Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പ്രത്യേകമായി ആരുമായെങ്കിലും നടത്തുന്ന കൂടിക്കാഴ്ച പോസിറ്റീവായി നിങ്ങളെ സ്വാധീനിക്കാം. കടം നല്‍കിയ പണം തിരികെ ലഭിക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for september 27 2022
Author
First Published Sep 27, 2022, 7:22 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

ചില ആഗ്രഹങ്ങള്‍ക്ക് പൂര്‍ത്തീകരണം. പുതിയ സംരംഭങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. സ്വയം തെളിയിക്കാൻ പല പരിശ്രമങ്ങളും നടത്തേണ്ടി വരാം. വാഹനവുമായി ബന്ധപ്പെട്ട് ലോണെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. വ്യക്തിപരമായ കാര്യങ്ങളില്‍ സ്വകാര്യത പാലിക്കുക. പുതിയ ജോലികള്‍ ആരംഭിക്കും. ഭാര്യാ-ഭര്‍തൃബന്ധം നന്നായി പോകും.

ഇടവം രാശിയില്‍ ജനിച്ചവര്‍...

സാമ്പത്തികമായി നല്ല സമയം. ആത്മീയ കാര്യങ്ങള്‍ സമാധാനം  നല്‍കും. കുട്ടികളുടെ കരിയര്‍ സംബന്ധിച്ച കാര്യങ്ങള്‍ വീട്ടില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടും. ഇന്ന് എവിടെയും പണം നിക്ഷേപിക്കേണ്ട. അതിന് യോജിച്ച സമയമല്ല. ജോലിയില്‍ സഹപ്രവര്‍ത്തകരടെ സഹകരണമുണ്ടാകും.

മിഥുനം രാശിയിൽ ജനിച്ചവര്‍...

സ്വയം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. മനസമാധാനം ലഭിക്കും. ചെറുപ്പക്കാര്‍ കരിയറില്‍ ശ്രദ്ധിക്കുകയും ഇതില്‍ വിജയം നേടുകയും ചെയ്യും. ദേഷ്യം, വാശി എന്നിവ മോശമായി വരും. അശ്രദ്ധയെ കരുതി മുന്നോട്ടുപോവുക. കോടതി കേസ് തീര്‍പ്പാകാം. ബിസിനില്‍ പുതിയ പരീക്ഷണങ്ങള്‍ ഫലം കാണാം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ആത്മീയകാര്യങ്ങളില്‍ പങ്കെടുക്കാം. ഇത് സമാധാനം നല്‍കും. സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്ന് എടുക്കേണ്ട. ദിനചര്യകളില്‍ പലതിനും ശ്രദ്ധ നല്‍കാൻ സാധിക്കില്ല. ബഡ്ജറ്റിലും കൂടുതല്‍ ചെലവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ശാരീരികവും മാനസികവുമായ സൗഖ്യം ലഭിക്കും.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി ലക്ഷ്യം വച്ചിരുന്ന ചിലത് നേടാനാകും. വൈകാരികമായി ശക്തമായതായി അനുഭവപ്പെടാം. പല പ്രശ്നങ്ങള്‍ക്കും ബുദ്ധിയും അറിവും ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. തിടുക്കത്തിലുള്ള ചില തീരുമാനങ്ങള്‍ തെറ്റാം. ചില കാര്യങ്ങള്‍ക്ക് അനുഭവപരിചയമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. ബിസിനസില്‍ ആഗ്രഹിച്ച വിജയം കൈവരാം.

കന്നി രാശിയിൽ ജനിച്ചവര്‍... 

ആദരവ് ലഭിക്കാം. പല പ്രതിബന്ധങ്ങളും മറികടന്ന് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. പ്രത്യേക താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. തര്‍ക്കങ്ങളില്‍ പങ്കാളിയാകാതിരിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ബഡ്ജറ്റിനെ ചൊല്ലി കരുതലുണ്ടായിരിക്കുക. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ജോലികള്‍ ചെയ്തുതീര്‍ക്കാൻ ശ്രമിക്കുക. 

