Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. സാമ്പത്തികകാര്യങ്ങളിലെ ഉറച്ച തീരുമാനങ്ങള്‍ ഗുണകരമാകാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for october 14 2022
Author
First Published Oct 31, 2022, 7:30 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില തടസങ്ങള്‍ മാറും. ആത്മസംതൃപ്തി തോന്നാം. രാഷ്ട്രീയ- സാമൂഹികകാര്യങ്ങളില്‍ സംഭാവനകള്‍ ചെയ്യും. അടുത്ത സുഹൃത്തുക്കളെ തന്നെ ചതിക്കുന്നവരുണ്ടാകാം എന്ന ഓര്‍മ്മ വേണം. കരിയറിനോടുള്ള അശ്രദ്ധ ഭാവിയില്‍ പ്രശ്നമുണ്ടാക്കാം. ഭാര്യാ-ഭര്‍തൃബന്ധം കൂടുതല്‍ അടുപ്പമുള്ളതായി തീരും.

ഇടവം രാശിയില്‍ ജനിച്ചവര്‍...

വസ്തു സംബന്ധമായ നിക്ഷേപങ്ങളില്‍ സജീവമായിരിക്കും. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. എല്ലാ ജോലികളിലും താല്‍പര്യം കാണിക്കാനും നല്ലരീതിയില്‍ ചെയ്തുതീര്‍ക്കാനും സാധിക്കും. എല്ലാം നന്നായി പോകുന്നുണ്ടെങ്കില്‍ ചില മോശം ചിന്തകള്‍ മനസിനെ അലട്ടാം. പ്രകൃതിയോട് കൂടുതല്‍ അടുക്കുക, യോഗ എന്നിവ ഇതിന് സമാധാനം നല്‍കും. ചെറുപ്പക്കാര്‍ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം നേരിടാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മാനസികമായി ശക്തി തോന്നാം. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ഊന്നല്‍ നല്‍കാം. ചില വ്യക്തികളെ കണ്ട ശേഷം ഗുണകരമായ കാര്യങ്ങള്‍ പദ്ധതിയിടാം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുക. വാഹനവുമായോ വീടുമായോ ബന്ധപ്പെട്ട ചിലവ് ബഡ്ജറ്റിനെ ബാധിക്കാം. ബന്ധുക്കളുമായി നല്ല ബന്ധം സൂക്ഷിക്കുക. കുടുംബത്തോടൊപ്പം ഷോപ്പിംഗ് പോലുള്ള വിനോദകാര്യങ്ങളില്‍ പങ്കുകൊള്ളാം. സീസണല്‍ രോഗങ്ങള്‍ അലട്ടാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ആഘോഷങ്ങളുടെ തിരക്കിലായിരിക്കും നിങ്ങള്‍. ചില ജോലികളിലെ വിജയം അവയില്‍ താല്‍പര്യം വര്‍ധിപ്പിക്കാം. അതിനാല്‍ ക്ഷീണം മറക്കാം. മത്സരാധഷ്ടിത മേഖലയില്‍ വിജയസാധ്യത. കരിയറിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഈഗോ കടക്കാൻ അനുവധിക്കില്ല. അങ്ങനെയല്ലെങ്കില്‍ കാര്യങ്ങള്‍ കുഴയാം. അത്യുത്സാഹം ബന്ധങ്ങളെ പ്രശ്നത്തിലാക്കാം. ചിലരെ കണ്ടുമുട്ടുന്നത് ബിസിനസില്‍ ഗുണകരമായി വരാം. കുടുംബാന്തരീക്ഷം നന്നായി പോകാം. ആരോഗ്യനിലയും തൃപ്തികരം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഭാഗ്യമുള്ള ദിവസം. വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നുകിട്ടാം. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉത്കണ്ഠ നീങ്ങാം. മനശാന്തി ലഭിക്കാം. സാമ്പത്തികകാര്യങ്ങളിലെ ഉറച്ച തീരുമാനങ്ങള്‍ ഗുണകരമാകാം. എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. നിസാരകാര്യങ്ങളില്‍ വഴക്കുണ്ടാകാം. ദേഷ്യം അടക്കുക. കുട്ടികളുമായി സമയം ചെലവടുന്നത് അവരെ നല്ലരീതിയില്‍ സ്വാധീനിക്കും. പങ്കാളിയുമായി അഭിപ്രായഭിന്നതകളുണ്ടാകാം. സ്ട്രെസ് ക്ഷീണത്തിലേക്ക് നയിക്കാം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

മനശാന്തി തോന്നാം. സമയം വെറുതെ കളയാതെ ഉപയോഗപ്പെടുത്തുക. പുതിയ വീടോ വസ്തുവോ വാങ്ങാനുള്ള തീരുമാനമുണ്ടെങ്കില്‍ അത് നല്ലത്. ജോലി കൂടുതലാകാം. പരിശ്രമത്തിന് അനുസരിച്ച ഫലമുണ്ടാകണമെന്നില്ല. കുട്ടികള്‍ ചിന്തകള്‍ക്കായി അധികസമയം ചെലവിടാം. ഇത് വിജയം തട്ടിത്തെറിപ്പിക്കാതെ നോക്കണം. ഭാര്യാ-ഭര്‍തൃബന്ധം മധുരമായി തുടരും. ഉദരരോഗങ്ങള്‍ക്ക് സാധ്യത. 

