Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. സാമ്പത്തികകാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for october 21 2022
Author
First Published Oct 21, 2022, 10:08 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ഊര്‍ജമുള്ള ദിനം. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം സൂക്ഷിക്കുക. മനസില്‍ വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് അസ്വസ്ഥതപ്പെടാം. ബിസിനസില്‍ പ്രതീക്ഷിച്ച കോണ്ടാക്ടുകള്‍ നേടാം. ദാമ്പത്യബന്ധം മധുരമായി പോകാം. കാലാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

ഇടവം രാശിയില്‍ ജനിച്ചവര്‍...

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ ആദരവ് വര്‍ധിക്കും. കാര്യങ്ങള്‍ കൃത്യമായി ചെയ്തുതീര്‍ക്കാൻ സാധിക്കും. അപരിചിതരോട് സംസാരിക്കുമ്പോള്‍ അനാവശ്യമായി കാര്യങ്ങള്‍ തുറന്നുപറയാതിരിക്കുക. ആരുമായും തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക.ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. പങ്കാളിയുമായി ഒന്നും മറച്ചുവയ്ക്കാതിരിക്കുക. ഇങ്ങനെ മറച്ചുവയ്ക്കുന്നത് ദാമ്പത്യത്തെ ബാധിക്കാം. പനി- തൊണ്ടവേദന എന്നിവയ്ക്ക് സാധ്യത. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ജോലിഭാരം കൂടുതലുണ്ടെങ്കിലും അടുപ്പമുള്ളവര്‍ക്കായി സമയം മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഇത് ഏറെ നാളായി തുടര്‍ന്നിരുന്ന ചില ദുഖങ്ങള്‍ നീങ്ങാൻ സഹായകമാകും. ബന്ധങ്ങള്‍ വിപുലമാക്കാൻ ശ്രമിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉയരാം. ഇക്കാര്യങ്ങള്‍ കുട്ടികളുമായി തന്നെ ചര്‍ച്ച ചെയ്യാം. ഇതില്‍ പരിഹാരവും കാണാൻ സാധിക്കും. സാമ്പത്തികകാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കുടുംപബ്രശ്നങ്ങള്‍ പരിഹരിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യനില തൃപ്തികരം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പോസിറ്റീവ് ചിന്താഗതി കൂടുതല്‍ വിജയം നല്‍കും. ചിലരുമായുള്ള സമ്പര്‍ക്കം ചിന്തകളില്‍ മാറ്റം കൊണ്ടുവരാം. ലക്ഷ്യബോധം സാമ്പത്തികനില മെച്ചപ്പെടുത്താൻ സഹായിക്കും. അടുപ്പമുള്ള ആരെങ്കിലും വിമര്‍ശിക്കുന്നത് വഴി ദുഖമുണ്ടാകാം. അമിതമായി ആരിലും വിശ്വസിക്കാതിരിക്കുക. തൊഴിലാളികള്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചുചെയ്യുക. ദാമ്പത്യം നല്ലരീതിയില്‍ പോാം. ആരോഗ്യനിലയും തൃപ്തികരം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വിചാരിക്കാതെ ചില ജോലികള്‍ പൂര്‍ത്തിയാക്കുന്നത് സന്തോഷം നല്‍കാം. പുറത്തുള്ളവരോട് വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. വീട്ടിലെ മുതിര്‍ന്നവരെ ബഹുമാനിക്കുക. പ്രധാനപ്പെട്ട സാധനങ്ങള്‍- രേഖകള്‍ എന്നിവ നന്നായി സൂക്ഷിക്കുക. ഇവ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തികനഷ്ടം മനസിനെ അസ്വസ്ഥതപ്പെടുത്താം. നിങ്ങളുടെ അസാന്നിധ്യം വീട്ടില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാം. ഗ്യാസ്- അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് സാധ്യത. 

കന്നി രാശിയിൽ ജനിച്ചവര്‍... 

പൊതുവെ അനുകൂലസമയം. സമൂഹത്തില്‍ വ്യക്തിപ്രഭാവം കൂടാം. താനും ദിവസങ്ങളായി തടസം നേരിട്ടിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. നെഗറ്റീവ് കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക. യാത്രകളില്‍ ശ്രദ്ധ വേണം, കാരണം മോശമായി വരാം. അനാവശ്യമായ ചെലവുകള്‍ വെട്ടിച്ചുരുക്കാൻ സാധിച്ചില്ലെങ്കില്‍ സാമ്പത്തികാവസ്ഥ മോശമാകാം. ദാമ്പത്യം നല്ലരീതിയില്‍ പോകാം. ചില സമയങ്ങളില്‍ നിരാശയോ വിഷാദമോ തോന്നാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

