ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരിങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലെ പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. കുറവർ എന്ന സമുദായ മാണ് ശകുനിയെ ആരാധിക്കുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരിങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലെ പോലെ ഈ ക്ഷേത്രത്തി ൽ പൂജ നടത്താറില്ല. കുറവർ എന്ന സമുദായ മാണ് ശകുനിയെ ആരാധിക്കുന്നത്.
ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം.സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിശ്വാസം. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.വർണാഭമായ കെട്ട് കാഴ്ചയാണ് ഇവിടുത്തെ ഉത്സവത്തിൻറ പ്രത്യകത.എല്ലാ വർഷവും മക രം 28ന് ആണ് ഇവിടുത്തെ ഉച്ചാര മഹോത്സ വം. ഇവിടെ നേർച്ചയായി ദേവന് അർപ്പിക്കുന്നത് കള്ള്, മദ്യം, ചക്കര, തീവെട്ടി, പട്ട്, മുറുക്കാൻ എന്നിവയാണ്.
ഒരുപക്ഷേ രാജ്യത്തെ ഏക ശകുനി ക്ഷേത്രമാ ണിത്.ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന സിംഹാസനം ശകുനി ഉപയോഗിച്ചിരുന്നതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ പൂജയോ മറ്റ് ചടങ്ങുകളോ നടത്താറില്ല.
ഒരു ഐതിഹ്യമനുസരിച്ച്, പാണ്ഡവ രാജകു മാരനായ സഹദേവനാൽ യുദ്ധക്കളത്തിൽ വെച്ച് ശകുനി കൊല്ലപ്പെട്ടു. അതിനാൽ മുക ളിൽ സൂചിപ്പിച്ച സ്ഥലത്ത് ശകുനി മോക്ഷം നേടിയോ ഇല്ലയോ എന്നത് തർക്കവിഷയമാ യി അവശേഷിക്കുന്നു.
അന്നപൂർണ ദേവി ; ആരാധനാ രീതിയും പ്രാധാന്യവും
തയ്യാറാക്കിയത്:
ഡോ: പിബി. രാജേഷ്,
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