തുലാം രാശിയിൽ ജനിച്ചവര്‍...

മോശം ബന്ധങ്ങള്‍ ശരിപ്പെടുത്തിയെടുക്കാൻ സാധിക്കും. നിങ്ങളുടെ ശുഭാപ്തിവിശ്വാസം നിങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ആഹ്ളാദകരമായ പെരുമാറ്റം മറ്റുള്ളവര്‍ക്ക് പ്രശ്നമായി തോന്നാം. വീട്ടില്‍ നിസാരകാര്യങ്ങളുടെ പേരില്‍ മറ്റുള്ളവരുമായി തെറ്റിദ്ധാരണയുണ്ടാകാം. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ഈഗോ പ്രശ്നമാകാം. ആരോഗ്യനില തൃപ്തികരം.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വൈകാരികമായി ധൈര്യം അനുഭവപ്പെടും. താല്‍പര്യമുള്ള കാര്യങ്ങളില്‍ സമയം ചെലവിടും. മതപരമായ പരിപാടിക്ക് കുടുംബവുമൊത്ത് പോകാം. വ്യക്തിത്വത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകാം. പെട്ടെന്ന് ചില ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നുവരാം. എന്നാല്‍ ധാരണകള്‍ കൊണ്ട് അവയെ മറികടക്കാം. മോശം ആളുകളുമായുള്ള സമ്പര്‍ക്കം ചീത്തപ്പേര് സമ്പാദിക്കാനേ ഉപകരിക്കൂ. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. ആരോഗ്യനിലയും തൃപ്തികരം.

ധനു രാശിയിൽ ജനിച്ചവര്‍...

ആദരവും പേരും വര്‍ധിക്കാം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം കൂടും. വാഹനവുമായോ വീടുമായോ ബന്ധപ്പെട്ട പേപ്പറുകള്‍ കൃത്യമായി സൂക്ഷിക്കുക. ചില വിഷയങ്ങളുടെ പിറകെ പോകുന്നതിനാല്‍ നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പോകാം. ബിസിനസില്‍ നഷ്ചം വരാം. ഭാര്യാ-ഭര്‍തൃബന്ധം മധുരമായി പോരാം. മൂത്രാശയ അണുബാധയ്ക്ക് സാധ്യത. 

മകരം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ സവിശേഷമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം. സ്വന്തം കാര്യങ്ങള്‍ക്ക് ഒരുപാട് പ്രാമുഖ്യം കൊടുക്കുന്നത് ചിലപ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്ന് വരെ പ്രശ്നമുണ്ടാകാം. മതപരമായ ചടങ്ങുകളില്‍ തര്‍ക്കത്തിന് സാധ്യത. പങ്കാളിയുമായും വഴക്കുണ്ടാകാം. ആരോഗ്യനില തൃപ്തികരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടായിരിക്കും. സഹായം ആവശ്യമുള്ള സുഹൃത്തിനെ സഹായിക്കുന്നത് വഴി സന്തോഷം തോന്നാം. ആദര്‍ശങ്ങളില്‍ സന്ധി ചെയ്യാതിരിക്കാം. സഹോദരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധ നീങ്ങാം, അനാവശ്യമായ കാര്യങ്ങളില്‍ ഉള്‍പ്പെടാം. ഇത് കോഴ്സിനെയും ബാധിക്കാം. ഉപകരണങ്ങളുമായോ എണ്ണയുമായോ ബന്ധമുള്ള ബിസിനസ് ലാഭകരമാകാം. ജോലിക്കൂടുതല്‍ കാരണം വീട്ടില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാൻ കഴിയാതിരിക്കാം. 

മീനം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് ജോലികളെല്ലാം കൃത്യമായി ചെയ്തുതീര്‍ക്കാൻസാധിക്കും. കാര്യങ്ങള്‍ പദ്ധിയിട്ട് ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും. വീട്ടില്‍ സുഹൃത്തുക്കളോ അതിഥികളോ വരാം. വിദ്യാര്‍ത്ഥികള്‍ പഠനസംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്താതിരിക്കുക. ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് പതിയെ മെച്ചപ്പെട്ടുവരും. ഭാര്യാ-ഭര്‍തൃബന്ധം നല്ലരീതിയില്‍ പോകാം. 

Latest Videos
Follow Us:
Download App:
  • android
  • ios