Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അടുപ്പമുള്ളവരുമായി ഉണ്ടാകുന്ന തര്‍ക്കം മനസിനെ വിഷമിപ്പിക്കാം. സാമ്പത്തികബുദ്ധിമുട്ട് നേരിടാമെന്നതിനാല്‍ അറിഞ്ഞ് ചിലവാക്കുക. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for september 09 2022
Author
First Published Sep 9, 2022, 7:37 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജോലി ചെയ്തുതീര്‍ക്കാൻ യോജിച്ച കോണ്‍ടാക്ട് ലഭിക്കും. സുഹൃത്തിനെ സഹായിക്കുന്നത് വഴി സന്തോഷമുണ്ടാകും. നിസാരകാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാകും. ചില മോശം വാര്‍ത്തകള്‍ തേടിയെത്താം. ബിസിനസില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടും. ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യും. മതപരമായ പരിപാടികളില്‍ പങ്കെടുക്കാം. നിസാരകാര്യങ്ങള്‍ക്ക് അടുപ്പമുള്ളവരുമായി തര്‍ക്കമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. ഇഷ്ടമുള്ളവരുമായി പ്രശ്നങ്ങള്‍ക്ക് സാധ്യത. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

പരിശ്രമം ഫലം കാണും. കഴിവും പ്രാപ്തിയും വിജയം നല്‍കും. പുതിയ പദ്ധതികള്‍ക്ക് അനുകൂലസമയം. അടപ്പമുള്ളവരുമായി ഉണ്ടാകുന്ന തര്‍ക്കം മനസിനെ വിഷമിപ്പിക്കാം. കടം വാങ്ങിക്കാതിരിക്കുക. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

രാഷ്ട്രീയകാര്യങ്ങളില്‍ അധികാരം കൂടും. മുടങ്ങിക്കിടന്ന ജോലി സുഹൃത്തിന്‍റെ സഹായത്തോടെ ചെയ്യാൻ സാധിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹമുണ്ടാകും. ചില നിരാശകള്‍ക്ക് സാധ്യത. സാമ്പത്തികബുദ്ധിമുട്ട് നേരിടാമെന്നതിനാല്‍ അറിഞ്ഞ് ചിലവാക്കുക. പബ്ലിക് റിലേഷൻസ് സംബന്ധിച്ച കാര്യങ്ങള്‍ അനുകൂലമായി നീങ്ങും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഗുണദോഷ സമ്മിശ്രം. പ്രധാനപ്പെട്ട ചില ജോലികള്‍ നടക്കും. ജോലി ചെയ്യാനുള്ള ഊര്‍ജ്ജവും ധൈര്യവും വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. മീഡിയയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ക്രിയാത്മകമായ ഉയര്‍ച്ചയ്ക്ക് ശ്രമിക്കാം. കടമെടുക്കാതിരിക്കുക. 

കന്നി രാശിയിൽ ജനിച്ചവര്‍...

മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി വരാം. മനസില്‍ അടക്കിവച്ചിരുന്ന ആഗ്രഹം കുട്ടികളിലൂടെ പൂര്‍ത്തിയാകുന്നത് സമാധാനം നല്‍കാം. പഠിക്കുന്നവര്‍ക്ക് നല്ല സമയം. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ക്ക് മുടക്കം സംഭവിക്കാം. പ്രശ്നങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. 

തുലാം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാം. ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റും. മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകാം. ചില നിരാശകള്‍ക്ക് സാധ്യത. ബന്ധുവുമായോ സഹപ്രവര്‍ത്തകരുമായോ മോശം സംസാരം ഉണ്ടാകാതെ നോക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ ഇടപെടാം. പ്രധാനപ്പെട്ട ചില ഇടപാടുകള്‍ക്ക് സാധ്യത. വീട്ടില്‍ അതിഥികള്‍ വരാംയ ഷോപ്പിംഗ് - വിനോദപരിപാടികള്‍ എന്നിവയുമായി സംബന്ധിച്ച് കുടുംബത്തിനൊപ്പം സമയം ചെലവിടാം. ചില ആളുകളുടെ ഇടപെടല്‍ നിങ്ങള്‍ക്ക് മോശമായി വരാം. ഏറെ പരിശ്രമിച്ച ശേഷവും ചില ജോലികളില്‍ വിജയം കാണാതെ വരാം. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. ബിസിനസില്‍ വിജയം. 

ധനു രാശിയിൽ ജനിച്ചവര്‍...

കുട്ടികളുമായി ബന്ധപ്പെട്ട് ചില പദ്ധതികളിടാം. ബന്ധങ്ങളെ നന്നായി കൊണ്ടുപോകാൻ സാധിക്കും. പ്രിയപ്പെട്ടവരെ കാണുന്നത് സന്തോഷം നല്‍കാം. ചില മോശം കാര്യങ്ങളില്‍ പെടാൻ സാധ്യത. പെരുമാറ്റം ശ്രദ്ധിക്കുക. ക്രിയാത്മകമായ കാര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കാൻ സാധിക്കും. വീട്ടില്‍ ചെറി പ്രശ്നങ്ങളുണ്ടാകാം. 

മകരം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. കടം നല്‍കിയ പണം തിരികെ ലഭിക്കാം. സ്വപ്നം കണ്ട ചിലത് സാക്ഷാത്കരിക്കാൻ യോജിച്ച സമയം. മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ച് പെരുമാറുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധ മാറാം. അഹങ്കാരം ചീത്തപ്പേരുണ്ടാക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി ഏറെ സമയം മാറ്റിവയ്ക്കാം. ഇത് മനസിന് സന്തോഷവും സമാധാനവും നല്‍കാം. റിസ്കുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഏറെ വര്‍ഷങ്ങളായി തുടരുന്നൊരു പ്രശ്നത്തിന് ഇനിയും പരിഹാരം കണ്ടെത്താനാകാതെ ബുദ്ധിമുട്ടാം. മോശം വാര്‍ത്തകള്‍ തേടിയെത്താം. എന്നാല്‍ പരിശ്രമങ്ങള്‍ക്ക് നല്ല ഫലം ലഭിക്കാം. പ്രത്യേകിച്ച് തൊഴില്‍ മേഖലയില്‍. 

മീനം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയമല്ല. എങ്കിലും ജോലികളെല്ലാം ചെയ്തുതീര്‍ക്കാൻ സാധിക്കും. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നല്ലപേര് സമ്പാദിക്കാൻ സാധിക്കും. ജീവിതത്തില്‍ പൊസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ശ്രമിക്കുന്നത് വിജയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് നിരാശയ്ക്ക് സാധ്യത. സംസാരം ശ്രദ്ധിക്കുക. റിസ്കുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക. 

Follow Us:
Download App:
  • android
  • ios