വൈകാരികമായ സമയം കൂടുതല്‍. കുടുംബത്തിനൊപ്പം സമയം ചെലവിടാം. നിങ്ങളുടെ സംസാരരീതി ഒരുപാട് ഗുണപ്പെടാം. ഇത് തൊഴില്‍പരമായും സാമ്പത്തികമായും എല്ലാം മെച്ചം കൊണ്ടുവരാം. അധികമായി സ്വാര്‍ത്ഥത കാണിക്കുന്ന ബന്ധങ്ങളില്‍ പ്രശ്നമാകാം. വ്യക്തിപരമായ ഗുണങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോയാല്‍ പ്രശ്നങ്ങളൊഴിവാക്കാം. പങ്കാളിയുടെ പിന്തുണ വലിയ രീതിയില്‍ കുടുംബത്തിന് ആശ്വാസമാകാം. ആരോഗ്യനില തൃപ്തികരം.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പോകാം. ബിസിനസില്‍ മെച്ചം. കുടുംബത്തിന്‍റെ സ്വസ്ഥതയ്ക്കും പ്രാധാന്യം നല്‍കാം. വീട്ടുകാര്‍ക്കൊപ്പം ഷോപ്പിംഗ് നടത്താം. ഒരുപാട് പ്രായോഗികമാകുന്നത് ബന്ധങ്ങളെ ബാധിക്കാം. വീട്ടിലെ എല്ലാവരുടെയും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ ചില തര്‍ക്കങ്ങള്‍ക്ക് സാധ്യത. ആരോഗ്യനില തൃപ്തികരം. 

ധനു രാശിയിൽ ജനിച്ചവര്‍...

അനുകൂലസമയം. വസ്തുസംബന്ധമായ ഇടപാടുകള്‍ക്ക് അനുയോജ്യമായ സമയം. സുഹൃത്തുക്കളുമായി സമയം വെറുതെ കളയുന്നതിന് പകരം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുക. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അശ്രദ്ധ വേണ്ട. ഉറക്കമില്ലായ്മ ക്ഷീണത്തിലേക്ക് നയിക്കാം. ചെറുപ്പക്കാര്‍ കരിയര്‍ - കാര്യങ്ങള്‍ ഗൗരവമായി എടുക്കണം. ബിസിനസില്‍ ശ്രദ്ധ വേണം. തളര്‍ച്ച- ശരീരവേദന എന്നിവയ്ക്ക് സാധ്യത.

മകരം രാശിയിൽ ജനിച്ചവര്‍...

സാമൂഹിക- രാഷ്ട്രീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാം. കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാം. സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യത. ക്ഷമയോടെ പെരുമാറാൻ ശ്രമിക്കുക. മുതിര്‍ന്നവരുടെ ഇടപെടലുകള്‍ നല്ലരീതിയില്‍ ഗുണം ചെയ്യാം. നിക്ഷേപകാര്യങ്ങള്‍ ആലോചിച്ചുചെയ്യുക. പരിശ്രമം പിന്നീട് ഗുണം ചെയ്യുമെന്ന് മനസിലാക്കുക. പങ്കാളിയില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കാം. ആരോഗ്യനിലയും തൃപ്തികരം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മതപരമായ കാര്യങ്ങളില്‍ പങ്കാളിയാകുന്നത് സന്തോഷം നല്‍കും. കുടുംബവുമായുള്ള വൈകാരികബന്ധം ശക്തിപ്പെടാം. തൊഴില്‍പരമായ പ്രശ്നങ്ങള്‍ നേരിടാം. ഉന്മേഷപൂര്‍വം ഇതെല്ലാം തരണം ചെയ്യാൻ ശ്രമിക്കുക. ബസിനസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇന്ന് നേരിടില്ല. ദാമ്പത്യം സുഖകരമായി പോകാം. ചുമ, പനി, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ നിസാരമായി കാണേണ്ട. 

മീനം രാശിയിൽ ജനിച്ചവര്‍...

ജോലികളെല്ലാം പ്രായോഗികമായി ചെയ്തുതീര്‍ക്കാൻ പദ്ധതിയിടുന്നത് നന്നായിരിക്കും. അയല്‍ക്കാരുമായുള്ള ബന്ധം നന്നായി പോകാം. കുട്ടികളില്‍ നിന്ന് തൃപ്തികരമായ വാര്‍ത്തകളുണ്ടാകാം. ദേഷ്യം, അഭിനിവേശം എന്നിവ പ്രശ്നമായി വരാം. പല കാര്യങ്ങളും ശരിയാകാതെ വരാം. വരുമാനത്തില്‍ മെച്ചമുണ്ടാകാം. ബിസിനസില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടാകാം. ദാമ്പത്യബന്ധം സാധാരണനിലയില്‍ പോകാം. ആരോഗ്യനിലയും തൃപ്തികരം.

Latest Videos
Follow Us:
Download App:
  • android
  • ios