെടും. നിക്ഷേപങ്ങള്‍ക്ക് അനുകൂലസമയം. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോള്‍ സ്വയം മുറിപ്പെടാം. വ്യക്തിപരമായ സാധനങ്ങള്‍ സൂക്ഷിക്കുക, കാരണം മറവിയുണ്ടാകാം. നിലവിലുള്ള ബിസിനസിന് പുറമെ പുതിയ കാര്യങ്ങള്‍ ആലോചനയില്‍ വരാം. ദാമ്പത്യം സുഖകരമായി പോകാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ഏത് പ്രതിസന്ധിയും ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. ഭാവിയിലേക്കായി വിചാരിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുതുടങ്ങാം. വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്തത് വഴി നിരാശപ്പെടാം. ഇത് ശ്രമിച്ചാല്‍ വീണ്ടും വിജയിക്കാവുന്നതേയുള്ളൂ. വീട്ടില്‍ പുതിയ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ബഡ്ജറ്റ് മറക്കാതിരിക്കുക. ബിനസില്‍ ചില ആദര്‍ശങ്ങള്‍ പുനരാലോചിച്ച് ഉറപ്പിക്കുക വഴി മെച്ചമുണ്ടാകാം. ജോലിഭാരം കൂടുതലായതിനാല്‍ വീട്ടുകാര്‍ക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക. 

Follow Us:
Download App:
  • android
  • ios