തുലാം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ ഉത്തരവാദിത്തങ്ങല്‍ മറ്റ് അംഗങ്ങളുമായി പങ്കുവച്ച് ചെയ്തുതീര്‍ക്കുക. പ്രത്യേകമായി ആരുമായെങ്കിലും നടത്തുന്ന കൂടിക്കാഴ്ച പോസിറ്റീവായി നിങ്ങളെ സ്വാധീനിക്കാം. മതപരമോ ആത്മീയമോ ആയ കാര്യങ്ങള്‍ക്കായി സമയം ചെലവിടാം. ബാങ്കിംഗ്- നിക്ഷേപകാര്യങ്ങള്‍ സൂക്ഷിച്ച് ചെയ്യുക. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യകാര്യങ്ങളില്‍ ആശങ്ക വരാം.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ചില ജോലികള്‍ ചെയ്യുമ്പോള്‍ പലവട്ടം ആലോചിച്ച് ചെയ്യുക. ജീവിതചര്യകള്‍ കൃത്യമായി പാലിച്ച് പോകാൻ സാധിക്കും. ചെറുപ്പക്കാര്‍ക്ക് കരിയര്‍ സംബന്ധിച്ച് ചില നിരാശകള്‍ക്ക് സാധ്യത. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചിട്ടകള്‍ മറ്റുള്ളവര്‍ക്ക് പ്രശ്നമായി വരാം. 

ധനു രാശിയിൽ ജനിച്ചവര്‍...

പദ്ധതിയിട്ട പ്രകാരം ജോലികള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കുന്നത് മൂലം സന്തോഷം അനുഭവപ്പെടാം. കടം നല്‍കിയ പണം തിരികെ ലഭിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ സ്റ്റഡീസില്‍ വിജയം. നെഗറ്റീവ് ആയ ആളുകള്‍ക്കൊപ്പം സമയം ചെലവിടുന്നത് നിങ്ങള്‍ക്ക് പേരുദോഷമുണ്ടാക്കാം. സ്ത്രീകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധിച്ച് പരിശ്രമങ്ങള്‍ക്ക് മികച്ച ഫലം.

മകരം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെ പരിഹാരം. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകുന്നത് സമൂഹത്തില്‍ ആദരവ് ലഭിക്കുന്നതിന് കാരണമാകും. കൂടിവരുന്ന ചെലവ് വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുക. നിക്ഷേപങ്ങള്‍ക്ക് നല്ല സമയമല്ല. ചെറുതോ വലുതോ ആയ തീരുമാവങ്ങളാകട്ടെ, ഇതിലേക്ക് കടക്കും മുമ്പ് അറിവുള്ളവരുടെ നിര്‍ദേശം തേടുക. 

കുംഭം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട ചില വിജയം നിങ്ങളെ കാത്തിരിക്കുന്നു. സ്ത്രീകള്‍ക്ക് പൊതുവെ നല്ല സമയം.  വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളിലോ അഭിമുഖങ്ങളിലോ വിജയം. നിസാരകാര്യങ്ങള്‍ അസ്വസ്ഥതപ്പെടുന്ന നിങ്ങളുടെ സ്വഭാവം വീട്ടില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാം. ഗുണമില്ലാത്ത കാര്യങ്ങളില്‍ പങ്കാളിയാകാതിരിക്കുക. അമിത ചെലവ് വേണ്ട, ഇത് മനസിനെ പ്രശ്നത്തിലാക്കും. ബിസിനസില്‍ വിജയസാധ്യത.

മീനം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ ആര്‍ക്കെങ്കിലും യോജിച്ച പങ്കാളിയെ ലഭിക്കുന്നത് മൂലം സന്തോഷം അനുഭവപ്പെടാം. ചെറുപ്പക്കാര്‍ക്ക് അഭിമുഖങ്ങളിലെ വിജയം ആത്മവിശ്വാസം പകരാം. തിടുക്കത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ പിഴവ് വരാം. നിങ്ങളുടെ ഊര്‍ജ്ജം പോസിറ്റീവായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. അകാരണമായ ഭയം, ഉത്കണ്ഠ എന്നിവയ്ക്ക് സാധ്യത.

Follow Us:
Download App:
  • android
  • ios